UAE Eid Al Adha Holiday: യുഎഇയിൽ ബലിപെരുന്നാൾ മേയ് 27-ന്, പൊതുമേഖലയ്ക്ക് നീണ്ട അവധി
UAE Confirms Eid Al Adha 2026 Date: ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് നീണ്ട പെരുന്നാൾ അവധി ലഭിക്കും. അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ചയായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക അവധി തീയതികൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.
ദുബായ്: യുഎഇയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള നിരീക്ഷണ സമിതികൾ, ജ്യോതിശാസ്ത്രജ്ഞർ, ഒബ്സർവേറ്ററികൾ എന്നിവരിൽ നിന്നുള്ള റിപ്പോർട്ടുകൾ വിലയിരുത്തിയ ശേഷമാണ് യുഎഇ അധികൃതർ പ്രഖ്യാപനം നടത്തിയത്.
ബഹിരാകാശ-ജ്യോതിശാസ്ത്ര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദേശീയ സംവിധാനത്തിന്റെ ഏകോപനത്തോടെയാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. പുതിയ മാസപ്പിറവി പ്രഖ്യാപനത്തോടെ ഈ വർഷത്തെ ഹജ്ജ് സീസണിനും ഈദ് അൽ അദ്ഹ ആഘോഷങ്ങൾക്കുമുള്ള തീയതികൾക്ക് ഔദ്യോഗിക തീരുമാനമായി.
പ്രധാന തീയതികൾ ഒറ്റനോട്ടത്തിൽ
- ദുൽ ഹിജ്ജ ഒന്ന്: മെയ് 18 തിങ്കളാഴ്ച
- അറഫാ ദിനം: മെയ് 26 ചൊവ്വാഴ്ച
- ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ): മെയ് 27 ബുധനാഴ്ച
അവധി ദിനങ്ങൾ ഇങ്ങനെ
ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് നീണ്ട പെരുന്നാൾ അവധി ലഭിക്കും. അവധിക്ക് ശേഷം ജൂൺ 1 തിങ്കളാഴ്ചയായിരിക്കും ഓഫീസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഔദ്യോഗിക അവധി തീയതികൾ സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും.
ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേയ് 25 തിങ്കളാഴ്ച മുതൽ മേയ് 29 വെള്ളിയാഴ്ച വരെ അവധിയായിരിക്കും. ജൂൺ 1 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും. ഇസ്‌ലാം മതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നായ ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇ അധികൃതർ ജനങ്ങൾക്ക് ആശംസകൾ നേർന്നു.
വിപണികൾ സജ്ജം
ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാമത്തെ മാസമായ ദുൽഹജ് പത്തിനാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. ഹജ് തീർഥാടനത്തിന്റെ സമാപ്തി കുറിച്ചെത്തുന്ന പെരുന്നാളിനെ വരവേൽക്കാൻ യുഎഇയിലെ വിപണികളും പ്രവാസി സമൂഹവും ഇതിനോടകം തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകൾ കാത്തിരുന്ന പുണ്യയാത്രയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം.
ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും ചെയ്തിരിക്കേണ്ട ഈ തീർത്ഥാടനം, പാപങ്ങൾ കഴുകിക്കളയാനും ദൈവത്തോട് പാപമോചനം തേടാനുമുള്ള പുണ്യവേളയായാണ് വിശ്വാസികൾ കാണുന്നത്. ഒരു വിനോദയാത്രയോ അവധിക്കാല ആഘോഷമോ അല്ല ഹജ്ജ്. പതിറ്റാണ്ടുകളായുള്ള സമ്പാദ്യവും കാത്തിരിപ്പും കൊണ്ട് ദൈവത്തിന്റെ വിളിക്കുത്തരം നൽകി എത്തുന്ന ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഹജ്ജ് ഒരു നവജന്മമാണ്.
English Summary
The UAE has officially confirmed that the Dhu Al Hijjah crescent moon was sighted on May 17, marking Monday, May 18, 2026, as the first day of the Islamic month. Consequently, the Day of Arafah will fall on Tuesday, May 26, and the official celebrations for Eid Al Adha will begin on Wednesday, May 27. Federal government employees and Dubai private schools will enjoy an extended holiday, with work and classes scheduled to resume on Monday, June 1.