AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Iran-US Conflict: യുഎസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇറാന്‍; ഇനിയെല്ലാം നിര്‍ത്താമെന്ന് ട്രംപ്, ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കും

US Iran Breakthrough as Both Sides Agree to Stop Hormuz Attacks Before Critical Talks: ജൂണ്‍ മാസത്തിന്റെ തുടക്കത്തോടെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ എത്തിയെങ്കിലും സംഘര്‍ഷം അവസാനിച്ചിരുന്നില്ല. ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ രൂക്ഷമാകുന്നതിന് വഴിയൊരുക്കി. എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്.

Iran-US Conflict: യുഎസ് കേന്ദ്രങ്ങള്‍ തകര്‍ത്ത് ഇറാന്‍; ഇനിയെല്ലാം നിര്‍ത്താമെന്ന് ട്രംപ്, ഖത്തറില്‍ ചര്‍ച്ചകള്‍ നടക്കും
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Shiji M K
Shiji M K | Published: 29 Jun 2026 | 06:18 AM

ടെഹ്‌റാന്‍: ആക്രമണങ്ങള്‍ ഇഅവസാനിപ്പിച്ച് ഇറാനും യുഎസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടത്താന്‍ ധാരണയായതായി റിപ്പോര്‍ട്ട്. ജൂണ്‍ 30ന് ചൊവ്വാഴ്ച ദോഹയില്‍ വെച്ചാകും ചര്‍ച്ചകള്‍ നടക്കുന്നത്. ആക്രമണങ്ങള്‍ അവസാനിപ്പിക്കുക, ഹോര്‍മുസ് കടലിടുക്ക് വിഷയത്തില്‍ തീരുമാനം എടുക്കുക എന്നീ ലക്ഷ്യങ്ങളുമായാണ് ചര്‍ച്ച നടത്തുന്നതെന്നാണ് വിവരം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് ചര്‍ച്ചകള്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അത് ഖത്തറിലേക്ക് മാറ്റുകയായിരുന്നു.

ജൂണ്‍ മാസത്തിന്റെ തുടക്കത്തോടെ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രത്തില്‍ എത്തിയെങ്കിലും സംഘര്‍ഷം അവസാനിച്ചിരുന്നില്ല. ഇരുവിഭാഗവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഹോര്‍മുസ് കടലിടുക്ക് കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ രൂക്ഷമാകുന്നതിന് വഴിയൊരുക്കി. എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായാണ് യുഎസ് സൈന്യം വ്യക്തമാക്കുന്നത്.

ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഹോര്‍മുസിനെ കുറിച്ച് മാത്രമല്ല, ധാരണാപത്രത്തിലുള്ള എല്ലാ മേഖലകളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതാണെന്നാണ് യുഎസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണങ്ങളില്‍ നിന്ന് ഇരുപക്ഷവും തത്കാലം വിട്ടുനില്‍ക്കും, ഇക്കാലയളവില്‍ കപ്പലുകള്‍ക്ക് സുഗമമായി സഞ്ചരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന സുപ്രധാന കടലിടുക്കായ ഹോര്‍മുസിലെ ഗതാഗതം നിയന്ത്രിക്കുന്നത് തങ്ങള്‍ തന്നെ ആയിരിക്കണമെന്ന നിര്‍ബന്ധം ഇറാനുണ്ട്. എന്നാല്‍ ഇത് വേണ്ടെന്നാണ് യുഎസിന്റെ പക്ഷം. ഒമാനി, ഇറാനിയന്‍ പ്രാദേശിക ജലപാതകള്‍ ഉള്‍പ്പെടുന്നതാണ് കടലിടുക്ക്. അന്താരാഷ്ട്ര നിയമപ്രകാരം ഈ രണ്ട് ജലപാതകളും കടന്നുപോകുന്നത് തടയാനോ ടോള്‍ ഈടാക്കാനോ ആര്‍ക്കും അവകാശമില്ല.

യുഎസ് താവളങ്ങള്‍ തകര്‍ത്ത് ഇറാന്‍

ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ചതോടെ യുദ്ധഭീതി ഗള്‍ഫ് രാജ്യങ്ങളെയും ബാധിച്ചിരിക്കുകയാണ്. പശ്ചിമേഷ്യയിലെ എട്ട് യുഎസ് താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍ വാദം ഉന്നയിക്കുന്നു. ഇറാന്റെ ഷെല്ലാക്രമണത്തില്‍ ഒരു ഖത്തര്‍ സ്വദേശിക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

Also Read: Iran-US Conflict: ഗള്‍ഫ് മേഖല കനത്ത ജാഗ്രതയില്‍; സൈറണുകള്‍ മുഴങ്ങുന്നു, മിസൈല്‍ വര്‍ഷം രൂക്ഷം

ഇറാനിലെ ഖിഷം ദ്വീപ്, സിരിക്, ബന്തര്‍ലങ്ക എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം യുഎസ് വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന്‍ ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലും സൈറണുകള്‍ മുഴങ്ങി. ശത്രുവിന്റെ ഏതൊരു ആക്രമണത്തിനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് കുവൈറ്റ് പ്രതികരിച്ചു.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാണ് ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാര്‍ സൈറ്റുകളിലും യുഎസ് സൈന്യം ആക്രമണം നടത്തിയതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സൈനികമായുള്ള ജോലി പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു ഘട്ടം വന്നുചേര്‍ന്നേക്കാമെന്നും ട്രംപ് തന്റെ സ്വകാര്യം സമൂഹമാധ്യമമായ ട്രൂത്തില്‍ കുറിച്ചു.

ഹോര്‍മുസ് ഞങ്ങള്‍ക്ക് ഒറ്റയ്ക്ക് വേണം

ഹോര്‍മുസ് കടലിടുക്ക് ഒറ്റയ്ക്ക് ഭരിക്കണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയും ഇറാനും തമ്മിലുണ്ടായ താത്കാലിക ധാരണാപത്രത്തില്‍ ഹോര്‍മുസ് നിയന്ത്രിക്കാനുള്ള അവകാശം 60 ദിവസത്തേക്ക് ഇറാന് നല്‍കിയിട്ടുണ്ട്. നേരത്തെ ഹോര്‍മുസ് വഴിയുള്ള ഗതാഗതം സൗജന്യമായിരുന്നുവെങ്കിലും കരാറില്‍ കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കുന്നുണ്ട്. ഇതിനായി കഴിഞ്ഞ മാസം ഇറാന്‍ സര്‍ക്കാര്‍ പുതിയ അതോറിറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു.

English Summary

The United States and Iran have reportedly agreed to halt attacks linked to the Strait of Hormuz, signaling a possible easing of regional tensions. High-level talks involving Qatar are expected on Tuesday as diplomatic efforts continue to secure stability in one of the world’s most critical maritime trade routes.

Follow Us