AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; സൈറണുകള്‍ മുഴങ്ങുന്നു, മിസൈല്‍ വര്‍ഷം രൂക്ഷം

Iran Fires Missiles Toward Gulf Region as US Escalates Attacks: ഇറാനിലെ അഞ്ച് തീരദേശ മേഖലകളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിനുള്ള മറുപടിയായാണ് തങ്ങളുടെ ആക്രമണമെന്നും ഐആര്‍ജിസി പ്രസ്താവനയിലൂടെ പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണ് സാധ്യത. ശത്രുരാജ്യത്തിന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ക്ക് നേരെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു.

Iran-US Conflict: ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; സൈറണുകള്‍ മുഴങ്ങുന്നു, മിസൈല്‍ വര്‍ഷം രൂക്ഷം
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 28 Jun 2026 | 07:49 AM

ദുബായ്: ഇറാനും ഇസ്രായേലും തമ്മില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചതോടെ ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍. സിരിക്, ബന്ദര്‍-ഇ ലെന്‍ഗെ, ഖേഷ്വം ദ്വീപ് എന്നിവിടങ്ങളില്‍ രണ്ടാം ദിവസവും അമേരിക്ക ആക്രമണം നടത്തിയതാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ശത്രു രാജ്യത്തില്‍ നിന്നുള്ള മിസൈല്‍-ഡ്രോണ്‍ ഭീഷണികള്‍ തടയുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചതായി കുവൈറ്റ് സൈന്യം അറിയിച്ചു. ബഹ്‌റൈനില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയാണ്.

ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് നിലവില്‍ ഇറാന്‍ ആക്രമണം നടത്തുന്നത്. കുവൈറ്റിലെ യുഎസ് അലി അല്‍ സലേം വ്യോമതാവളത്തിലും ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലെ പോര്‍ട്ട് സല്‍മാനിലുള്ള യുഎസ് അഞ്ചാം നാവിക കപ്പലിലും തങ്ങള്‍ നാവിക-വ്യോമ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐആര്‍ജിസി) അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളുമാണ് വിക്ഷേപിക്കുന്നത്.

ഇറാനിലെ അഞ്ച് തീരദേശ മേഖലകളില്‍ അമേരിക്ക ബോംബാക്രമണം നടത്തിയതിനുള്ള മറുപടിയായാണ് തങ്ങളുടെ ആക്രമണമെന്നും ഐആര്‍ജിസി പ്രസ്താവനയിലൂടെ പറഞ്ഞു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണ് സാധ്യത.

ശത്രുരാജ്യത്തിന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ക്ക് നേരെ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പ്രതികരിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. ജനങ്ങള്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

അപലപിച്ച് ഒമാന്‍

ബഹ്‌റൈനില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ അപലപിപ്പ് ഒമാനും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്‌റൈനിന്റെ സുരക്ഷ, പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനായി രാജ്യം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി രാജ്യങ്ങള്‍ അറിയിച്ചു. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും തുരങ്കം വെക്കുന്ന എല്ലാ പ്രവൃത്തികളെയും പൂര്‍ണമായും തള്ളിക്കളയുന്നുവെന്ന് ഒമാന്‍ സര്‍ക്കാര്‍.

Also Read: US vs Iran : വീണ്ടും ആക്രമണവുമയി അമേരിക്ക, പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷത്തിലേക്കോ?

ശക്തമായ മറുപടി നല്‍കുമെന്ന് ഐആര്‍ജിസി

അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് അറിയിച്ച് ഐആര്‍ജിസി. ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള അവകാശം ഇറാന്റേതാണെന്നും ഐആര്‍ജിസി ആവര്‍ത്തിച്ചു. ഇനി മുതല്‍ നിയമ ലംഘനം നടത്തുന്ന കപ്പലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സൈന്യം പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുഎസ് തുടരുന്ന ആക്രമണങ്ങള്‍ പോലെ മറ്റേതെങ്കിലും കാരണത്താല്‍ ശത്രുക്കളില്‍ നിന്ന് ആക്രമണം ഉണ്ടാകുകയാണെങ്കില്‍ തകര്‍പ്പന്‍ പ്രതികരണം തന്നെ നേരിടേണ്ടി വരുമെന്നും ഐആര്‍ജിസി മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ ലംഘിക്കുന്ന ധാരണാപത്രത്തിന്റെ ലംഘനമാണെന്നും നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ണമായും നിര്‍ത്തിവെക്കും ഐആര്‍ജിസി കൂട്ടിച്ചേര്‍ത്തു.

പത്ത് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി

ഹോര്‍മുസ് കടലിടുക്കിലും സമീപത്തുള്ള ഒന്നിലധികം കേന്ദ്രങ്ങളിലും യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ്. ഇറാന്റെ പത്ത് സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതായാണ് യുഎസ് സൈന്യത്തിന്റെ വാദം. ഇറാനിലെ അഞ്ച് തീരദേശ മേഖലകളില്‍ യുഎസ് ബോംബാക്രമണം നടത്തിയതായി ഐആര്‍ജിസിയും പറയുന്നു.

English Summary

Tensions in the Middle East escalated after Iran launched missile attacks across parts of the Gulf, including Kuwait and Bahrain, following intensified US military operations. Air raid sirens sounded in several areas, and authorities urged residents to remain vigilant.

Follow Us