AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE SSLC, Plus 2 Exams : ​ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, പുതിയ മൂല്യ നിർണയരീതി ഇങ്ങനെ

SSLC, plus2 exams in Gulf countries postponed again: ഇനി വരാനിരിക്കുന്ന സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം ആയിരിക്കും പുതിയ തീയതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക. ഇതിനുപുറമേ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിർണയ രീതിയും അധികൃതർ പ്രഖ്യാപിച്ചിരുന്നു.

UAE SSLC, Plus 2 Exams : ​ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ വീണ്ടും മാറ്റി, പുതിയ മൂല്യ നിർണയരീതി ഇങ്ങനെ
Hs ExamImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Updated On: 20 Mar 2026 | 02:48 PM

ദുബായ്: പശ്ചിമേഷൻ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വീണ്ടും മാറ്റിയതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചത്. നേരത്തെ ഈ മാസം ഒൻപതു മുതൽ 19 വരെയാണ് ഹയർ സെക്കൻഡറി പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.

9 മുതൽ 18 വരെ എസ്എസ്എൽസി പരീക്ഷകൾ നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് മാറ്റി വെച്ചിരുന്നു. പുതുക്കിയ തീയതികൾ പിന്നീട് പ്രഖ്യാപിച്ചിരുന്നില്ല. ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യത്തിൽ പരീക്ഷ നടത്താൻ കഴിയില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷാ തീയതി നീട്ടിയത്. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.

ALSO READ: ഇറാൻ്റെ ഭീഷണി ഫലിച്ചില്ല; ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാൻ റെഡ് സീ പാതയുമായി സൗദി

ഇനി വരാനിരിക്കുന്ന സ്ഥിതിഗതികൾ വിലയിരുത്തിയതിനു ശേഷം ആയിരിക്കും പുതിയ തീയതി സംബന്ധിച്ച് തീരുമാനം ഉണ്ടാവുക. ഇതിനുപുറമേ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിർണയ രീതിയും അധികൃതർ പ്രഖ്യാപിച്ചിരുന്നു. സിബിഎസ്ഇ പരീക്ഷ ബോർഡ് കൺട്രോളർ ഡോ. സംയംഭരദ്വാജ് ഫലപ്രഖ്യാപനത്തിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കിയിരുന്നു. പുതിയ സർക്കുലർ അനുസരിച്ച് ഫെബ്രുവരി 17 മുതൽ 28 വരെ നടത്തിയ പരീക്ഷകളുടെ മാർക്ക് ആയിരിക്കും പ്രധാനമായും മൂല്യനിർണയത്തിന് പരിഗണിക്കുന്നത്.

മാർക്ക് നിർണ്ണയം ഇങ്ങനെ

ഒരു കുട്ടി നാലു വിഷയങ്ങളിൽ പരീക്ഷ എഴുതിയിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും മികച്ച മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്ക് കണക്കാക്കിയിട്ടാണ് ഫലം പ്രസിദ്ധീകരിക്കുക. ഇനി മൂന്നു വിഷയങ്ങൾ മാത്രം പൂർത്തിയാക്കിയവരുടെ കാര്യത്തിൽ അവർക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ ശരാശരി ആയിരിക്കും പരിഗണിക്കുന്നത്.

രണ്ടു പരീക്ഷ മാത്രമാണ് വിദ്യാർത്ഥി പൂർത്തിയാക്കിയിട്ടുള്ളതെങ്കിൽ അവർക്ക് ലഭ്യമായ മാർക്കും ഇന്റേണൽമാർക്കും ഫലപ്രഖ്യാപനത്തിന് പരിഗണിക്കും ഇതിനായി സ്കൂളുകൾ നൽകിയ ഇന്ത്യൻ അസിസ്റ്റന്റ് മാർക്കുകൾ ബോർഡ് നേരിട്ട് സ്വീകരിക്കും. ഇന്ത്യയിലെ ഫലപ്രഖ്യാപനത്തിനൊപ്പം തന്നെ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ മൂല്യനിർണയ രീതി എങ്ങനെയെന്ന് പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Follow Us