AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !

Visa On Arrival For Indian Tourists: GDRFA Details Eligibility, Fees, and Process: വ്യവസ്ഥകൾ പാലിച്ച് എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. 14 ദിവസത്തെ വിസയാണ് എടുക്കുന്നത് എങ്കിൽ, ആവശ്യമായി വന്നാൽ 14 ദിവസത്തേക്ക് കൂടി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയത്തിൽ ഇത്തരത്തിൽ കാലാവധി നീട്ടാൻ സാധിക്കുന്നതല്ല

Visa On Arrival For Indian Tourists: ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ ഓൺ അറൈവൽ; പക്ഷേ ഇക്കാര്യങ്ങൾ അറിയാതെ ദുബായിലേക്ക് യാത്ര ചെയ്യരുത് !
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 21 Jul 2026 | 01:29 PM

ദുബായ്: ഇന്ത്യക്കാർ ഉൾപ്പടെയുള്ള വിദേശികൾക്ക് നേരത്തെ തന്നെ വിസക്ക് അപേക്ഷിക്കാതെ ദുബായ് സന്ദർശിക്കാനെത്താം. ദുബായിൽ എത്തുന്നതോടെ വിസ അനുവദിക്കുന്ന വിസ ഓൺ അറൈവൽ സംവിധാനമാണ് ഇതിന് സഹായിക്കുന്നത്. ദുബായി സന്ദർശിക്കുന്നതിനായോ, ബന്ധുക്കൾക്കൊപ്പം കുറച്ചുകാലം തങ്ങുന്നതിനോ ദുബായിലേക്ക് സഞ്ചരിക്കുന്ന മലയാളികക്ക് ഉൾപ്പടെ വലിയ ഗുണകരമാണ് ഈ സംവിധാനം. എന്നാൽ എല്ലാ യാത്രക്കാർക്കും ഈ സംവിധാനം ലഭ്യമാകില്ല. ഓൺ അറൈവൽ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകൾ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് പുറത്തിറക്കിയിട്ടുണ്ട്.

വ്യവസ്ഥകൾ പാലിച്ച് എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തേക്കോ അല്ലെങ്കിൽ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. 14 ദിവസത്തെ വിസയാണ് എടുക്കുന്നത് എങ്കിൽ, ആവശ്യമായി വന്നാൽ 14 ദിവസത്തേക്ക് കൂടി വിസയുടെ കാലാവധി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസയത്തിൽ ഇത്തരത്തിൽ കാലാവധി നീട്ടാൻ സാധിക്കുന്നതല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി.

ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കൂടെയുള്ള കുടുംബാംഗങ്ങൾക്കുമാണ് ഓൺ അറൈവൽ വിസ ലഭിക്കുക. വിസക്ക് അപേക്ഷിക്കുമ്പോൾ പാസ്പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ വാലിഡിറ്റി ഉണ്ടായിരിക്കണം. വൈറ്റ് ബാക്ഗ്രൗണ്ടിലുള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, വാലിഡായ റസിഡൻസ് പെർമിറ്റ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

എങ്ങനെ അപേക്ഷിക്കാം ?

ജി.ഡി.ആർ.എഫ്.എ വെബ്സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും മുഴുവൻ സമയവും ഈ സേവനം ലഭ്യമാണ്. അപേക്ഷ നൽകി 48 മണിക്കൂറിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാകും. സ്മാർട്ട് സർവീസ് സിസ്റ്റത്തിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ അംഗീകരിച്ച് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്ത ഇ-മെയിലിൽ വിസ ലഭ്യമാകും.14 ദിവസത്തെ വിസയ്ക്ക് 172.50 ദിർഹവും, 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് ഫീസായി ഇടാക്കുക.

Also Read: ഒരു വർഷം കാലാവധി, പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ

പ്രവാസികൾക്കിടയിൽ ഈ ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. 2026-ൻ്റെ ആദ്യ പകുതിയിൽ മാത്രം 73,551 വിസകളാണ് ഈ സേവനത്തിലൂടെ അനുവദിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

5 വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുടെ നിബന്ധനകളും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അടുത്തിടെ പുറത്തിറക്കിയിരുന്നു. രാജ്യത്ത് ഒരു വർഷം 180 ദിവസങ്ങൾ തങ്ങാനാകുന്ന തരത്തിൽ, സ്ഥിരമായി ദുബായ് സന്ദർശിക്കുന്നവർക്കായാണ് അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പുറത്തിറക്കിയത്. 3,713 ദിർഹമാണ് ഈ വിസക്ക് ഫീസായി നൽകേണ്ടത്. അഞ്ച് വർഷ കലായളവിൽ എത്ര തവണ വെണമെങ്കിലും ഈ വിസ ഉടമകൾക്ക് രാജ്യത്ത് പ്രവേശിക്കാം.

English Summary

The Dubai General Directorate of Residency and Foreigners Affairs (GDRFA) has detailed the conditions for a Visa on Arrival program aimed at boosting tourism and simplifying travel. The system allows eligible citizens from select countries, including India, Indonesia, Vietnam, Thailand, the Philippines, Kenya, and South Africa, to obtain a visa without applying in advance.

Follow Us