AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Kisan 23rd Installment: പിഎം കിസാന്‍ 23ാം ഗഡു വാങ്ങേണ്ടേ? 2,000 രൂപ എന്ന് കിട്ടും?

PM Kisan 23rd Installment 2026 Payment Date: ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് പിഎം കിസാന്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അക്കൗണ്ടില്‍ എത്താതിരിക്കാനുള്ള പ്രധാന കാരണം. ഇ കെവൈസി ഇല്ലാതെ ഒരിക്കലും നിങ്ങള്‍ക്ക് പിഎം കിസാന്റെ തവണകള്‍ ലഭിക്കില്ല. ഔദ്യോഗിക പിഎം കിസാന്‍ പോര്‍ട്ടല്‍ വഴി വേണം ഇ കെവൈസി പൂര്‍ത്തിയാക്കാന്‍.

PM Kisan 23rd Installment: പിഎം കിസാന്‍ 23ാം ഗഡു വാങ്ങേണ്ടേ? 2,000 രൂപ എന്ന് കിട്ടും?
പ്രതീകാത്മക ചിത്രം Image Credit source: Jenner Images/Moment/Getty Images
Shiji M K
Shiji M K | Updated On: 03 May 2026 | 12:05 PM

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകര്‍ക്കായി കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന (പിഎം കിസാന്‍). ഇനി 23ാം ഗഡുവാണ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്‌, അതിനായുള്ള കാത്തിരിപ്പിലാണ് അവര്‍. എന്നാല്‍ 23ാം ഗഡു ലഭിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതായിട്ടുണ്ട്, അല്ലാത്തപക്ഷം പണം അക്കൗണ്ടിലെത്തില്ല.

23ാം ഗഡു അക്കൗണ്ടിലെത്താന്‍

യോഗ്യരായ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നതാണ് പിഎം കിസാന്റെ രീതി. എന്നാല്‍ അത്ര എളുപ്പത്തില്‍ ഈ പണം ലഭിക്കുകയില്ല, കൃത്യവും വ്യക്തവുമായി അപേക്ഷിക്കുകയും ഇകെവൈസി നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ പണം ലഭിക്കൂ. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് ഇന്‍സ്റ്റാള്‍മെന്റുകള്‍ ലഭിക്കാനുള്ള സാധ്യത കുറവാണ്.

പണം വരാതിരിക്കാനുള്ള കാരണങ്ങള്‍?

ഇ-കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ് പിഎം കിസാന്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അക്കൗണ്ടില്‍ എത്താതിരിക്കാനുള്ള പ്രധാന കാരണം. ഇ കെവൈസി ഇല്ലാതെ ഒരിക്കലും നിങ്ങള്‍ക്ക് പിഎം കിസാന്റെ തവണകള്‍ ലഭിക്കില്ല. ഔദ്യോഗിക പിഎം കിസാന്‍ പോര്‍ട്ടല്‍ വഴി വേണം ഇ കെവൈസി പൂര്‍ത്തിയാക്കാന്‍.

പദ്ധതിയില്‍ ഭാഗമാകുന്നതിനുള്ള യോഗ്യതയും നിങ്ങളുടെ ഐഡന്റിറ്റിയും വ്യക്തമാക്കുകയാണ് ഇ കെവൈസി വഴി ചെയ്യുന്നത്.

അടുത്തത് ഭൂമി രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. കൃഷി ചെയ്യുന്ന ഭൂമിയുടെ വിവരങ്ങളും കൃത്യമായി നല്‍കിയിരിക്കണം. നിങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശ വിശദാംശങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പിക്കാം.

  • നിങ്ങളുടെ ഭൂരേഖകള്‍ കൃത്യമായതും അപ്‌ഡേറ്റ് ചെയ്തതുമാണെന്ന് ഉറപ്പിക്കാം.
  • തെറ്റായതോടെ അല്ലെങ്കില്‍ അവ്യക്തമായതോ ആയ വിവരങ്ങള്‍ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്.
  • നിങ്ങള്‍ തന്നെയാണ് യഥാര്‍ഥ ഗുണഭോക്താവ് എന്ന് പരിശോധിച്ച് സ്ഥിരീക്കേണ്ടതുണ്ട്.
  • ആവശ്യമെങ്കില്‍ കര്‍ഷകര്‍ അവരുടെ രേഖകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി പരിശോധിക്കുകയും വേണം.

ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതാണ് മറ്റൊന്ന്. പേയ്‌മെന്റുകള്‍ സുഗമമായി ലഭിക്കുന്നതിന് ആധാറും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിച്ചിരിക്കണം. ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് മാത്രമേ പണം കൈമാറ്റം ചെയ്യുകയുള്ളൂ. ലിങ്ക് ചെയ്തില്ലെങ്കില്‍ ഉറപ്പിച്ചോളൂ പണം കിട്ടില്ല.

തവണകള്‍ വൈകുന്നതിനുള്ള കാരണം ഒരിക്കല്‍ കൂടി

  • ഇ കെവൈസി പൂര്‍ത്തിയാക്കാത്തത്
  • ആധാറിലെ വിവരങ്ങളില്‍ ഉള്‍പ്പെടെയുള്ള പൊരുത്തക്കേടുകള്‍
  • ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തത്
  • ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിലെ പ്രശ്‌നം

Also Read: PM Kisan: പിഎം കിസാൻ അടുത്ത ഗഡു എപ്പോൾ ലഭിക്കും? 2000 രൂപ കിട്ടാൻ ഇത്രയും ചെയ്താൽ മതി

23ാം ഗഡു എപ്പോള്‍ ലഭിക്കും?

പിഎം കിസാന്‍ പദ്ധതിയുടെ 23ാം ഗഡു എപ്പോള്‍ ലഭിക്കും എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായ അറിയിപ്പൊന്നും വന്നിട്ടില്ല. ഉടന്‍ പണം അക്കൗണ്ടിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗഡു പുറത്തിറക്കുമ്പോള്‍ തന്നെ പണം ലഭിക്കാനായി ഉപഭോക്താക്കള്‍ മേല്‍പ്പറഞ്ഞ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇ കെവൈസി, ഭൂരേഖകള്‍, ആധാര്‍ വിവരങ്ങള്‍ എന്നിവയെല്ലാം ഉടന്‍ തന്നെ കൃത്യമായിട്ട് നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കൂ. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രത്തിലോ കൃഷി വകുപ്പിന്റെ ഓഫീസിലോ സമീപിക്കാവുന്നതാണ്.

English Summary

The PM Kisan 23rd installment is expected between June and July 2026. Farmers must complete e-KYC, link Aadhaar with their bank account, and verify land records to ensure they receive the payment without delay.

Follow Us