AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE Eid al-Adha holidays: യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിച്ചേക്കും

UAE Announces Long Eid Al Adha Holiday : ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചന്ദ്രദർശന സമിതി ഈ മാസം 17-ന് യോഗം ചേരും. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം താഴെ പറയുന്ന രീതിയിലായിരിക്കും പ്രധാന ദിനങ്ങൾ വരാൻ സാധ്യത. ദുൽഹജ് ആരംഭം മേയ് 18 നാണ്. അറഫാ ദിനം മേയ് 26 നും ബലിപെരുന്നാൾ മേയ് 27 നുമാണ്. ഷാർജ അക്കാദമി ഫോർ അസ്ട്രോണമി നൽകുന്ന സൂചനകൾ പ്രകാരം മേയ് 27 പെരുന്നാൾ ദിനമാകാനാണ് സാധ്യത കൂടുതൽ.

UAE Eid al-Adha holidays: യുഎഇയിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സർക്കാർ ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിച്ചേക്കും
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 12 May 2026 | 09:10 PM

ദുബായ്: യുഎഇയിൽ ബലിപെരുന്നാൾ പ്രമാണിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള അവധി ദിനങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. ഈ മാസം 25 മുതൽ 29 വരെയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട അവധി.

പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ

മേയ് 25 ഞായർ മുതൽ മേയ് 29 വ്യാഴം വരെയാണ്. ശനി, ഞായർ ദിവസങ്ങൾ കൂടി ചേരുന്നതോടെ ജീവനക്കാർക്ക് ലഭിക്കുന്നത് ആകെ 9 ദിവസത്തെ ദീർഘകാല അവധിയാണ്. മേയ് 23-ന് ആരംഭിക്കുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

മാസപ്പിറവി നിരീക്ഷണം 17-ന്

ദുൽഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചന്ദ്രദർശന സമിതി ഈ മാസം 17-ന് യോഗം ചേരും. നിലവിലെ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം താഴെ പറയുന്ന രീതിയിലായിരിക്കും പ്രധാന ദിനങ്ങൾ വരാൻ സാധ്യത. ദുൽഹജ് ആരംഭം മേയ് 18 നാണ്. അറഫാ ദിനം മേയ് 26 നും ബലിപെരുന്നാൾ മേയ് 27 നുമാണ്. ഷാർജ അക്കാദമി ഫോർ അസ്ട്രോണമി നൽകുന്ന സൂചനകൾ പ്രകാരം മേയ് 27 പെരുന്നാൾ ദിനമാകാനാണ് സാധ്യത കൂടുതൽ. എന്നാൽ മാസപ്പിറവി ദൃശ്യമാകുന്നതിനനുസരിച്ച് മാത്രമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

Also Read – Hajj 2026: ഹജ്ജ് 2026: പ്രധാന തീയതികളും ഒരുക്കങ്ങളും ഒറ്റനോട്ടത്തിൽ

വിപണികൾ സജ്ജം

ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ് പത്തിനാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ് തീർഥാടനത്തിന്റെ സമാപ്തി കുറിച്ചെത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ യുഎഇയിലെ വിപണികളും പ്രവാസി സമൂഹവും ഇതിനോടകം തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

പ്രധാന തീയതികളും ഒരുക്കങ്ങളും ഒറ്റനോട്ടത്തിൽ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾ കാത്തിരുന്ന പുണ്യയാത്രയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. ഇസ്‌ലാം മതത്തിന്റെ അഞ്ച് അടിസ്ഥാന തൂണുകളിൽ അഞ്ചാമത്തേതായ ഹജ്ജ് കർമ്മങ്ങൾക്ക് 2026 മെയ് 25 തിങ്കളാഴ്ച തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ചെയ്തിരിക്കേണ്ട ഈ തീർത്ഥാടനം, പാപങ്ങൾ കഴുകിക്കളയാനും ദൈവത്തോട് പാപമോചനം തേടാനുമുള്ള പുണ്യവേളയായാണ് വിശ്വാസികൾ കാണുന്നത്.

മെയ് 25, തിങ്കളാഴ്ചയാണ് ഹജ്ജ് തുടങ്ങുക. ഏറ്റവും പ്രധാന ദിവസം മെയ് 26, ചൊവ്വാഴ്ച നടക്കുന്ന അറഫാ സംഗമം ആണ്. ഈദുൽ അദ്ഹ അധവാ ബലിപെരുന്നാൾ മെയ് 27, ബുധനാഴ്ചയാണ്. മെയ് 30, ശനിയാഴ്ച ഹജ്ജ് സമാപനമാണ്. ഒരു വിനോദയാത്രയോ അവധിക്കാല ആഘോഷമോ അല്ല ഹജ്ജ്. പതിറ്റാണ്ടുകളായുള്ള സമ്പാദ്യവും കാത്തിരിപ്പും കൊണ്ട് ദൈവത്തിന്റെ വിളിക്കുത്തരം നൽകി എത്തുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ് ഒരു നവജന്മമാണ്.

English Summary

The UAE has announced a 5-day holiday for federal employees from May 25 to 29, which results in a total 9-day break when combined with the surrounding weekends. While Eid Al Adha is tentatively expected to fall on May 27 based on astronomical calculations, the final dates remain subject to the official moon sighting on May 17.

Follow Us