AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video : നിന്ന നിൽപിൽ ഒരു റോഡ് അപ്രത്യക്ഷം, കൂറ്റൻ കുഴിയിൽ വാഹനങ്ങളും കെട്ടിടങ്ങളും, നടുക്കുന്ന വീഡിയോ ഇതാ

Viral Video Shows massive sinkhole swallowing vehicles : അപകടത്തെത്തുടർന്ന് പ്രദേശത്തെ ഓഫീസുകളും ഫ്ലാറ്റുകളും താൽക്കാലികമായി ഒഴിപ്പിച്ചു. ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

Viral Video : നിന്ന നിൽപിൽ ഒരു റോഡ് അപ്രത്യക്ഷം, കൂറ്റൻ കുഴിയിൽ വാഹനങ്ങളും കെട്ടിടങ്ങളും, നടുക്കുന്ന വീഡിയോ ഇതാ
Viral video Image Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 13 Feb 2026 | 02:18 PM

ഷാങ്ഹായ്: ചൈനയിലെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായിൽ തിരക്കേറിയ റോഡ് പെട്ടെന്ന് താഴ്ന്നുപോയി. ആ സ്ഥാനത്ത് ഒരു കൂറ്റൻ കുഴി രൂപപ്പെട്ടു. റോഡിലെ വലിയൊരു ഭാഗം സെക്കൻഡുകൾക്കുള്ളിൽ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന വാർത്ത ലോകമാകെ വലിയ ചർച്ചയായിരിക്കുകയാണ്. ഫെബ്രുവരി 11-ന് ഷാങ്ഹായിലെ മിൻഹാങ് ജില്ലയിലായിരുന്നു നടുക്കുന്ന ഈ സംഭവം.

മിൻഹാങ് ജില്ലയിലെ ക്വിക്സിൻ റോഡും ലിഅൻ റോഡും സംഗമിക്കുന്ന ഭാഗത്താണ് അപകടമുണ്ടായത്. പ്രദേശത്തെ മെട്രോ റെയിൽ നിർമ്മാണ സൈറ്റിലുണ്ടായ ജലചോർച്ചയാണ് റോഡ് തകരാൻ പ്രധാന കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. നിർമ്മാണ സ്ഥലത്ത് വെള്ളം ഇരച്ചുകയറിയതോടെ റോഡിനടിയിലെ മണ്ണ് ഒലിച്ചുപോവുകയും ഉപരിതലം തകരുകയുമായിരുന്നു.

അപകടസമയത്ത് റോഡിൽ വാഹനങ്ങൾ കുറവായതും നിർമ്മാണ തൊഴിലാളികൾ ഓടി മാറിയതും വലിയ ദുരന്തം ഒഴിവാക്കി. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. റോഡിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നതും, നിമിഷങ്ങൾക്കകം ടാർ റോഡ് പാളികൾ പോലെ തകർന്ന് ആഴത്തിലുള്ള കുഴിയിലേക്ക് പതിക്കുന്നതും വീഡിയോയിൽ കാണാം. സമീപത്തെ താൽക്കാലിക കെട്ടിടങ്ങളും സിഗ്നൽ പോസ്റ്റുകളും കുഴിക്കുള്ളിലേക്ക് വീണു.

Also Read: എന്തുകൊണ്ടാണ് ഇവിടെ ഇലകൾ വീഴാത്തത്? അത്ഭുതപ്പെടുത്തുന്ന ഇലവീഴാപൂഞ്ചിറയുടെ വിശേഷങ്ങൾ

അപകടത്തെത്തുടർന്ന് പ്രദേശത്തെ ഓഫീസുകളും ഫ്ലാറ്റുകളും താൽക്കാലികമായി ഒഴിപ്പിച്ചു. ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ചൈനയിലെ നഗരവൽക്കരണവും അശാസ്ത്രീയമായ നിർമ്മാണ രീതികളും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. 2024 ജനുവരിയിലും ഇതേ ജില്ലയിൽ പൈപ്പ് പൊട്ടി റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവം ഉണ്ടായിരുന്നു. നിലവിൽ തകർന്ന റോഡ് കോൺക്രീറ്റ് ഉപയോഗിച്ച് നികത്താനുള്ള നടപടികൾ നഗരസഭ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.

 

 

ഈ പോസ്റ്റ് Instagram-ൽ കാണുക

 

NDTV ഒരു പോസ്‌റ്റ് പങ്കിട്ടു (@ndtv)