AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Kisan: പിഎം കിസാന്‍ 22ാം ഗഡു വരുന്നു; പക്ഷെ എല്ലാവര്‍ക്കും 2,000 ഇല്ല

PM Kisan 22nd Instalment Date: 21ാം ഗഡു നവംബര്‍ മാസത്തിലാണ് നല്‍കിയത്. 22ാം ഗഡു ഫെബ്രുവരി മുതല്‍ മാര്‍ച്ച് അവസാനം വരെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും 2,000 രൂപ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

PM Kisan: പിഎം കിസാന്‍ 22ാം ഗഡു വരുന്നു; പക്ഷെ എല്ലാവര്‍ക്കും 2,000 ഇല്ല
പ്രതീകാത്മക ചിത്രം Image Credit source: Pmkisan.gov.in
Shiji M K
Shiji M K | Published: 05 Mar 2026 | 10:26 AM

രാജ്യത്തെ കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധി. 2,000 രൂപ വീതമാണ് നിലവില്‍ പദ്ധതി വഴി കര്‍ഷകര്‍ക്ക് കൈമാറുന്നത്. രാജ്യത്തെ യോഗ്യരായ കര്‍ഷകര്‍ക്ക് വര്‍ഷം 6,000 രൂപ നാല് മാസത്തിലൊരിക്കല്‍ 2,000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി സര്‍ക്കാര്‍ നല്‍കുന്നു.

പദ്ധതിയുടെ 22ാം ഗഡു വൈകാതെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തുമെന്നാണ് വിവരം. രാജ്യത്തെ നിരവധി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി കഴിഞ്ഞ കുറേവര്‍ഷങ്ങളായി വ്യത്യസ്തങ്ങളായ പരിഷ്‌കാരങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ ഏറ്റവും അവസാനത്തേത് ആയിരുന്നു കെവൈസി അപ്‌ഡേഷന്‍.

21ാം ഗഡു നവംബര്‍ മാസത്തിലാണ് നല്‍കിയത്. 22ാം ഗഡു ഫെബ്രുവരി മുതല്‍ മാര്‍ച്ച് അവസാനം വരെ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും 2,000 രൂപ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ലഭ്യമാകുന്ന വിവരം.

ആര്‍ക്കെല്ലാം ലഭിക്കില്ല?

  • ഇ കെവൈസി പൂര്‍ത്തിയാക്കാത്തവര്‍
  • ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍
  • ഭൂമി വിവരങ്ങള്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ തെറ്റായി നല്‍കിയവര്‍
  • ഒരു കുടുംബത്തിലെ ഒന്നിലധികം ആളുകള്‍ ഉപഭോക്താക്കളായാല്‍
  • 2019 ഫെബ്രുവരി 1ന് ശേഷം ഭൂമി സ്വന്തമാക്കിയവര്‍

Also Read: Okra Cultivation: വെണ്ടയ്ക്ക കൃഷി ചെയ്യാം, വരുമാനത്തിന് ഇതൊന്ന് ശ്രദ്ധിച്ചാൽ മതി

ഇ കെവൈസി

പിഎം കിസാന്‍ ഗുണഭോക്താക്കള്‍ എല്ലാവരും തന്നെ ഇ കെവൈസി ചെയ്തിരിക്കണം. പിഎം കിസാന്‍ വെബ്‌സൈറ്റിലൂടെയോ അടുത്തുള്ള സിഎസ്‌സി സെന്ററിലൂടെയോ ഇത് ചെയ്യാവുന്നതാണ്.

സ്റ്റാറ്റസ് പരിശോധിക്കാം

  • പിഎം കിസാന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ഫാര്‍മര്‍ കോര്‍ണര്‍ ബെനിഫിഷ്യറി സ്റ്റാറ്റസ് തിരഞ്ഞെടുക്കുക
  • ആധാര്‍ നമ്പര്‍/ബാങ്ക് അക്കൗണ്ട്/ മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക
  • ഗെറ്റ് സ്റ്റാറ്റസ് ക്ലിക്ക് ചെയ്യുക

Follow Us