AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: മെയ് ആദ്യം തന്നെ സ്വർണം വാങ്ങുന്നുണ്ടോ, വില പറയും കാര്യം!

Kerala Gold and Silver Rate Today: ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വർണവിലയ്ക്കൊപ്പം വെള്ളി വിലയും മാറുന്നുണ്ട്.

Kerala Gold Rate: മെയ് ആദ്യം തന്നെ സ്വർണം വാങ്ങുന്നുണ്ടോ, വില പറയും കാര്യം!
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 01 May 2026 | 08:45 AM

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. നിലവിൽ പവന് 1,12,000 രൂപ നിരക്കിലാണ് സ്വർണത്തിന്റെ വ്യാപാരം. ഗ്രാമിന് 14,000 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. ഏറ്റവും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വർണവിലയ്ക്കൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 270.10 രൂപയും കിലോയ്ക്ക് 2,70,100 രൂപയുമാണ് നൽകേണ്ടത്.

സ്വർണവില ഇതുവരെ

ആഭരണങ്ങൾ എന്നതിലുപരി നല്ലൊരു നിക്ഷേപം കൂടിയാണ് സ്വർണം. അതുകൊണ്ട് തന്നെ വിലയിൽ വരുന്ന കുതിപ്പ് സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും ആശങ്ക ഉയർത്തുന്നുണ്ട്. ഡിസംബർ 23നാണ് ആദ്യമായി സ്വർണവില ഒരു ലക്ഷം കടന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. പിന്നീടങ്ങോട്ട് വില ഇടിഞ്ഞെങ്കിലും ഒരു ലക്ഷത്തിന് താഴെയെത്തിയില്ല. മാർച്ച് 23ന് 99,480 രൂപയായിരുന്നു വില. എന്നാൽ മണിക്കൂറുകൾ പിന്നിടുന്നതിന് മുമ്പ് തന്നെ വില വീണ്ടും ഒരു ലക്ഷം കടന്നു.

എന്നാൽ, പശ്ചിമേഷ്യൻ യുദ്ധത്തിന് പിന്നാലെ വൻ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. യുദ്ധത്തിൽ വില കൂടുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയാണ് സ്വർണവില ഇടിഞ്ഞത്. സംഘർഷത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചതാണ് സ്വർണത്തിന് തിരിച്ചടിയായത്. മാർച്ച് ഒന്നിലെ 1,26,920 രൂപ, ഏപ്രിൽ 18, 19 ദിവസങ്ങളിലെ 1,14,240 രൂപ എന്നിങ്ങനെയാണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും മറ്റ് ഉയർന്ന നിരക്കുകൾ. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ സ്വർണവിലയിൽ നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മാസത്തിലെ അവസാന ദിവസമയാ ഇന്നലെ മൂന്ന് തവണയാണ് വില മാറിയത്.

സ്വർണവിലയിൽ ഇനിയെന്ത്?

ക്രൂഡ് ഓയിൽ വില കുതിക്കുന്നതും ഡോളറിന്റെ മൂല്യം കൂടിയതും സ്വർണത്തിന് വെല്ലുവിളിയാണ്. എന്നിരുന്നാലും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കൂടിയതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുണ്ട്. ക്രൂഡ് ഓയിൽ വില വെല്ലുവിളി ആണെങ്കിലും അടുത്ത യോഗങ്ങളിൽ പലിശ നിരക്ക് കുറച്ചേക്കാമെന്ന സൂചന യു.എസ് ഫെഡറൽ റിസർവ് ബാങ്ക് നൽകിയിരുന്നു.

ഏപ്രിൽ മാസത്തെ സ്വർണ വില

  • ഏപ്രിൽ 1 – 111080 (രാവിലെ)
  • ഏപ്രിൽ 1 – 112160 (വൈകുന്നേരം)
  • ഏപ്രിൽ 2 – 111040 (രാവിലെ)
  • ഏപ്രിൽ 2 – 109240 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 3 – 110680
  • ഏപ്രിൽ 4 – 110680
  • ഏപ്രിൽ 5 – 110680
  • ഏപ്രിൽ 6 – 109360 (രാവിലെ)
  • ഏപ്രിൽ 6 – 110480 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 7 – 109880
  • ഏപ്രിൽ 8 – 112800
  • ഏപ്രിൽ 9 – 111080 (രാവിലെ)
  • ഏപ്രിൽ 9 – 111600 (രാത്രി)
  • ഏപ്രിൽ 10 -112200 (രാവിലെ)
  • ഏപ്രിൽ 10 – 111720 ( ഉച്ചയ്ക്ക്)
  • ഏപ്രിൽ 11 – 112080
  • ഏപ്രിൽ 12 – 112080
  • ഏപ്രിൽ 13 – 111800
  • ഏപ്രിൽ 14 – 112880
  • ഏപ്രിൽ 15 – 113920
  • ഏപ്രിൽ 16- 114080
  • ഏപ്രിൽ 17 – 113080 (രാവിലെ)
  • ഏപ്രിൽ 17- 113640 (രാത്രി)
  • ഏപ്രിൽ 18 -1,14,240
  • ഏപ്രിൽ 19 – 1,14,240
  • ഏപ്രിൽ 20 – 113880
  • ഏപ്രിൽ 21 – 113880
  • ഏപ്രിൽ 22 – 113480
  • ഏപ്രിൽ 23 -112600 (രാവിലെ)
  • ഏപ്രിൽ 23 -113200 (വൈകുന്നേരം)
  • ഏപ്രിൽ 24 – 112160 (രാവിലെ)
  • ഏപ്രിൽ 24 – 112960 (വൈകുന്നേരം)
  • ഏപ്രിൽ 25 – 112960
  • ഏപ്രിൽ 26 -112960
  • ഏപ്രിൽ 27 – 113240 (രാവിലെ)
  • ഏപ്രിൽ 27 – 112720 (വൈകുന്നേരം)
  • ഏപ്രിൽ 28 – 112200 (രാവിലെ)
  • ഏപ്രിൽ 28 – 111400 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 28 – 1,10,680 (വൈകുന്നേരം)
  • ഏപ്രിൽ 29 – 1,11,000 (രാവിലെ)
  • ഏപ്രിൽ 29 – 110320 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 30 – 110480 (രാവിലെ)
  • ഏപ്രിൽ 30 – 111520 (ഉച്ചയ്ക്ക്)
  • ഏപ്രിൽ 30 – 112000 (വൈകുന്നേരം)
  • മെയ് 1 –

English Summary:

Gold prices continue to fluctuate in Kerala. The price will increase again when GST, labor charges and hallmarking charges are added to the market price.

Follow Us