AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam 2026: ഓണത്തിന് പൂ വാങ്ങാനാകില്ല; വില വര്‍ധനവ് ഇപ്പോഴേ തുടങ്ങി

Pookalam Costs Likely to Increase as Flower Prices Continue to Rise: ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ അത്ര സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്. അതിന് പ്രധാന കാരണം വിലക്കയറ്റമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ പല സാധനങ്ങളും വിലക്കയറ്റത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്.

Onam 2026: ഓണത്തിന് പൂ വാങ്ങാനാകില്ല; വില വര്‍ധനവ് ഇപ്പോഴേ തുടങ്ങി
ഓണപ്പൂക്കളം Image Credit source: Visage/Stockbyte/ Getty Images
Shiji M K
Shiji M K | Published: 04 Jul 2026 | 01:16 PM

കേരളത്തില്‍ ഓണക്കാലം വന്നെത്താന്‍ ഇനി അധികനാളുകളില്ല, ഓണം വരുന്നതോടെ പച്ചക്കറികള്‍ക്കും പൂക്കള്‍ക്കുമെല്ലാം ഡിമാന്‍ഡ് വര്‍ധിക്കും. അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കാന്‍ എത്ര പൂക്കളാണ് മലയാളികള്‍ വാങ്ങിക്കാറുള്ളത് അല്ലേ? ഇത്രയും പൂക്കള്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല, അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെ ആഘോഷങ്ങളെല്ലാം നടക്കുന്നത്, ഓണക്കാലത്തും സ്ഥിതി വ്യത്യസ്തമല്ല.

എന്നാല്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ അത്ര സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കില്ലെന്ന സൂചനയാണ് വിപണിയില്‍ നിന്നെത്തുന്നത്. അതിന് പ്രധാന കാരണം വിലക്കയറ്റമാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. നിലവില്‍ പല സാധനങ്ങളും വിലക്കയറ്റത്തിന് തുടക്കം കുറിച്ചിട്ടുമുണ്ട്.

പൂക്കള്‍ക്ക് വില വര്‍ധിക്കുമോ?

കേരളത്തില്‍ ഓണം വന്നെത്തുന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഉത്സവ-വിവാഹ സീസണുകള്‍ ആരംഭിക്കുന്നതും ഏകദേശം ഒരേസമയത്താണ്. ഇതിന്റെ ഭാഗമായി പലയിടങ്ങളിലും ഇതിനകം പൂക്കളുടെ വില ഉയരുന്നുണ്ട്. മണ്‍സൂണ്‍ മഴയും ചൂടും പൂകൃഷിയെ സാരമായി ബാധിച്ചു.

പൂജയ്ക്കും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ചെണ്ടുമല്ലിക പൂക്കള്‍ക്ക് നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിലോയ്ക്ക് 150 രൂപയോളം വിലയുണ്ട്. എന്നാല്‍ ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയായി വില.

ചെറിയ റോസാപ്പൂക്കള്‍ക്ക് കിലോയ്ക്ക് 100 നടുത്തും വിലയുണ്ട്. നിലവില്‍ പൂജയ്ക്കായി പൂക്കള്‍ വാങ്ങിക്കുന്നവര്‍ക്ക് ഏകദേശം 300 മുതല്‍ 350 രൂപ വരെയാണ് ഒരാഴ്ച ചെലവ് വരുന്നത്. എന്നാല്‍ ഓണം പോലുള്ള ഉത്സവ വേളകളില്‍ പ്രതിദിനം 300 മുതല്‍ 400 രൂപ വരെ പൂക്കള്‍ക്കായി ചെലവഴിക്കേണ്ടതായി വന്നേക്കാം.

കാലാവസ്ഥയില്‍ സംഭവിച്ച മാറ്റമാണ് പ്രധാനമായും പൂക്കളുടെ വില വര്‍ധിക്കുന്നതിന് പ്രധാന കാരണമാകുന്നത്. ചൂടും മഴയും മാറിമാറിയെത്തിയത് പൂകൃഷിക്ക് ദോഷം ചെയ്തു. കാലാവസ്ഥ വ്യതിയാനം മൂലം പലതരത്തിലുള്ള പൂക്കള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും കര്‍ഷകര്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണം ലക്ഷ്യമിട്ട് ചെണ്ടുമല്ലി പോലുള്ള പൂക്കള്‍ കൃഷി ചെയ്യുന്നത് വിലക്കയറ്റത്തില്‍ നിന്നും ആശ്വാസം പകര്‍ന്നേക്കും.

Also Read: Coconut Oil Price: കിലോയ്ക്ക് 500 കടന്ന വെളിച്ചെണ്ണ, ഈ ഓണത്തിനും റെക്കോർഡ് വിലയോ?

പൂക്കളമൊരുക്കാന്‍ എത്ര രൂപ ചെലവ് വരും?

എല്ലാ വര്‍ഷവും പൂക്കളം തീര്‍ക്കാനുള്ള ചെലവില്‍ വര്‍ധനവ് സംഭവിക്കാറുണ്ട്. ഇത്തവണയും കാര്യമായ വില വര്‍ധനവ് തന്നെയാണ് വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ചെറിയ കുടുംബത്തിന് പൂക്കളമൊരുക്കാനായി ഏകദേശം 300 മുതല്‍ 700 രൂപ വരെയായിരുന്നു ചെലവ് വന്നിരുന്നത് എങ്കില്‍, ഈ വര്‍ഷം 2,000 രൂപ വരെ വേണ്ടിവന്നേക്കാം എന്ന മുന്നറിയിപ്പ് നല്‍കുകയാണ് വ്യാപാരികള്‍.

ഉത്രാടം, തിരുവോണം തുടങ്ങിയ ദിവസങ്ങളിലാണ് കേരളത്തിലുള്ള ഏറ്റവും കൂടുതല്‍ പൂക്കള്‍ ഉപയോഗിക്കാറുള്ളത്. ഈ ദിവസങ്ങളില്‍ മാത്രം പൂക്കള്‍ വാങ്ങിക്കണമെങ്കില്‍ 800 മുതല്‍ 1,500 രൂപ വരെ വേണ്ടിവന്നേക്കാം. വലിയ പൂക്കളമാണ് നിങ്ങള്‍ ഒരുക്കുന്നതെങ്കില്‍ 5,000 രൂപ വരെയും ചെലവ് പ്രതീക്ഷിക്കാവുന്നതാണ്.

തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തുന്നത്. മഴ ശക്തമായാല്‍ വിളവ് കുറയാനിടയുണ്ട്. ഡിമാന്‍ഡ് വര്‍ധിക്കുകയും ആവശ്യത്തിന് പൂക്കളില്ലാതെ വരികയും ചെയ്യുന്നത് വിലക്കയറ്റത്തിന് കാരണമാകും. ഓണമടുക്കുമ്പോള്‍ പൂക്കളുടെ വില 10 മുതല്‍ 30 ശതമാനം വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.

English Summary

Flower prices have started rising across Kerala ahead of Onam 2026, with traders warning that a large Pookalam may cost over ₹5,000. Increased festival demand and limited supply are expected to drive prices even higher in the coming weeks.

Follow Us