ഗ്ലോബൽ വില്ലേജിലേക്ക് യാത്ര ചെയ്യാൻ ഇനി വെറും 10 ദിർഹം മതി; പ്രത്യേക ബസ് സർവീസുകളുടെ പൂർണ വിവരങ്ങൾ ഇതാ!
Planning a Trip to Global Village? Complete Guide to Bus Routes, Timings, and Ticket Prices: ദുബായിലെ പ്രധാനപ്പെട്ട നാല് സ്റ്റേഷനുകളിൽ നിന്നാണ് ആർ.ടി.എ ബസുകൾ സർവീസ് നടത്തുന്നത്. അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104, മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106 എന്നീ ബസുകൾ ഓരോ 60 മിനിറ്റ് ഇടവിട്ടും, യൂണിയൻ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103 ബസ് ഓരോ 40 മിനിറ്റ് ഇടവിട്ടും സർവീസ് നടത്തും
ദുബായ്: ദുബായ് ഗ്ലോബൽ വില്ലേജിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കയാണോ നിങ്ങൾ. ടക്സി ചാർജിനെ കുറിച്ച് ആലോചിച്ച് ഇനി ടെൻഷനടിക്കേണ്ട. ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി കുറഞ്ഞ നിരക്കിൽ പ്രത്യേക ബസ് സർവീസുകൾ ആർ.ടി.എ ആരംഭിച്ചിട്ടുണ്ട്. ഗ്ലോബൽ വില്ലേജിലേക്ക് നേരിട്ടുള്ള നാല് ബസ് റൂട്ടുകളാണ് പുനരാരംഭിച്ചിരിക്കുന്നത്. ഇതിനുപുറമെ അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകർക്കായും പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്കുള്ള ആർ.ടി.എ ബസുകളിൽ ഒരാൾക്ക് ഒരു വശത്തേക്ക് 10 ദിർഹമാണ് ടിക്കറ്റ് നിരക്ക്. നോൾ കാർഡ് ഉപയോഗിച്ച് യാത്രക്കാർക്ക് തുക നൽകാം.
ദുബായിലെ പ്രധാനപ്പെട്ട നാല് സ്റ്റേഷനുകളിൽ നിന്നാണ് ആർ.ടി.എ ബസുകൾ സർവീസ് നടത്തുന്നത്. അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 102, അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 104, മാൾ ഓഫ് ദി എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 106 എന്നീ ബസുകൾ ഓരോ 60 മിനിറ്റ് ഇടവിട്ടും, യൂണിയൻ ബസ് സ്റ്റേഷനിൽ നിന്നുള്ള റൂട്ട് 103 ബസ് ഓരോ 40 മിനിറ്റ് ഇടവിട്ടും സർവീസ് നടത്തും.
Also Read: ഷാർജയിലെ അൽ ദൈദ് എത്തിഹാദ് റെയിൽ സ്റ്റേഷനിലേക്ക് മുന്ന് ബസ് സർവിസുകൾ; റൂട്ടുകളും സമയക്രമവും അറിയൂ!
അജ്മാനിൽ നിന്നുള്ള സന്ദർശകർക്ക് അൽ മുസല്ല സ്റ്റേഷനിൽ നിന്നുള്ള ഇൻ്റർസിറ്റി ബസ് സർവീസ് ഉപയോഗിക്കാം. ഒരാൾക്ക് ഒരു വശത്തേക്ക് 25 ദിർഹമാണ് നിരക്ക്. പണമായോ മസാർ കാർഡ് വഴിയോ ടിക്കറ്റ് എടുക്കാം. പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും ഉച്ചയ്ക്ക് 2.15, വൈകുന്നേരം 4.45, 6.15 എന്നീ സമയങ്ങളിൽ അൽ മുസല്ല സ്റ്റേഷനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് ബസുണ്ടാകും. തിരികെ ഗ്ലോബൽ വില്ലേജിൽ നിന്ന് അജ്മാനിലേക്ക് പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 3.45, രാത്രി 10.30, പുലർച്ചെ 12.30 എന്നീ സമയങ്ങളിലും, വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 3.45, രാത്രി 10.30, പുലർച്ചെ 1.30 എന്നീ സമയങ്ങളിലും ബസുകൾ പുറപ്പെടും.
റാസൽഖൈമയിൽ നിന്നുള്ളവർക്കായി വെള്ളി, ശനി, ഞായർ എന്നീ മൂന്ന് ദിവസങ്ങളിൽ പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കും. ഒരാൾക്ക് ഒരു വശത്തേക്ക് 30 ദിർഹമാണ് നിരക്ക്. ഉച്ചയ്ക്ക് 3 മണിക്കും വൈകുന്നേരം 5 മണിക്കുമാണ് ഗ്ലോബൽ വില്ലേജിലേക്കുള്ള ബസുകൾ പുറപ്പെടുന്നത്. മടക്കയാത്രയുടെ സമയം ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ അത് മുൻകൂട്ടി ചോദിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
English Summary
Dubai’s RTA has resumed four direct bus routes to Global Village with one-way fares starting at Dh10, alongside dedicated intercity bus services from Ajman and Ras Al Khaimah for visitors.