AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Norka Care Plus: പ്രവാസികൾ ധൈര്യമായി ഇരിക്കൂ… ഒരു കോടി രൂപയുടെ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി തുടങ്ങി, അറിയേണ്ടതെല്ലാം

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പോളിസികളിൽ ഉടമയുടെ പങ്കാളിക്കും 80 വയസ്സ് വരെയുള്ള മാതാപിതാക്കൾക്കും പരിരക്ഷ ലഭിക്കും. കേരളത്തിലെ 500-ഓളം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാണ്.

Norka Care Plus: പ്രവാസികൾ ധൈര്യമായി ഇരിക്കൂ… ഒരു കോടി രൂപയുടെ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി തുടങ്ങി, അറിയേണ്ടതെല്ലാം
Norka Care PlusImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 14 Mar 2026 | 07:24 PM

തിരുവനന്തപുരം: പ്രവാസി മലയാളി സമൂഹത്തിന് കരുതലേകി സംസ്ഥാന സർക്കാരിന്റെ സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ടത്തിലേക്ക്. അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പരിഷ്കരിച്ച പദ്ധതിയുടെ എൻറോൾമെന്റ് നടപടികൾക്ക് തുടക്കമായി.

പ്രവാസികൾക്കായി ലോകത്തുതന്നെ നടപ്പിലാക്കുന്ന ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണിതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി പറഞ്ഞു. 5 ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി എന്നിങ്ങനെ ഏഴ് സ്ലാബുകളിലായാണ് ഇൻഷുറൻസ് ലഭ്യമാകുക. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ഉൾപ്പെടെയാണ് ഒരു കോടി രൂപ വരെയുള്ള പരിരക്ഷ നിശ്ചയിച്ചിരിക്കുന്നത്.

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പോളിസികളിൽ ഉടമയുടെ പങ്കാളിക്കും 80 വയസ്സ് വരെയുള്ള മാതാപിതാക്കൾക്കും പരിരക്ഷ ലഭിക്കും. കേരളത്തിലെ 500-ഓളം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 18,000-ത്തോളം ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം ലഭ്യമാണ്.

ആർക്കൊക്കെ അപേക്ഷിക്കാം?

18 മുതൽ 70 വയസ്സുവരെയുള്ള, സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി, അല്ലെങ്കിൽ എൻആർകെ ഐഡി കൈവശമുള്ള എല്ലാ പ്രവാസികൾക്കും ഈ പദ്ധതിയിൽ ചേരാം. നിലവിൽ നോർക്ക കെയറിൽ അംഗങ്ങളായവർക്കും 10 ലക്ഷത്തിന് മുകളിലുള്ള സ്ലാബുകൾ തിരഞ്ഞെടുത്ത് ‘നോർക്ക കെയർ പ്ലസ്സിലേക്ക്’ മാറാവുന്നതാണ്.

Also Read: Iran Black Rain: എന്താണ് ഇറാനിൽ ഭീതി പടർത്തിയ കറുത്ത മഴ, മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും ഇതാ

2026 ഏപ്രിൽ 12 വരെയാണ് അപേക്ഷിക്കേണ്ട സമയം. പോളിസി കാലാവധി 2026 ഏപ്രിൽ 15 മുതൽ ഒരു വർഷം. നോർക്ക റൂട്ട്സ് ഔദ്യോഗിക വെബ്സൈറ്റ് (www.norkaroots.kerala.gov.in) വഴിയോ, ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ ‘നോർക്ക കെയർ പ്ലസ്’ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ എൻറോൾ ചെയ്യാം.

കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 1.32 ലക്ഷം കുടുംബങ്ങളാണ് അംഗങ്ങളായത്. വെറും നാല് മാസത്തിനുള്ളിൽ പതിനായിരത്തോളം പേർക്കായി 88 കോടി രൂപയുടെ ക്ലെയിമുകൾ വിതരണം ചെയ്തതായും അധികൃതർ അറിയിച്ചു.

Follow Us