AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Supplyco Offer: പ്രണയദിനത്തില്‍ 14 രൂപയ്ക്ക് പഞ്ചസാര; സപ്ലൈകോ ഒരു സംഭവം തന്നെ

Valentine’s Day Supplyco Offer Kerala: ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് അത്യുഗ്രന്‍ ഓഫര്‍. ഓരോ ആഘോഷത്തിനും വ്യത്യസ്തങ്ങളായ ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ള സപ്ലൈകോ, പ്രണയദിനത്തിലും സമ്മാനിക്കുന്ന വമ്പിച്ച വിലക്കുറവാണ്.

Supplyco Offer: പ്രണയദിനത്തില്‍ 14 രൂപയ്ക്ക് പഞ്ചസാര; സപ്ലൈകോ ഒരു സംഭവം തന്നെ
സപ്ലൈകോ Image Credit source: Social Media
Shiji M K
Shiji M K | Updated On: 11 Feb 2026 | 10:32 AM

ലോകം മുഴുവന്‍ ഫെബ്രുവരി 14ന് പ്രണയദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. പ്രണയദിനത്തില്‍ വ്യത്യസ്തമായൊരു ചുവടുവെപ്പ് നടത്താന്‍ തയാറെടുക്കുകയാണ് നമ്മുടെ സപ്ലൈകോയും. ഫെബ്രുവരി 14ന് സപ്ലൈകോയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കുന്നവരെ കാത്തിരിക്കുന്നത് അത്യുഗ്രന്‍ ഓഫര്‍. ഓരോ ആഘോഷത്തിനും വ്യത്യസ്തങ്ങളായ ഓഫറുകള്‍ പ്രഖ്യാപിക്കാറുള്ള സപ്ലൈകോ, പ്രണയദിനത്തിലും സമ്മാനിക്കുന്ന വമ്പിച്ച വിലക്കുറവാണ്.

ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ സപ്ലൈകോയില്‍ നിന്ന് 1,000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര സാധനങ്ങള്‍ വാങ്ങിക്കുന്നവരെയാണ് ഓഫര്‍ കാത്തിരിക്കുന്നത്. 1,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര സ്വന്തമാക്കാവുന്നതാണ്. നിലവില്‍ 44 രൂപയോളമാണ് പഞ്ചസാരയ്ക്ക് സപ്ലൈകോയില്‍ ഈടാക്കുന്നത്.

500 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ വാങ്ങിക്കുന്ന സബ്‌സിഡി ഇതര സാധനങ്ങളുടെ വിലയെങ്കില്‍ 14 രൂപയ്ക്ക് അരകിലോ പഞ്ചസാരയാണ് ലഭിക്കുക. എന്നാല്‍ ഈ ഓഫര്‍ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ല, ഫെബ്രുവരി 28 വരെ വന്‍വിലക്കുറവില്‍ പഞ്ചസരാ വീട്ടിലേക്ക് കൊണ്ടുപോകാവുന്നതാണ്.

Also Read: Coconut Oil: വെളിച്ചെണ്ണ വിലകുറവിൽ വേണോ? ഇവിടെ നിന്ന് വാങ്ങിച്ചാൽ മതി!

വെളിച്ചെണ്ണയ്ക്കും വിലക്കുറവ്

സപ്ലൈകോയുടെ ശബരി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 289 രൂപയാക്കി കുറച്ചു. ഇതിന് പുറമെ സപ്ലൈകോ വഴി വില്‍പന നടക്കുന്ന ശബരി നോണ്‍ സബ്‌സിഡി വെളിച്ചെണ്ണയുടെ വില 329ല്‍ നിന്ന് 309ലേക്കും കുറച്ചിട്ടുണ്ട്.

Follow Us