AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

US Jew Church Attack: സ്ഫോടക വസ്തുക്കളുമായി ട്രക്ക് ഓടിച്ചു കയറ്റി; യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം

Michigan Synagogue Attack: വാഹനത്തിനുള്ളിൽ സ്ഫോടകവസ്തുക്കളും റൈഫിളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്.

US Jew Church Attack: സ്ഫോടക വസ്തുക്കളുമായി ട്രക്ക് ഓടിച്ചു കയറ്റി; യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം
Us Jew Church AttackImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Mar 2026 | 06:30 AM

വാഷിങ്ടൺ: അമേരിക്കയിലെ മിഷിഗനിലുള്ള ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിന് ഉള്ളിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തിയതായാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.19-ഓടെയാണ് സംഭവമുണ്ടായത്. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണം നടന്നത്.

വാഹനത്തിനുള്ളിൽ സ്ഫോടകവസ്തുക്കളും റൈഫിളും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വാഹനത്തിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം നടന്നത്. എന്നാൽ എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും എഫ്ബിഐ വ്യക്തമാക്കി.

ALSO READ: ‘ഒന്നും മറന്നിട്ടില്ല, രക്തത്തിന് കണക്ക് ചോദിച്ചിരിക്കും’; ഇറാന്‍ പരമോന്നത നേതാവിന്റെ ആദ്യ സന്ദേശം

കൊല്ലപ്പെട്ട അക്രമി മിഷിഗനിൽ താമസിക്കുന്ന ലെബനൻ വംശജനെന്നാണ് പ്രാ​​ദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അക്രമത്തിന് ഉപയോഗിച്ച വാഹനം രജിസ്റ്റർ ചെയ്തതിരിക്കുന്നത് ഈയാളുടെ പേരിൽലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കുടുംബാംഗങ്ങളിൽ ചിലർ ബെയ്‌റൂട്ടിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതായാണ് വിവരം.

ആക്രമണത്തിനിടെ വാഹനം ഇടിച്ച് ഒരു സുരക്ഷാ ജീവനക്കാരന് പരിക്കേറ്റിട്ടുണ്ട്. ഇയാൾ നിലവിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ 80-ലധികം പോലീസ് വാഹനങ്ങളും എഫ്ബിഐ സംഘവും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ യുഎസിലെ ഇത്തരം കേന്ദ്രങ്ങൾക്ക് നേരത്തെ തന്നെ സുരക്ഷാ മുന്നറിയിപ്പ് നൽകിയതാണ്.

Follow Us