AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KEAM 2026: കീം അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം; സമയപരിധി തീരുന്നു

KEAM 2026 Course addition Deadline Ends On Feb 12: കീം 2026 അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. അതിനകം അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും പുതിയ കോഴ്‌സുകള്‍ ഇപ്പോള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്താം.

KEAM 2026: കീം അപേക്ഷയില്‍ പുതിയ കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അവസരം; സമയപരിധി തീരുന്നു
KEAM 2026
Jayadevan AM
Jayadevan AM | Updated On: 10 Feb 2026 | 06:38 PM

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി അപേക്ഷയിൽ കൂട്ടിച്ചേർക്കാൻ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. അതിനകം അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും പുതിയ കോഴ്‌സുകള്‍ ഇപ്പോള്‍ അപേക്ഷയില്‍ ഉള്‍പ്പെടുത്താം. ഇതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഫെബ്രുവരി 12-ന്‌ വൈകുന്നേരം അഞ്ച്‌ വരെ ലഭ്യമാകും.

കൂട്ടിച്ചേർക്കാവുന്ന കോഴ്സുകൾ

1. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ

  • എം.ബി.ബി.എസ്
  • ബി.ഡി.എസ്
  • ബിഎച്ച്എംഎസ് (ഹോമിയോ)
  • ബിഎഎംഎസ്‌ (ആയുർവേദം)
  • ബി.എസ്.എം.എസ് (സിദ്ധ)
  • ബി.യു.എം.എസ് (യുനാനി)
  • ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ
  • ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി
  • ബി.എസ്‌സി. (ഓണേഴ്‌സ്) കോ-ഓപ്പറേഷൻ & ബാങ്കിംഗ്/ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രി. ബിസിനസ് മാനേജ്‌മെന്റ്
  • ബി.എസ്‌സി. (ഓണേഴ്‌സ്) ക്ലൈമറ്റ് മാനേജ്‌മെന്റ്‌ & എന്‍വയോണ്‍മെന്റല്‍ സയന്‍സ്‌
  • ബി.ടെക് (ബയോ-ടെക്‌നോളജി) (കേരള കാർഷിക സർവകലാശാല)
  • വെറ്ററിനറി (ബി.വി.എസ്‌സി. & എ.എച്ച്) (കെ.വി.എസ്.യു)
  • ഫിഷറീസ് (ബി.എഫ്.എസ്‌സി.) (കുഫോസ്‌)

2. എൻജിനീയറിങ് കോഴ്സുകൾ

  • ബി.ടെക്. (കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവയുടെ കീഴിൽ)
  • കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ബി.ടെക്. (അഗ്രി. എഞ്ചിനീയറിംഗ്.) & ബി.ടെക്. (ഫുഡ് ടെക്.) കോഴ്സുകൾ)
  • കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ബി. ടെക്. (ഡയറി ടെക്നോളജി) & ബി. ടെക്. (ഫുഡ് ടെക്നോളജി) കോഴ്സുകൾ
  • കുഫോസിന് കീഴിൽ ബി. ടെക്. (ഫുഡ് ടെക്നോളജി) കോഴ്സ്.

3. ഫാര്‍മസി കോഴ്‌സ്

ബി. ഫാം

4. ആർക്കിടെക്ചർ കോഴ്‌സ്

ബി.ആര്‍ക്ക്‌

മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക്, എന്‍ടിഎ നടത്തുന്ന നീറ്റ് യുജി പരീക്ഷയില്‍ യോഗ്യത നേടുന്നവരെയും, ആർക്കിടെക്ചർ കോഴ്സുകൾക്ക്, കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന NATA യിൽ യോഗ്യത നേടുന്നവരെയും മാത്രമേ പരിഗണിക്കൂ.

അപേക്ഷകള്‍ കൂട്ടിച്ചേര്‍ക്കേണ്ടത് എങ്ങനെ?

ഔദ്യോഗിക വെബ്‌സൈറ്റിലെ ‘KEAM 2026-Application’ എന്ന ലിങ്ക് വഴി അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ഹോം പേജിൽ പ്രവേശിക്കണം. തുടർന്ന് ‘ആഡ് കോഴ്‌സ്‌’ എന്ന മെനുവില്‍ ഐറ്റത്തിൽ ക്ലിക്ക് ചെയ്യണം. കോഴ്‌സ് ചേർക്കുന്നതിനുള്ള അവസാന തീയതി ഇനി നീട്ടില്ല. കോഴ്‌സുകൾ ചേർക്കുമ്പോൾ വിദ്യാര്‍ത്ഥി അതീവ ശ്രദ്ധ ചെലുത്തുകയും നിശ്ചിത സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കുകയും വേണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

Also Read: KEAM 2026: കീം 2026 ഒബ്ജക്ടീവോ, ഡിസ്‌ക്രിപ്ടീവോ? നെഗറ്റീവ് മാര്‍ക്കുണ്ടോ? പരീക്ഷാ രീതിയെ അടുത്തറിയാം

അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ടെങ്കില്‍ മുകളിൽ പറഞ്ഞ തീയതിക്കുള്ളിൽ ഓൺലൈനായി അടയ്ക്കണം. എല്ലാ വിദ്യാര്‍ത്ഥികളും കോഴ്‌സ് ചേർക്കുന്നതിന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ ലഭ്യമായ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ & മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ജനുവരി അഞ്ചിലെ വിജ്ഞാപനവും പ്രോസ്‌പെക്ടസും വായിക്കേണ്ടതാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 0471-2332120

Follow Us