AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CBSE Three Language Policy 2026: സിബിഎസ്ഇ സ്കൂളുകളിൽ ഇനി കളി മാറും! 9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിര്‍ബന്ധം

CBSE Class 9 and 10 Revised Language Scheme: 9, 10 ക്ലാസുകളിലെ ഭാഷാ പഠന രീതിയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ. വിജ്ഞാപനമനുസരിച്ച്, 2026 ജൂലൈ 1 മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് R1, R2, R3 എന്നീ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധിതമാകും. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം.

CBSE Three Language Policy 2026: സിബിഎസ്ഇ സ്കൂളുകളിൽ ഇനി കളി മാറും! 9, 10 ക്ലാസുകളിൽ 3 ഭാഷകൾ നിര്‍ബന്ധം
Central Board of Secondary EducationImage Credit source: cbse.gov.in
Jayadevan AM
Jayadevan AM | Updated On: 16 May 2026 | 08:30 PM

ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷം മുതല്‍ 9, 10 ക്ലാസുകളിലെ ഭാഷാ പഠന രീതിയില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ. വിജ്ഞാപനമനുസരിച്ച്, 2026 ജൂലൈ 1 മുതൽ ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് R1, R2, R3 എന്നീ മൂന്ന് ഭാഷകളുടെ പഠനം നിർബന്ധിതമാകും. ഇതിൽ കുറഞ്ഞത് രണ്ട് ഭാഷകളെങ്കിലും ഇന്ത്യൻ ഭാഷകളായിരിക്കണം (നേറ്റീവ് ഇന്ത്യൻ ലാംഗ്വേജസ്) എന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി), നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ഫോര്‍ സ്‌കൂള്‍ എജ്യുക്കേഷന്‍ 2023 (എന്‍സിഎഫ് എസ്ഇ) എന്നിവയ്ക്ക് അനുസൃതമായാണ് ഈ ഘടന തയ്യാറാക്കിയിരിക്കുന്നതെന്ന് മെയ് 15-ന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി.

2026-27 അധ്യയന വർഷത്തേക്ക് എൻസിഇആർടി അടുത്തിടെ പുറത്തിറക്കിയ 9, 10 ക്ലാസുകളിലെ സിലബസ് പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. നിലവിലെ അധ്യയന സെഷൻ 2026 ഏപ്രിലിൽ തന്നെ ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇത് നടപ്പിലാക്കുന്നതിനായുള്ള നടപടികള്‍ തുടങ്ങും.

വിദേശ ഭാഷ പഠിക്കാമോ?

പുതുക്കിയ ഭാഷാ നയം പ്രകാരം, ഒരു വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്, അവർ തിരഞ്ഞെടുക്കുന്ന മറ്റ് രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മാത്രമേ അത് തിരഞ്ഞെടുക്കാൻ സാധിക്കൂ. വിദേശ ഭാഷകൾ അധികമായി നാലാമതൊരു ഭാഷയായും പഠിക്കാം.

Also Read: CBSE 12th Result 2026 : ഇതാ എത്തിപ്പോയി; സിബിഎസ്ഇ 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ഭാഷാ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പുതുക്കിയ പാഠ്യപദ്ധതി ലക്ഷ്യങ്ങൾ, യോഗ്യതകൾ, പഠന ഫലങ്ങൾ എന്നിവയെല്ലാം അവലോകനം ചെയ്യാന്‍ സിബിഎസ്ഇ തങ്ങളുടെ കീഴിലുള്ള എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

മിഡിൽ സ്റ്റേജ് (മിഡിൽ സ്കൂൾ തലം), സെക്കൻഡറി സ്റ്റേജ് (ഹൈസ്കൂൾ തലം) വിദ്യാഭ്യാസം എന്നിവ തമ്മിൽ ‘റീഡിങ് കോംപ്രിഹെൻഷൻ’, ‘ഓറൽ കമ്മ്യൂണിക്കേഷൻ’, വ്യാകരണം, എഴുത്തുപാടവം തുടങ്ങിയ ഭാഷാപരമായ യോഗ്യതകളിൽ 75 മുതൽ 80 ശതമാനം വരെ സമാനതകളുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.

ഈ വിഷയത്തിൽ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള ‘R3’ പാഠപുസ്തകങ്ങൾ പുറത്തിറങ്ങുന്നതുവരെ, 2026-27 അധ്യയന സെഷനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾ തങ്ങൾ തിരഞ്ഞെടുത്ത ഭാഷയുടെ ആറാം ക്ലാസിലെ ‘R3’ പാഠപുസ്തകങ്ങളായിരിക്കും ഉപയോഗിക്കേണ്ടത്. ഈ പാഠപുസ്തകങ്ങളിൽ കവിതകൾ, ചെറുകഥകൾ, ഫിക്ഷൻ കൃതികൾ എന്നിവയുൾപ്പെടെയുള്ളവ ഉള്‍പ്പെടുത്താന്‍ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. R3 കാരണം ഒരു വിദ്യാർത്ഥിയെയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുന്നതിൽ നിന്ന് തടയില്ല.

ജൂൺ 15-നകം

സപ്ലിമെന്ററി മെറ്റീരിയലുകള്‍ ഉള്‍പ്പെടെയുള്ളവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 15-നകം പുറപ്പെടുവിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്ന കാലയളവില്‍ ഇന്ത്യൻ പ്രാദേശിക ഭാഷകൾ പഠിപ്പിക്കുന്നതിനായി യോഗ്യരായ അധ്യാപകരെ കണ്ടെത്തുന്നതിൽ ചില സ്കൂളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാമെന്ന് ബോർഡ് വ്യക്തമാക്കി.

ഇത് പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ആറാം ക്ലാസ് ‘R3’ പാഠപുസ്തകങ്ങൾ ജൂലൈ 1-ന് മുമ്പായി സ്കൂളുകൾക്ക് ലഭ്യമാക്കുമെന്നും ബോർഡ് അറിയിച്ചു. വിശദമായ പദ്ധതി cbseacademic.nic.in ൽ ലഭ്യമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി.

English Summary

CBSE has made three languages mandatory for Classes 9 and 10. At least two of these three chosen languages must be native Indian languages. Students can study a foreign language only as an additional fourth option. Schools are allowed to use flexible teacher-sharing and interim measures during this transition.

Follow Us