Iran-US Conflict: പകയൊടുങ്ങാതെ ട്രംപ്; ഇറാനില്‍ ശക്തമായ ആക്രമണം നടത്തി യുഎസ്
US Launches Another Round of Strikes on Iran: ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുകയായിരുന്ന മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ഇതിനുള്ള മറുപടിയായാണ് യുഎസിന്റെ ആക്രമണങ്ങള്‍, വാണിജ്യ കപ്പലുകളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇറാന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തി അമേരിക്ക. ഹോര്‍മുസ് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറയുന്നത്. വാണിജ്യ കപ്പലുകളെ ലക്ഷ്യം വെച്ച് ആക്രമിക്കുന്നതിന് ഇറാന് കനത്ത മറുപടി തന്നെ നല്‍കുമെന്നും, ആക്രമണങ്ങള്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുകയായിരുന്ന മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. ഇതിനുള്ള മറുപടിയായാണ് യുഎസിന്റെ ആക്രമണങ്ങള്‍, വാണിജ്യ കപ്പലുകളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇറാന് മേല്‍ കനത്ത പ്രഹരമേല്‍പ്പിക്കുമെന്നും സെന്‍ട്രല്‍ കമാന്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഇറാന്റെ ആക്രമണം അനാവശ്യവും അപകടകരവുമാണെന്നും വെടിനിര്‍ത്തല്‍ ലംഘനമാണെന്നും യുഎസ് അറിയിച്ചു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് യുഎസ് പ്രത്യാക്രമണം നടത്തിയത്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടന്നു. ഹോര്‍മുസ് സംരക്ഷിക്കുന്നതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം.
ഇറാനിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ സംവിധാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈല്‍ സൈറ്റുകള്‍, ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, തുറമുഖങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ദര്‍ അബ്ബാസ്, സിരിക് തുറമുഖ നഗരങ്ങളിലും ഖേഷ്വം ദ്വീപിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി.
ഇറാന്‍ ആക്രമണം നടത്തിയോ?
ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ മൂന്ന് ടാങ്കറുകള്‍ക്ക് നേരെ വെടിവെച്ച് ഉണ്ടായതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അമേരിക്ക ഇറാന് നേരെ പ്രത്യാക്രമണം നടത്തുന്നത്. ആക്രമണങ്ങളെ തുടര്‍ന്ന് ഇറാനിയന്‍ എണ്ണ വില്‍പനയ്ക്ക് അനുമതി നല്‍കിയിരുന്ന ലൈസന്‍സ് അമേരിക്ക പിന്‍വലിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച താത്കാലിക ധാരണാപത്രത്തിലെ ഭാഗമായിരുന്നു ഈ ലൈസന്‍സ്.
Also Read: China Nuclear Test: ചൈനയുടെ ആണവശേഷി വര്‍ധിക്കുന്നതില്‍ യുഎസിന് ആശങ്ക; ആക്രമണം താങ്ങാനാകുമോ ട്രംപിന്?
എണ്ണ ഉപരോധത്തിന് നല്‍കിയ ഇളവ് റദ്ദാക്കിയ അമേരിക്കയുടെ തീരുമാനത്തെ ഇറാന്‍ വിമര്‍ശിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 10ന്റെ ലംഘനമാണ് അമേരിക്കയുടെ നടപടിയെന്നാണ് ഇറാന്റെ പ്രതികരണം. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തിട്ടില്ല.
ഇറാന്റെ എണ്ണ വില്‍പനയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തില്‍ അമേരിക്ക ഇളവ് പ്രഖ്യാപിച്ച് താത്കാലിക ആര്‍ട്ടിക്കിള്‍ 10 ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഉണ്ടായിരിക്കുന്നതിന്റെ ആര്‍ട്ടിക്കിള്‍ പത്തിന്റെ നഗ്നമായ ലംഘനമാണ്. കൂടാതെ ഇറാനെതിരായ അമേരിക്കയുടെ സൈനിക നടപടികളും ധാരണാപത്രത്തിലെ ആര്‍ട്ടിക്കിള്‍ 1,2 ന്റെ ഗുരുതരമായ ലംഘനമാണെന്നും ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗാരിബാബാദി പറഞ്ഞു.
അമേരിക്കയുടൈ സൈനിക നടപടിക്കെതിരെ ശക്തമായ മറുപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കുന്നുണ്ട്. ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും നിര്‍ണായക നടപടികള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary
The United States has launched fresh strikes on Iran, describing the action as retaliation for attacks on ships in the Strait of Hormuz. The latest military operation has further intensified tensions in the Middle East, raising concerns over regional security and global shipping routes. The developments are being closely monitored by the international community.