AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Savariya Basanth Death: നട്ടെല്ലിന് പൊട്ടൽ ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ ; സാവരിയയുടെ മരണം കേരള പോലീസ് അന്വേഷിക്കും

Savariya Basanth Death: നാട്ടിലെത്തിച്ച പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു.ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനെയാണ് സാവരിയ. പെൺകുട്ടി ക്രൂരമായയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.........

Savariya Basanth Death: നട്ടെല്ലിന് പൊട്ടൽ ശരീരമാസകലം മർദ്ദനത്തിന്റെ പാടുകൾ ; സാവരിയയുടെ മരണം കേരള പോലീസ് അന്വേഷിക്കും
Savariya Murder CaseImage Credit source: Social Media, getty images
Ashli C
Ashli C | Updated On: 10 Jul 2026 | 04:18 PM

ആലപ്പുഴ:ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്ന സാവരിയ ബസന്ത് കൊല്ലപ്പെടാൻ ഇടയായ സാഹചര്യം കേരള പോലീസ് അന്വേഷിക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിനെയാണ് സാവരിയ. പെൺകുട്ടി ക്രൂരമായയാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനവിനെ ഉസ്ബെക്കിസ്ഥാൻ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

നാട്ടിലെത്തിച്ച പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും ‌ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങിയാണ് സാവരിയാ മരണത്തിന് കീഴടങ്ങിയത് എന്നാണ് സൂചന. പെൺകുട്ടിയുടെ തലയ്ക്ക് പിന്നിലും ശരീരമൊട്ടാകെയും അതിശക്തമായ മർദ്ദനം ഏറ്റതിന്റെ പാടുകൾ ഉണ്ട്. നട്ടെല്ലിനും പൊട്ടലുണ്ട് എന്നാണ് പരിശോധനയിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.

ALSO READ:മതം മാറ്റാന്‍ ശ്രമം; ഗുരുതര ആരോപണവുമായി ഉസ്ബക്കിസ്ഥാനില്‍ കൊല്ലപ്പെട്ട സാവരിയയുടെ കുടുംബം

സാവരിയയുടെ പിതാവ് നൽകിയ പരാതിയിൽ ഹരിപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദേശത്തു വച്ച് നടന്ന കൊലപാതകം ആയതിനാൽ കേസ് ഉടൻതന്നെ ക്രൈംബ്രാഞ്ചിന് കൈമാറാൻ ആണ് സാധ്യത. അതേസമയം സാവരിയയെ മതം മാറാനായി പ്രതിയായ സദറുൽ അനാം നിർബന്ധിച്ചിരുന്നുവെന്നും എന്നാൽ പെൺകുട്ടി ഇതിനെ വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സാവരിയയുടെ മാതാപിതാക്കളുടെ മൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

കൂടാതെ എംബസി വഴി കേസിന്റെ കൂടുതൽ വിശദാംശങ്ങൾ എടുക്കുവാനും പോലീസ് നീക്കം ഉണ്ട്. കൊലക്കുറ്റം ചുമത്തപ്പെട്ട പ്രതിയുടെ രക്ഷിതാക്കൾ നാട്ടിൽ നിന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അതേസമയം കോളേജിലെ സ്ഥലപരിമിതി കാരണം ആൺകുട്ടികളും ഒരേ ഹോസ്റ്റലിലാണ് കഴിഞ്ഞിരുന്നത് എന്നാണ് സൂചന. പ്രതിയായ സഹപാഠിയിൽ നിന്നും ഏറെ നാളുകളായി സാവരിയാ മർദ്ദനം ഏൽക്കുന്നുണ്ടായിരുന്നു.

പ്രതിയുടെ പെട്ടെന്നുള്ള പ്രകോപനത്തിൽ ഉണ്ടായ ആക്രമണം അല്ല എന്നും സാവരിയെ നിരന്തരമായ മതപരിവർത്തനത്തിന് സദറുൽ പ്രേരിപ്പിച്ചിരുന്നുവെന്നും സഹപാഠികളിൽ നിന്ന് അറിയാൻ സാധിച്ചു. ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള കുടുംബമാണ് പ്രതിയുടെത്. നിലവിലെ റിപ്പോർട്ട് പ്രകാരം ലാപ്ടോപ്പ് കൊണ്ട് തലക്കേറ്റ അടിയാണ് മരണത്തിന് കാരണമായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. ലാപ്ടോപ്പ് കൊണ്ട് അടിയേറ്റ് സാവരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ENGLISH SUMMARY

The Kerala Police will investigate the circumstances surrounding the murder of Sawariya Basant, a first-year MBBS student at Bukhara State Medical University in Uzbekistan. Sawariya was a native of Haripad in Alappuzha district. The girl was reportedly brutally murdered.

Follow Us