AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi Seychelles Visit: സീഷെല്‍സിന് ഫാസ്റ്റ് പട്രോളിങ് കപ്പല്‍ കൈമാറി ഇന്ത്യ; ബന്ധം സ്ഥിരവും ശക്തവുമാണെന്ന് മോദി

India Strengthens Maritime Ties With Seychelles Through Fast Patrol Vessel Handover: ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തെ കുറിച്ച് പ്രസിഡന്റ് ഹെര്‍മിനിയും വാചാലനായി. ഇന്ത്യ സീഷെല്‍സിന് വളരെ മികച്ച സുഹൃത്താണ്. നമ്മുടെ ജനങ്ങളും ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ പ്രവാസികളും ഈ വികാരത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം.

PM Modi Seychelles Visit: സീഷെല്‍സിന് ഫാസ്റ്റ് പട്രോളിങ് കപ്പല്‍ കൈമാറി ഇന്ത്യ; ബന്ധം സ്ഥിരവും ശക്തവുമാണെന്ന് മോദി
ബോട്ട് കൈമാറലിന്റെ ദൃശ്യങ്ങള്‍ Image Credit source: Narendra Modi X Page
Shiji M K
Shiji M K | Published: 28 Jun 2026 | 06:56 AM

വിക്ടോറിയ: ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള ബന്ധം സ്ഥിരവും ശക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീഷെല്‍സ് പ്രസിഡന്റ് പാട്രിക് ഹെര്‍മിനി സംഘടിപ്പിച്ച അത്താഴവിരുന്നിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മില്‍ സുപ്രധാനമായ പല കാര്യങ്ങളിലും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും വിജയത്തിനായുള്ള ഓട്ടത്തില്‍ ഒന്നാമതാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയും സീഷെല്‍സും തമ്മിലുള്ള സൗഹൃദം സ്ഥിരവും ശക്തവും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായി പുരോഗമിച്ചിരിക്കുകയാണ്. നമ്മള്‍ ഒരുമിച്ച് നടത്തുന്ന ഈ പോരാട്ടത്തില്‍ തീര്‍ച്ചയായും വിജയം കൈവരിച്ചിരിക്കും, എന്നാണ് മോദിയുടെ പ്രസ്താവനം.

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തെ കുറിച്ച് പ്രസിഡന്റ് ഹെര്‍മിനിയും വാചാലനായി. ഇന്ത്യ സീഷെല്‍സിന് വളരെ മികച്ച സുഹൃത്താണ്. നമ്മുടെ ജനങ്ങളും ഊര്‍ജ്ജസ്വലരായ ഇന്ത്യന്‍ പ്രവാസികളും ഈ വികാരത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം.

1976ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചത് മുതല്‍ ഇന്ത്യയും സീഷെല്‍സുും വളരെ അടുത്തതും പരസ്പര പ്രയോജനകരവുമായ ബന്ധം നിലനിര്‍ത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധനം, ആരോഗ്യം, സമുദ്ര സുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്ത്യ പ്രതിബദ്ധതയുള്ള വികസന പങ്കാളിയാണെന്നും ഹെര്‍മിനി അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, സീഷെല്‍സ് ദേശീയ അസംബ്ലി സ്പീക്കര്‍ അസറല്‍ ഏണസ്റ്റ, വിദേശകാര്യമന്ത്രി ബാരി ഫൗറെ തുടങ്ങിയവരും മോദി-ഹെര്‍മിനി എന്നിവരോടൊപ്പം അത്താഴവിരുന്നില്‍ പങ്കെടുത്തു.

ഫാസ്റ്റ് പട്രോളിങ് കപ്പല്‍ കൈമാറി

സീഷെല്‍സിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത എടുത്തുകാണിക്കുന്നതിന്റെ ഭാഗമായി, സീഷെല്‍സ് തീരസംരക്ഷണ സേനയ്ക്ക് ഇന്ത്യയില്‍ നിര്‍മിച്ച ഫാസ്റ്റ് പട്രോളിങ് കപ്പല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. ഗാര്‍ഡ് ലക്കോട്ട് സീഷെല്‍സ് ആസ്ഥാനമായുള്ള പ്രതിരോധ സേനയുടെ ലിലിപുട്ട് വാഹനങ്ങളായ എസ്‌പോയര്‍ എന്ന പട്രോളിങ് ബോട്ടാണ് കൈമാറിയത്.

പ്രതിരോധത്തിലും സമുദ്ര സുരക്ഷയിലും വളര്‍ന്നുവരുന്ന ഇന്ത്യ-സീഷെല്‍സ് പങ്കാളിത്തത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലാണ് ഫാസ്റ്റ് പട്രോള്‍ വെസല്‍ ലെസ്പ്വാറിനെ സീഷെല്‍സ് തീരസംരക്ഷണ സേനയ്ക്ക് കൈമാറിയതിലൂടെ രാജ്യം വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

സീഷെല്‍സിന്റെ സുരക്ഷ സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിന് ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ട്. അക്കാര്യം പ്രതിഫലിപ്പിക്കുന്നതിനായി ധാരാളം സൗകര്യങ്ങള്‍ രാജ്യം സീഷെല്‍സിന് നല്‍കിയിട്ടുണ്ട്, ആ പരമ്പരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് ഫാസ്റ്റ് പട്രോള്‍ വെസല്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്‌

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സീഷെല്‍സിലെത്തിയത്. സീഷെല്‍സിന്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയാണ് പ്രധാന അജണ്ട. പ്രസിഡന്റ് ഹെര്‍മിനിയുമായി അദ്ദേഹം പ്രത്യേക ചര്‍ച്ചകള്‍ നടത്തുന്നതുമാണ്.

അതേസമയം, സീഷെല്‍സിലെത്തിയ പ്രധാനമന്ത്രിയെ ഹെര്‍മിനിയും ഉന്നതതല പ്രതിനിധി സംഘവും നേരിട്ടെത്തിയാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിക്ക് ഔപചാരികമായ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. സീഷെല്‍സ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിലപ്പെട്ട സമുദ്ര പങ്കാളിയും അടുത്ത സുഹൃത്തുമാണെന്നാണ് രാജ്യത്ത് വിമാനമിറങ്ങിയ ശേഷം മോദി എക്‌സില്‍ കുറിച്ചത്.

English Summary

Prime Minister Narendra Modi handed over a fast patrol vessel to Seychelles during his visit, reaffirming the strong and enduring partnership between the two nations. The move highlights India’s commitment to enhancing maritime security and strategic cooperation in the Indian Ocean region.

Follow Us