AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: കിലോയ്ക്ക് 500 കടന്ന വെളിച്ചെണ്ണ, ഈ ഓണത്തിനും റെക്കോർഡ് വിലയോ?

Coconut Oil Price Hike: ഓണസീസൺ പ്രമാണിച്ച് വെളിച്ചെണ്ണ വില കൂടുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വെളിച്ചെണ്ണ വിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. കിലോയ്ക്ക് 500 കടന്നും വെളിച്ചെണ്ണ വില റെക്കോർഡിട്ടു. ഇത്തവണയും അതാവർത്തിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്. 

Coconut Oil Price: കിലോയ്ക്ക് 500 കടന്ന വെളിച്ചെണ്ണ, ഈ ഓണത്തിനും റെക്കോർഡ് വിലയോ?
പ്രതീകാത്മക ചിത്രംImage Credit source: jayk7/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 03 Jul 2026 | 01:21 PM

ഓണം പിറക്കാൻ ഒരുമാസം കൂടി മാത്രം ബാക്കി നിൽക്കെ, സാധാരണക്കാർ വിലക്കയറ്റം സംബന്ധിച്ചുള്ള ആശങ്കയിലാണ്. നിലവിൽ മീൻ, മുട്ട, പച്ചക്കറി മുതലായവയുടെ വിലയിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഓണസീസൺ പ്രമാണിച്ച് ഇനിയും വില കൂടിയേക്കും. ഇതിനിടെ വെളിച്ചെണ്ണ വിലയും ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞ വർഷം ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വെളിച്ചെണ്ണ വിലയിൽ റെക്കോർഡ് കുതിപ്പാണ് ഉണ്ടായത്. കിലോയ്ക്ക് 500 കടന്നും വെളിച്ചെണ്ണ വില റെക്കോർഡിട്ടു. ഇത്തവണയും അതാവർത്തിക്കുമോ എന്ന ആശങ്ക ജനങ്ങൾക്കിടയിലുണ്ട്.

നിലവിലെ വെളിച്ചെണ്ണ വില

കേരളത്തിൽ, വെളിച്ചെണ്ണ വിലയിൽ നേരിയ വർധനവ് സംഭവിച്ചിട്ടുണ്ട്. ഏകദേശം മുന്നൂറ് രൂപയടുപ്പിച്ചാണ് വിവിധ മാർക്കറ്റുകളിൽ വിൽപ്പന. സാധാരണ വെളിച്ചെണ്ണയേക്കാൾ ഓർഗാനിക് വെളിച്ചെണ്ണ, കോൾഡ് പ്രെസ്സ്ഡ് എന്നിവയ്ക്ക് ലിറ്ററിന് 350 മുതൽ  വില ഈടാക്കാറുണ്ട്. ഓണവും കാലാവസ്ഥയുമാണ് വരുംദിവസങ്ങളിൽ വെളിച്ചെണ്ണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങൾ.

കാലവർഷം ചതിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ജൂലൈയിൽ മഴയുടെ അളവിൽ കുറവ് സംഭവിച്ചാൽ, കേരളത്തിലെ കർഷകർക്ക് തിരിച്ചടിയാകും. രാജ്യവ്യാപകമായി മഴയുടെ അളവ്‌ കുറയുമെന്നാണ് സൂചന. എൽ‐നിനോ കാലാവസ്ഥ പ്രതിഭാസം മൂലം മൺസൂൺ ദീർഘകാല ശരാശരിയുടെ 94 ശതമാനത്തിലും കുറഞ്ഞേക്കും. തമിഴ്നാട്ടിൽ നാളികേരോൽപ്പന്നങ്ങൾക്ക് വില വർധിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ വെളിച്ചെണ്ണ വില വർധിക്കുമെന്നാണ് വിവരം. കാലവർഷമായതിനാൽ കേരളത്തിൽ നാളികേര വിളവെടുപ്പ്‌ മന്ദഗതിയിൽ നീങ്ങുന്നത്, വൻതോതിൽ ചരക്ക് സംഭരിക്കുന്ന മില്ലുക്കാർക്ക് തിരിച്ചടിയായി. കാങ്കയത്ത്‌ വെളിച്ചെണ്ണ വില ക്വിന്റലിന്‌ 325 രൂപയും കൊപ്രയ്‌ക്ക്‌ 200 രൂപയായും ഉയർന്നിട്ടുണ്ട്.

ALSO READ: ഓണം മലയാളികളെ കരയിക്കും! പച്ചക്കറി-പാല്‍ വില സര്‍വ്വകാല റെക്കോഡിലേക്ക്, കാലാവസ്ഥ ചതിച്ചു

കഴിഞ്ഞ വർഷത്തെ റെക്കോർഡ് കുതിപ്പ്

2025ൽ വെളിച്ചെണ്ണ വിലയിൽ റെക്കോർഡ് വിലയാണ് രേഖപ്പെടുത്തിയത്. തേങ്ങ ഉൽപാദനം കുറഞ്ഞതും കൊപ്ര ക്ഷാമവുമാണ് വെളിച്ചെണ്ണ വില കൂടാൻ കാരണമായത്. വെറും ഒരു വർഷത്തിനുള്ളിലാണ് 180 രൂപയില്‍ നിന്ന് വെളിച്ചെണ്ണ വില അഞ്ഞൂറ് കടന്നത്. വില കൂടിയതോടെ മലയാളികളുടെ അടുക്കളയിൽ നിന്ന് വെളിച്ചെണ്ണ പുറത്തായി, പകരം മറ്റ് പാചക എണ്ണകൾ ഇടംപിടിച്ചു.

ഡിമാൻഡ് കുറഞ്ഞതോടെ വെളിച്ചെണ്ണ നിർമാണ കമ്പനികളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ‌ പരീക്ഷിച്ചു. സാധാരണക്കാരന് താങ്ങാനാകാത്ത സ്ഥിതിയിൽ വില വർധിച്ച്, വിൽപ്പന കുറഞ്ഞതോടെ 200 ​ഗ്രാം കുപ്പികളിൽ വെളിച്ചെണ്ണ വിപണിയിലെത്തിക്കുകയായിരുന്നു. നൂറ് രൂപ നിരക്കിലാണ് അവ വിറ്റഴിച്ചത്.  വിപണിയിൽ പാമോയിലിനും സൺഫ്ലവർ ഓയിലിനും ആവശ്യകത വര്‍ധിച്ചു.

വില കുതിപ്പിനിടെ വ്യാജ വെളിച്ചെണ്ണയും വരവറിയിച്ചു. വെളിച്ചെണ്ണ വില വർധനവ് മില്ലുകളെയടക്കം ബാധിച്ചിരുന്നു. മിക്ക ചെറുകിട മില്ലുകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തി. സഹകരണ മില്ലുകളിലടക്കം വെളിച്ചെണ്ണ ഉൽപാദനം പകുതിയായി കുറഞ്ഞുവെന്നാണ് കണക്കുകൾ.

തേങ്ങ വിലയും കുതിച്ചു

നാളികേര വിലയും വലിയ മുന്നേറ്റമുണ്ടായി. ഓരോ വര്‍ഷവും വിലയില്‍ വര്‍ധനവ് സംഭവിക്കുന്നത് പതിവാണ്. എന്നാൽ അങ്ങനെ കഴിഞ്ഞ വര്‍ഷം 78 രൂപ വരെയാണ് കൂടിയത്. സര്‍വ്വകാല റെക്കോഡായിരുന്നു ഈ നിരക്ക്. ഓണക്കാലത്ത്, വില വർധനവിനെ നേരിടാൻ സർക്കാർ വിവിധ മാർഗങ്ങളും സ്വീകരിച്ചിരുന്നു. കേരഫെഡ് അടക്കം സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ വെളിച്ചെണ്ണയുടെ വില കുറച്ചിരുന്നു. ഓണത്തിന് സപ്ലൈകോ വഴി‌ സബ്സിഡി വെളിച്ചെണ്ണ ഒരു കിലോ 339 രൂപയ്ക്കും സബ്സിഡിയേതര വെളിച്ചെണ്ണ 389 രൂപയ്ക്കുമാണ് നൽകിയത്.

English Summary:

Last year, coconut oil prices witnessed a record surge during June, July, and August, crossing Rs 500 per kilogram in many markets and reaching an all-time high. With the same season approaching this year, many people are worried that coconut oil prices could climb sharply again, leading to increased household expenses.

Follow Us