AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coronavirus: തായ്‌ലൻഡിൽ പുതിയ കൊറോണ, കപ്പലിൽ ഹന്താവൈറസ്; ജാഗ്രതയോടെ ലോകം

Preventing the Next Pandemic: പുതിയ തരം കൊറോണ വൈറസിനെ തായ്‌ലന്‍ഡിലെ വവ്വാലുകളില്‍ ഗവേഷകര്‍ കണ്ടെത്തി. പ്രശസ്ത ജേണലായ 'സെല്ലി'ല്‍ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതേസമയം, എംവി ഹോണ്ടിയസ് കപ്പലിലെ ഹന്താവൈറസ് വ്യാപനശേഷി പരിമിതമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

Coronavirus: തായ്‌ലൻഡിൽ പുതിയ കൊറോണ, കപ്പലിൽ ഹന്താവൈറസ്; ജാഗ്രതയോടെ ലോകം
പ്രതീകാത്മക ചിത്രം Image Credit source: CDC/API/Gamma-Rapho via Getty Images
Jayadevan AM
Jayadevan AM | Published: 10 May 2026 | 07:09 PM

New Coronavirus, 10-5-2026: പുതിയ തരം കൊറോണ വൈറസിനെ തായ്‌ലന്‍ഡിലെ വവ്വാലുകളില്‍ ഗവേഷകര്‍ കണ്ടെത്തി. പ്രശസ്ത ജേണലായ ‘സെല്ലി’ല്‍ ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടോക്കിയോ സർവ്വകലാശാലയുൾപ്പെടെയുള്ള അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായാണ് പഠനം നടത്തിയത്. നിലവിൽ ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നതായി തെളിവുകളില്ല. മൃഗങ്ങളിലെ വൈറസുകളെ നിരീക്ഷിക്കുന്നത് തുടരേണ്ടത് അത്യാവശ്യമാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. ഇത്തരം വൈറസുകളെ നേരത്തെ തിരിച്ചറിയുന്നത് ഭാവിയിലെ പകർച്ചവ്യാധി ഭീഷണികൾ മനസ്സിലാക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ഇതിൽ പുതുതായി കണ്ടെത്തിയ ഒരു വൈറസ് പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യകോശങ്ങളെ ബാധിക്കാൻ സാധ്യതയുള്ള സ്വഭാവസവിശേഷതകൾ പ്രകടിപ്പിക്കുന്നുണ്ട്. കോവിഡ്-19 നു കാരണമായ വൈറസുകളുടെ അതേ കുടുംബമായ ‘സാർബെക്കോവൈറസ്’ വിഭാഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. വവ്വാലുകളിൽ സാധാരണയായി കണ്ടുവരുന്ന കൊറോണ വൈറസുകളുടെ ഒരു വിഭാഗമാണ് സാർബെക്കോവൈറസുകൾ.

മൃഗങ്ങളിൽ കാണപ്പെടുന്ന എല്ലാ വൈറസുകളും മനുഷ്യരെ ബാധിക്കണമെന്നില്ല. എന്നാല്‍, മനുഷ്യകോശ ‘റിസപ്റ്ററുകളു’മായി ഇടപഴകാൻ ശേഷിയുള്ള വൈറസുകളെ ഗവേഷകര്‍ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ട്. കോവിഡ് വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിക്കാൻ ഉപയോഗിക്കുന്ന അതേ ‘ACE2’ റിസപ്റ്ററുകളുമായി ബന്ധപ്പെടാൻ ഈ പുതിയ വൈറസിനും സാധിക്കുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

വവ്വാലുകളിലെ വൈറസ്‌

വന്യജീവികളിൽ ഇത്തരം നിരവധി വൈറസുകളെ ശാസ്ത്രജ്ഞർ വർഷങ്ങളായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയിൽ മിക്കവയും മനുഷ്യരെ ബാധിക്കാറില്ല. വവ്വാലുകൾ പല വൈറസുകളുടെയും സ്വാഭാവിക ഉറവിടങ്ങളാണ്. വവ്വാലുകളിലെ വൈറസ് നിരീക്ഷണം വഴി പുതിയ ആരോഗ്യ ഭീഷണികൾ നേരത്തെ കണ്ടെത്താനും, വൈറസുകളുടെ പരിണാമം മനസ്സിലാക്കാനും, മനുഷ്യരിലേക്കോ മറ്റ് മൃഗങ്ങളിലേക്കോ അവ പടരാനുള്ള സാധ്യത വിലയിരുത്താനും കഴിയും.

നിലവില്‍ ഈ വൈറസ് മനുഷ്യരിലേക്ക് പടരുമെന്നതിന് തെളിവുകളില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതൊരു ശാസ്ത്രീയമായ മുൻകരുതൽ മുന്നറിയിപ്പ് മാത്രമാണ്.

Also Read: Hantavirus Outbreak: ഹാൻ്റ വൈറസ് ഭീതി: രണ്ട് ഇന്ത്യൻ ജീവനക്കാർക്ക് കൂടി രോഗബാധ, ആകെ കേസുകൾ എട്ടായി

ഹന്താവൈറസ് വ്യാപനം

അതേസമയം, എംവി ഹോണ്ടിയസ് കപ്പലിലെ ഹന്താവൈറസ് വ്യാപനത്തെക്കുറിച്ച് വിശദീകരിച്ച്‌ ലോകാരോഗ്യ സംഘടനയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സൗമ്യ സ്വാമിനാഥൻ രംഗത്തെത്തി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ടെങ്കിലും ഇതിന്റെ വ്യാപനശേഷി പരിമിതമാണെന്ന് സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

ഹന്താവൈറസ് വകഭേദങ്ങളിൽ ‘ആൻഡീസ്’ സ്ട്രെയിൻ മാത്രമാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളത്. ഇത് ദീർഘനേരത്തെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ പടരുകയുള്ളൂ. കപ്പലിലെ യാത്രക്കാർക്കിടയിൽ, പ്രത്യേകിച്ച് ഒരേ ക്യാബിൻ പങ്കിടുന്നവർക്കിടയിലാണ് വ്യാപനം കണ്ടുവരുന്നത്.

സൗമ്യ സ്വാമിനാഥന്‍ പറയുന്നു

വ്യത്യസ്ത ജൈവ പദാർത്ഥങ്ങളിൽ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ഉമിനീരിലും, രക്തത്തിലും, ഒരുപക്ഷേ ശുക്ലത്തിലും ഉണ്ടാകാമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആൻഡീസ് വൈറസ് ശ്വസന അണുബാധയ്ക്കും ന്യുമോണിയയ്ക്കും കാരണമാകുന്നതിനാൽ ഇത് വായുവിലൂടെ പകരാനുള്ള സാധ്യത കൂടുതലാണ്.മീസിൽസ്, കോവിഡ് എന്നിവയെപ്പോലെ അതിവേഗം പടരുന്ന ഒന്നല്ല ഇതെന്നും, കൃത്യമായ സമ്പർക്കപ്പട്ടിക തയ്യാറാക്കി ഐസൊലേഷൻ നടപ്പിലാക്കിയാൽ ഈ രോഗവ്യാപനം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുമെന്നും അവര്‍ വ്യക്തമാക്കി.

നിരാകരണം

ഈ വാർത്താ റിപ്പോർട്ട് പൊതുവായ വിവരങ്ങൾ നൽകാൻ ഉദ്ദേശിച്ചുള്ളതാണ്. ഇത് വിദഗ്ധ ചികിത്സാ ഉപദേശത്തിന് പകരമല്ല. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

English Summary

Scientists discovered a new coronavirus in Thai bats that could potentially infect humans. This virus belongs to the same family as COVID-19 and binds to similar human receptors. Meanwhile, a Hantavirus outbreak occurred on the MV Hondius cruise ship with limited transmission. Health experts are closely monitoring both situations to prevent any future pandemic risks.

Follow Us