AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Narendra Modi New Zealand Visit : ഓസ്ട്രേലിയൻ പര്യടനം പൂർത്തിയായി, നരേന്ദ്ര മോദി ന്യൂസിലാൻഡിൽ; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ

Prime Minister Narendra Modi New Zealand Visit : 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡ് സന്ദർശിക്കുന്നത്. ഇന്ദിര ഗാന്ധിക്കും (1968) മകൻ രാജീവ് ഗാന്ധിക്ക് (1986) ശേഷം ന്യൂസിലാൻഡ് സന്ദർശിക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയുമാണ് നരേന്ദ്ര മോദി.

PM Narendra Modi New Zealand Visit : ഓസ്ട്രേലിയൻ പര്യടനം പൂർത്തിയായി, നരേന്ദ്ര മോദി ന്യൂസിലാൻഡിൽ; നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ
PM Narendra Modi New Zealand VisitImage Credit source: PMO
Jenish Thomas
Jenish Thomas | Updated On: 10 Jul 2026 | 05:38 PM

അക്ക്ലൻഡ് : ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കിതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലാൻഡിലെത്തി. അക്ക്ലൻഡിൽ എത്തിയ നരേന്ദ്ര മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ നേരിട്ടെത്തി സ്വീകരിച്ചു. 40 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലാൻഡിൽ സന്ദർശനം നടത്തുന്നത്. കൂടാതെ 1968ൽ ഇന്ദിര ഗാന്ധിയും 1986ൽ മകൻ രാജീവ് ഗാന്ധിയും നടത്തിയ സന്ദർശനത്തിന് ശേഷം ന്യൂസിലാൻഡ് സന്ദർശനം നടത്തുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിയാണ് നരേന്ദ്ര മോദി.

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനത്തിൽ ചർച്ച ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സമുദ്ര സുരക്ഷ, വിദ്യാഭ്യാസം, ടൂറിസം, കായികം, മറ്റ് ആഗോള വിഷയങ്ങൾ ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച ചെയ്യും. ഇരുനേതാക്കളുടെയും ചർച്ചകൾക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്ക്ലൻഡിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബന്ധന ചെയ്യും.

പ്രധാനനമന്ത്രി നരേന്ദ്ര മോദിയെ ന്യൂസിലാൻഡ് പ്രധാനമന്ത്രി സ്വീകരിക്കുന്നു

എംസിജിയിൽ നരേന്ദ്ര മോദി

ഓസ്ട്രേലിയൻ സന്ദർശനത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടന്ന ഇന്ത്യ-ഓസ്ട്രേലിയ കായിക സഹകരണ കൂട്ടായ്മയിൽ പങ്കെടുത്തു. എംസിജിയിൽ വെച്ച് നടന്ന പരിപാടിയിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ അടക്കം നിരവധി താരങ്ങൾ ഭാഗമായിരുന്നു. 2032ൽ ഓസ്ട്രേലിയ ബ്രിസ്ബെയ്ൻ ഒളിംപിക്സിന് വേദിയായതിന് ശേഷം 2036ൽ ഇന്ത്യ കായിക മാമാങ്കത്തിന് വേദിയാകൻ ശ്രമം നടത്തുകയാണ്. ഇതിനായി ഓസ്ട്രേലിയയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് ഓസീസ് പ്രധാനമന്ത്രി ആൻ്റണി ആൽബനീസ് അറിയിച്ചു.

പ്രധാനമന്ത്രി നരനേന്ദ്ര മോദി അക്ക്ലൻഡിലെത്തിയപ്പോൾ ലഭിച്ച ഊഷ്മളമായ സ്വീകരണം

Follow Us