T20 World Cup 2026: ശ്രീലങ്കയില്‍ കനത്ത മഴ? ഇന്ത്യ-പാക് മത്സരം വെള്ളത്തിലായേക്കും

India vs Pakistan Match Live Updates: മൂടികെട്ടിയ അന്തരീക്ഷം തുടരുന്നുണ്ടെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നാണ് ശ്രീലങ്കന്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ ശ്രീലങ്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു.

T20 World Cup 2026: ശ്രീലങ്കയില്‍ കനത്ത മഴ? ഇന്ത്യ-പാക് മത്സരം വെള്ളത്തിലായേക്കും

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം

Updated On: 

15 Feb 2026 | 02:47 PM

കൊളംബോ: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എന്നാല്‍ ശ്രീലങ്കയില്‍ കനത്ത മഴ പെയ്യാനുള്ള സാധ്യത ആശങ്ക വിതയ്ക്കുന്നു. ഗ്രൂപ്പ് എ മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. റിസര്‍വ് ദിനം ഇല്ലാത്തതിനാല്‍ തന്നെ മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുന്ന് ഇന്ത്യയ്ക്കും പാകിസ്ഥാനും പോയിന്റുകള്‍ പങ്കിടാന്‍ സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ മൂടികെട്ടിയ അന്തരീക്ഷം തുടരുന്നുണ്ടെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നാണ് ശ്രീലങ്കന്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. എന്നാല്‍ ശ്രീലങ്കയുടെ കിഴക്ക്, തെക്ക് പ്രദേശങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നു. കൊളംബോയില്‍ രാത്രിയില്‍ മൂടല്‍മഞ്ഞിനും വരണ്ട കാലാവസ്ഥയ്ക്കുമാണ് സാധ്യത കൂടുതല്‍.

34 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനിലയും 24 ഡിഗ്രി സെല്‍ഷ്യസ് കുറഞ്ഞ താപനിലയുമാണ് നിലവില്‍ കൊളംബോയില്‍. സബരഗമുവ, ഗാലെ, മാത്താര തുടങ്ങിയ ശ്രീലങ്കന്‍ പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നുണ്ട്.

Also Read: India vs Pakistan: അന്തിമ ഇലവനില്‍ അവസാനവട്ട മിനുക്കുപണികളുമായി ഇന്ത്യ; അക്കാര്യം നടന്നാല്‍ സഞ്ജുവിനും സാധ്യത

അതേസമയം, വൈകിട്ട് 7 മണിക്കാണ് മത്സരം. 6.30നാണ് ടോസ്. ഈ മത്സരത്തിന് റിസര്‍വ് ദിനം ഇല്ല. അതിനാല്‍ തന്നെ മഴ മൂലം മത്സരം ഉപേക്ഷിക്കുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഇതുവരെ രണ്ട് മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
ഹൂതി ആക്രമണങ്ങളെ നേരിടാൻ സൗദി അറേബ്യ ഇസ്രായേലിൻ്റെ സഹായം തേടണമെന്ന് ട്രംപ്
ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
ഇറാനെതിരെ ‘മദർ ഓഫ് ഓൾ ബോംബ്’ പ്രയോഗിക്കാൻ അമേരിക്ക? ആണവ-ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പെൻ്റഗൺ നീക്കമെന്ന് റിപ്പോർട്ട്
Saudi Attack: സൗദിയിൽ ആക്രമണങ്ങൾ; ഇന്ത്യക്കാർ പരിഭ്രാന്തരാകരുത്, നിർദേശവുമായി ഇന്ത്യൻ അംബാസഡർ
ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?