AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി

Kerala PSC 10th Level Prelims Exam Dates 2026: പിഎസ്‌സി നടത്തുന്ന പത്താം തരം പ്രിലിമിനറി പരീക്ഷ ജൂലൈ 18-ന് ആരംഭിക്കും. ജൂലൈ 18-ന് നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാണ്. പ്രിലിമിനറിയുടെ മൂന്നും നാലും ഘട്ടങ്ങള്‍ ഓഗസ്ത് ഒന്നിന്.

Kerala PSC 10th Preliminary 2026: പത്താം ക്ലാസ് പ്രിലിമിനറി തുടങ്ങുന്നു; ആദ്യ ഘട്ടം ജൂലൈ 18-ന്; അഡ്മിറ്റ് കാര്‍ഡെത്തി
Kerala Public Service Commission PSCImage Credit source: Kerala PSC/Facebook
Jayadevan AM
Jayadevan AM | Updated On: 05 Jul 2026 | 02:41 PM

കേരള പിഎസ്‌സി നടത്തുന്ന പത്താം തരം പ്രിലിമിനറി പരീക്ഷ ജൂലൈ 18-ന് ആരംഭിക്കും. ജൂലൈ 18-ന് നടക്കുന്ന ആദ്യ രണ്ട് ഘട്ടങ്ങളുടെ അഡ്മിറ്റ് കാര്‍ഡ് ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പ്രിലിമിനറിയുടെ മൂന്നും നാലും ഘട്ടങ്ങള്‍ ഓഗസ്ത് ഒന്നിന് നടക്കും. മൂന്നും നാലും ഘട്ട പ്രാഥമിക പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് ജൂലൈ 18-ന് ലഭ്യമാകും. ഒന്നും, മൂന്നും ഘട്ടങ്ങള്‍ രാവിലെ 10 മുതല്‍ 11.35 വരെയും, രണ്ടും നാലും ഘട്ടങ്ങള്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെയും നടക്കും.

വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ്, കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ സ്റ്റോര്‍മാന്‍, ബെവ്‌കോയില്‍ എല്‍ഡി ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഈ തസ്തികകളുടെ വിശദമായ സിലബസ് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ട വിധം:

  • www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ഹോം പേജിലെ ‘വണ്‍ ടൈം രജിസ്‌ട്രേഷന്‍ ലോഗിന്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ യൂസര്‍ ഐഡി, പാസ്‌വേഡ്, അസെസ് കോഡ് എന്നിവ നല്‍കി ലോഗിന്‍ ചെയ്യുക
  • ഇതോടെ ലഭ്യമാകുന്ന ഉദ്യോഗാര്‍ത്ഥിയുടെ പ്രൊഫൈലിലെ ഹോം പേജില്‍ അഡ്മിറ്റ് കാര്‍ഡിനുള്ള ഓപ്ഷന്‍ ലഭ്യമാകും

Also Read: K-TET: കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്നുവരെ? അവസാന തീയതിയും ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതും

അഡ്മിഷൻ ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള പരീക്ഷാ സമയത്തിന് 15 മിനിറ്റ് മുൻപ് തന്നെ, അസിസ്റ്റന്റ് സൂപ്രണ്ട് അല്ലെങ്കിൽ ഇൻവിജിലേറ്റർ നിർദ്ദേശിക്കുന്നതനുസരിച്ച് തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സീറ്റുകളിൽ ഉദ്യോഗാർത്ഥികൾ ഇരിക്കേണ്ടതാണ്.

രജിസ്റ്റർ നമ്പർ അനുസരിച്ച് അനുവദിച്ച സീറ്റുകളിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ. പരീക്ഷ ആരംഭിച്ച് കഴിഞ്ഞാൽ പിന്നീട് ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ അനുവദിക്കില്ല. പരീക്ഷ അവസാനിക്കുന്നത് വരെ ആർക്കും ഹാളിന് പുറത്തേക്ക് പോകാനും അനുമതി ഉണ്ടായിരിക്കില്ല.

അഡ്മിറ്റ് കാര്‍ഡില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  1. ക്യൂആർ കോഡും കേരള പിഎസ്‌സിയുടെ ഔദ്യോഗിക മുദ്രയും ഉള്ള ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുകൾ മാത്രമേ പരീക്ഷാ ഹാളിൽ അനുവദിക്കുകയുള്ളൂ. ക്യൂആർ കോഡും മുദ്രയും ഇല്ലാത്ത അഡ്മിഷൻ ടിക്കറ്റുകളുമായി എത്തുന്ന ഉദ്യോഗാർത്ഥികളെ യാതൊരു കാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല.
  2. അഡ്മിഷൻ ടിക്കറ്റിലെ സ്കാൻ ചെയ്ത ഫോട്ടോയിൽ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും കൃത്യമായി രേഖപ്പെടുത്താത്തവർക്കും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

അഡ്മിഷൻ ടിക്കറ്റ്, ഒറിജിനൽ തിരിച്ചറിയൽ രേഖ, നീലയോ കറുപ്പോ മഷിയുള്ള ബോൾ പോയിന്റ് പേന എന്നിവ മാത്രമേ പരീക്ഷാ ഹാളിലേക്ക് കൂടെ കരുതാവൂ. പേപ്പർ കഷണങ്ങൾ, ജോമെട്രി/പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പൗച്ച്, കാൽക്കുലേറ്റർ, ഇങ്ക്/ജെൽ പേനകൾ, സ്കെയിൽ, റൈറ്റിംഗ് പാഡ്, പെൻ ഡ്രൈവ്, ഇറേസർ, ലോഗ് ടേബിൾ, ഇലക്ട്രോണിക് പേന, സ്കാനർ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോണുകൾ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ് തുടങ്ങിയ ഒരു സാധനങ്ങളും ഹാളിൽ പ്രവേശിപ്പിക്കില്ല.

English Summary

The Kerala PSC 10th Level Preliminary Exam starts on July 18, with the 3rd and 4th phases scheduled for August 1. Admit cards for the first two phases are currently available on the official website, while hall tickets for the next phases will be released on July 18. Candidates must log in to their profile on the official PSC website using their User ID and password to download the admit card. Only candidates with a valid admit card containing a QR code, an official seal, a clear photo with their name, and an original ID proof will be allowed inside the exam hall.

Follow Us