AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇനി കുറച്ചധികം പണം ചിലവാകും; യു.എ.ഇയിലെ ഇന്ത്യക്കാർക്ക് പുതുക്കിയ പാസ്പോർട്ട് സേവന നിരക്കുകൾ പ്രഖ്യാപിച്ചു

Indian Passport Fees Hiked up to 70% for Expats in UAE, Effective from July 1: ജൂൺ 20-നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവന നിരക്കുകളിൽ കുത്തനെ വർധനവ് വരുത്തിയത്. 75 ശതമാനം വരെയായിരുന്നു നിരക്കുകളിലെ വർധന. ഇതേ തുടർന്നാണ് യു.എ.ഇയിൽ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. യു.എ.ഇയിലാകാട്ടെ 70 ശതമാനത്തിൻ്റെ വർധനയാണ് ഉൺടായിരിക്കുന്നത്. 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്നതാണ് സേവന നിരക്കുകളിലെ മാറ്റം

ഇനി കുറച്ചധികം പണം ചിലവാകും; യു.എ.ഇയിലെ ഇന്ത്യക്കാർക്ക് പുതുക്കിയ പാസ്പോർട്ട് സേവന നിരക്കുകൾ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 01 Jul 2026 | 06:42 AM

പാസ്പോർട്ട് അനൂന്ധ സേവനങ്ങൾക്കായി മലയാളികൾ ഉൾപ്പടെയുള്ള ഇന്ത്യൻ പ്രവാസികൾ ഇനി നൽകേണ്ടി വരുക വലിയ തുക. പുതിയ സേവന നിരക്കുകൾ അബുദാബിയിലെ ഇന്ത്യൻ എംബസിയും, ദുബായിലെ ഇന്ത്യൻ കോൻസുലേറ്റും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈൻ ഒന്ന് മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എംബസി, കോൺസുലേറ്റ് എന്നിവ കൂടാതെ, ഇന്ത്യൻ കോൺസുലർ സേവനങ്ങൾക്കായി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിൻ്റെ നേതൃത്വത്തിൽ ഒരുക്കിയ പുതിയ സംവിധാനമായ ഇന്ത്യൻ കോൺസുലാർ അപ്ലിക്കേഷൻ സെൻ്ററിലും പുതുക്കിയ നിരക്കുകൾ ബാധകമാവും.

ജൂൺ 20-നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവന നിരക്കുകളിൽ കുത്തനെ വർധനവ് വരുത്തിയത്. 75 ശതമാനം വരെയായിരുന്നു നിരക്കുകളിലെ വർധന. ഇതേ തുടർന്നാണ് യു.എ.ഇയിൽ പുതുക്കിയ നിരക്കുകൾ പ്രഖ്യാപിച്ചത്. യു.എ.ഇയിലാകാട്ടെ 70 ശതമാനത്തിൻ്റെ വർധനയാണ് ഉൺടായിരിക്കുന്നത്. 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികളെ ബാധിക്കുന്നതാണ് സേവന നിരക്കുകളിലെ മാറ്റം. 2012-ലാണ് ഇതിന് മുൻപ് പസ്പോർട്ട് സേവന നിരക്കുകളിൽ വർധന വരുത്തിയത്.

Also Read: യു.എ.ഇയിലെ മലയാളികളുടെ ശ്രദ്ധയ്ക്ക്, പാസ്പോർട്ട് വിസ സേവനങ്ങൾ സാധാരണ നിലയിലാകാൻ ഇനിയും കാത്തിരിക്കണം

പുതുക്കിയ നിരക്കുകൾ പ്രകാരം 36 പേജുള്ള പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നതിന് 450 ദിർഹം നൽകേണ്ടി വരും. നേരത്തെ ഇത് 285 ദിർഹമായിരുന്നു. പാസ്പോർട്ട് പുതുക്കുന്നനിനും ഇതേ നിരക്ക് തന്നെയാണ് നൽകേണ്ടി വരുക. 60 പേജുള്ള പാസ്പോർട്ടിന് മുൻപ് നൽകേണ്ടത് 380 ദിർഹമായിരുന്നു എങ്കിൽ ഇന്ന് മുതൽ നിരക്ക് 630 ദിർഹമായി വർധിക്കും. തത്ക്കാൽ വിഭാഗത്തിൽ നിരക്കുകൾ യഥാക്രമം 900 ദിർഹം, 1080 ദിർഹം എന്നിങ്ങനെയായി വർധിച്ചു. പാസ്പോർട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ 36 പേജുള്ള പാസ്പോർട്ടിന് സാധാരണ നിരക്ക് 900 ദിർഹവും തത്ക്കാൽ നിരക്ക് 1350 ദിർഹവുമായി വർധിച്ചു. 60 പേജുള്ള പാസ്പോർട്ടിന് സാധാരണ നിരക്ക് 1080 ദിർഹവും തത്ക്കാൽ നിരക്ക് 1530 ദിർഹവുമായിരിക്കും.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നിരക്കുകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കുട്ടികൾക്ക് 36 പേജുള്ള പാസ്പോർട്ടിന് സാധാരണ നിരക്ക് 325 ദിരഹവും തത്ക്കാൽ നിരക്ക് 775 ദിർഹവുമായിരിക്കും. നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരം പുതിയതിനായി അപേക്ഷിക്കുമ്പോൾ സാധാരണ നിരക്ക് 775 ദിർഹവും തത്കാലിൽ 1225 ദിർഹവും നൽകേണ്ടി വരും. കൂടാതെ എട്ട് വയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പുതിയ പാസ്പോർട്ട് അപേക്ഷകളിൽ 10 ശതമാനത്തിൻ്റെ ഇളവും ലഭിക്കും. ഇതനുസരിച്ച് സാധാരണ നിരക്ക് 295 ദിർഹവും തത്കാൽ നിരക്ക് 700 ദിർഹവുമായി കുറയും. പ്രത്യേക യാത്രാ രേഖകളായ എമേർജെൻസി സർട്ടിഫിക്കറ്റിന് 60 ദിർഹവും, സർട്ടിഫിക്കറ്റ് ഓഫ് ഐഡൻ്റിറ്റിക്ക് 180 ദിർഹവുമായിരിക്കും നിരക്ക്. പി.സി.സി, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നീ മറ്റു അനുബന്ധ സേവനങ്ങൾക്ക് 145 ദുർഹവും ഈടാക്കും.

English Summary

The Embassy of India in Abu Dhabi and the Consulate General of India in Dubai have officially implemented a revised fee structure for passport and related services, effective July 1, 2026. Following a gazette notification by India’s Ministry of External Affairs under the Passports (Amendment) Rules, passport rates have risen by up to 70% in the UAE, affecting around 4.5 million Indian expats. This marks the first major fee revision since 2012.

Follow Us