AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

UAE Visa Grace Period: യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് യു.എ.ഇ അനുവദിച്ച വിസാ ഗ്രേസ് പീരിയഡ് ഇന്ന് അവസാനിക്കും; പിഴ ഒഴിവാക്കാൻ എന്ത് ചെയ്യണം?

Deadline Alert: UAE's 30-Day Visa Exemption Expires on July 9: അമേരിക്ക, ഇസ്രായേൽ, ഇറാൻ സംഘർഷങ്ങളെ തുടർന്ന് 2026 ഫെബ്രുവരി 28 മുതൽ വിമാന സർവീസുകൾ വലിയ തോതിൽ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ യു.എ.ഇയിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ രാജ്യത്ത് തുടരാൻ മാർച്ചിൽ അനുമതി നൽകുകയായിരുന്നു. പിന്നീട് വിമാന സർവീസുകൾ സാധാരണ നിലയിലായതോടെയാണ് ജൂൺ 10 മുതൽ ജൂലൈ 9 വരെ 30 ദിവസത്തെ അവസാന ഗ്രേസ് പീരിയഡ് കൂടി അധികൃതർ അനുവദിച്ച് നൽകിയത്

UAE Visa Grace Period: യു.എസ്-ഇറാൻ സംഘർഷത്തെ തുടർന്ന് യു.എ.ഇ അനുവദിച്ച വിസാ ഗ്രേസ് പീരിയഡ് ഇന്ന് അവസാനിക്കും; പിഴ ഒഴിവാക്കാൻ എന്ത് ചെയ്യണം?
പ്രതീകാത്മക ചിത്രംImage Credit source: Maremagnum/Corbis Documentary/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 09 Jul 2026 | 03:55 PM

വിമാന സർവീസുകൾ തടസ്സപ്പെട്ടത് കാരണം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ യു.എ.ഇയിൽ കുടുങ്ങിപ്പോയവർക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് യു.എ.ഇ സർക്കാർ അനുവദിച്ച 30 ദിവസത്തെ വിസാ ഗ്രേസ് പീരിയഡ് ഇന്ന് അവസാനിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വ്യോമപാത അടച്ചക്കുകയും, വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യു.എ.ഇയിൽ കുടുങ്ങിപ്പോയവരെ സഹായിക്കാനാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ജൂണിൽ ഈ ഇളവ് പ്രഖ്യാപിച്ചത്. സമയപരിധി അവസാനിക്കുന്ന സാഹചര്യത്തിൽ, ഈ ആനുകൂല്യം ലഭിച്ചവർ പിഴയോ മറ്റ് നിയമനടപടികളോ ഒഴിവാക്കാൻ വിസ പുതുക്കുകയോ രാജ്യം വിടുകയോ ചെയ്യേണ്ടിവരും.

അമേരിക്ക, ഇസ്രായേൽ, ഇറാൻ സംഘർഷങ്ങളെ തുടർന്ന് 2026 ഫെബ്രുവരി 28 മുതൽ വിമാന സർവീസുകൾ വലിയ തോതിൽ തടസ്സപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ യു.എ.ഇയിൽ കുടുങ്ങിയവർക്ക് പിഴയില്ലാതെ രാജ്യത്ത് തുടരാൻ മാർച്ചിൽ അനുമതി നൽകുകയായിരുന്നു. പിന്നീട് വിമാന സർവീസുകൾ സാധാരണ നിലയിലായതോടെയാണ് ജൂൺ 10 മുതൽ ജൂലൈ 9 വരെ 30 ദിവസത്തെ അവസാന ഗ്രേസ് പീരിയഡ് കൂടി അധികൃതർ അനുവദിച്ച് നൽകിയത്. നീട്ടി നൽകിയ കാലാവധിയാണ് ഇന്നത്തോടെ അവസാനിക്കുന്നത്. എന്നാൽ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനക്കുന്നതിനിടെയാണ് ഗ്രേസ് പീരിയഡ് അവസാനിക്കുന്നത് എന്നത് നിലവിൽ ആനുകുല്യം പ്രയോജനപ്പെടുത്തി യു.എ.ഇയിൽ തുടരുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

Also Read: US-Iran War: ഹോർമുസ് കടലിടുക്കിൽ യുദ്ധപ്രതീതി; ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം; തിരിച്ചടിച്ച് ടെഹ്‌റാന്‍; ഗള്‍ഫ് മേഖലയില്‍ ജാഗ്രത

മുന്നിലുള്ള വഴികൾ എന്തൊക്കെ?

നിലവിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി യു.എ.ഇയിൽ തുടരുന്നവർക്ക് പ്രധാനമായും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. വിസ മാറ്റുക എന്നതാണ് ഇതിൽ ഒന്നാമത്തേത്. യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് റെസിഡൻസി വിസ, തൊഴിൽ വിസ, അല്ലെങ്കിൽ നിയമപരമായ മറ്റു വിസ ഓപ്ഷനുകളിലേക്ക് മാറാനുള്ള അവസരം ഉണ്ടായിരുന്നു. ഈ രീതിയിൽ വിസയിൽ മാറ്റം ലഭിച്ചവർക്ക് യു.എ.യിൽ തന്നെ സുരക്ഷിതമായി തുടരാം. പിഴയോ മറ്റു നിയമ നടപടികളോ നേരിടേണ്ടി വരില്ല.

യു.എ.ഇ വിടുക എന്നത് മാത്രമാണ് അടുത്ത മാർഗം. രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് മറ്റ് പ്രത്യേക നടപടിക്രമങ്ങളൊന്നുമില്ലാതെ തന്നെ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഗ്രേസ് പീരിയഡ് ഇന്ന് അവസാനിക്കുന്നതിനാൽ, ഇതുവരെ നടപടികൾ പൂർത്തിയാക്കാത്തവർക്ക് ഇനി വിസാ നിയമപ്രകാരമുള്ള പിഴയും മറ്റ് നിയമക്കുരുക്കുകളും നേരിടേണ്ടി വന്നേക്കും. ഇറാൻ അമേരിക്ക സംഘർഷം വീണ്ടും ആരംഭിച്ചതോടെ പശ്ചിമേഷ്യ ഒന്നാകെ ഭീതിയുടെ നിഴലിലാണ്. ഈ സാഹചര്യത്തിൽ ആനുകൂല്യം ഇനിയും നീട്ടി നൽകുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾക്കും അറിയിപ്പുകൾക്കുമായി ഐ.സി.പിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിക്കാവുന്നതാണ്.

English Summary

The UAE’s 30-day visa grace period for individuals stranded by recent regional flight disruptions officially ends today, July 9. Affected travellers must immediately regularise their immigration status or leave the country. Those failing to comply will now face standard overstay fines and regular immigration consequences.

Follow Us