ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
How to Reach Al Dhaid Etihad Rail Station by Bus: Complete Guide to ER1, ER2, and ER3 Services: ഇ.ആർ 1, ഇ.ആർ 2, ഇ.ആർ 3 എന്നിങ്ങനെ മൂന്ന് പ്രത്യേക സർവീസുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. അൽ ദൈദ് റെയിൽവേ സ്റ്റേഷനെ യഥാക്രമം അൽ മദാം, അൽ സജ, അൽ ജുബൈൽ ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ സർവീസുകൾ
ദുബായ്: ഷാർജയിലെ അൽ ദൈദ് എത്തിഹാദ് ഋയിൽ സ്റ്റേഷനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്കായി മൂന്ന് ബസ് സർവീസുകളുടെ റൂട്ടുകളും സമയക്രമവും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ടു. ഇ.ആർ 1, ഇ.ആർ 2, ഇ.ആർ 3 എന്നിങ്ങനെ മൂന്ന് പ്രത്യേക സർവീസുകളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. അൽ ദൈദ് റെയിൽവേ സ്റ്റേഷനെ യഥാക്രമം അൽ മദാം, അൽ സജ, അൽ ജുബൈൽ ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്നതാണ് ഈ സർവീസുകൾ.
എമിറേറ്റ് റെയിൽ ശൃംഖലയിലേക്ക് പൊതുഗതാഗത സൗകര്യം എളുപ്പത്തിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2026 സെപ്റ്റംബർ 30-നാണ് അൽ ദൈദ് ഉൾപ്പെടുന്ന എത്തിഹാദ് റെയിലിൻ്റെ പാസഞ്ചർ സർവീസുകൾ ആരംഭിച്ചത്.
ഇ.ആർ 1 അൽ മദാം – അൽ ദൈദ് സർവീസ്
അൽ മദാം ബസ് സ്റ്റേഷബെ അൽ ദൈദ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇ.ആർ 1 സർവീസ്. ഏകദേശം ഒരു മണികൂറാണ് ഈ റൂട്ടിലെ യാത്രാസമയം. പാതയിലെ പ്രധാന സ്ഥലങ്ങളിൽ ബസ്സുന് സ്റ്റോപ്പുകൾ ഉണ്ടാകും. അൽ ദൈദ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.40, 8.50, 9.50, 11.20 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 12.30, 2.50, 3.20, വൈകുന്നേരം 5.00, 5.50, രാത്രി 8.00, 8.40, 10.50 എന്നീ സമയങ്ങളിലും ബസുകൾ പുറപ്പെടും.
Also Read: UAE Golden Visa: യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കണോ? നോമിനേഷനില്ലാതെ ഓൺലൈനായി അപേക്ഷിക്കാൻ അവസരം!
ഇ.ആർ 2 അൽ സജ – അൽ ദൈദ് സർവീസ്
അൽ സജ ബസ് സ്റ്റേഷനിൽ നിന്ന് അൽ ദൈദ് റെയിൽ സ്റ്റേഷനിലേക്കുള്ള സർവീസാണിത്. ഏകദേശം 43 മിനിറ്റാണ് ഈ റൂട്ടിലെ യാത്രാ സമയം. അൽ ദൈദ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.40, 7.55, 9.50, 10.55 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 12.30, 1.25, 2.40, 3.55, വൈകുന്നേരം 5.50, 6.55, രാത്രി 8.00, 8.55 എന്നീ സമയങ്ങളിലും ഈ റൂട്ടിൽ സർവീസുകൾ ലഭ്യമാണ്.
ഇ.ആർ 3 അൽ ജുബൈൽ – അൽ ദൈദ് സർവീസ്
ഷാർജ നഗരമധ്യത്തിൽ നിന്ന് അൽ ദൈദിലേക്ക് യാത്ര ചെയ്യുന്നവർക്ക് അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഇ.ആർ 3 സർവീസ് ഉപയോഗപ്പെടുത്താം. അൽ ദൈദ് സ്റ്റേഷനിൽ നിന്ന് രാവിലെ 6.40, 9.50, ഉച്ചയ്ക്ക് 12.30, 2.50, വൈകുന്നേരം 5.50, രാത്രി 8.00 എന്നീ സമയങ്ങളിലാണ് ബസുകൾ പുറപ്പെടുന്നത്.
English Summary
Sharjah RTA has released routes and schedules for three bus services—ER1, ER2, and ER3—linking Al Madam, Al Saja’a, and Al Jubail bus stations with the Al Dhaid Etihad Rail station.