AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2026: കീം 2026 ഒബ്ജക്ടീവോ, ഡിസ്‌ക്രിപ്ടീവോ? നെഗറ്റീവ് മാര്‍ക്കുണ്ടോ? പരീക്ഷാ രീതിയെ അടുത്തറിയാം

KEAM 2026 Examination Scheme: എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഇനി മൂന്ന് മാസത്തോളം ബാക്കിയുണ്ടെങ്കിലും തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കണം. പരീക്ഷാ രീതി എങ്ങനെയെന്ന് പരിശോധിക്കാം.

KEAM 2026: കീം 2026 ഒബ്ജക്ടീവോ, ഡിസ്‌ക്രിപ്ടീവോ? നെഗറ്റീവ് മാര്‍ക്കുണ്ടോ? പരീക്ഷാ രീതിയെ അടുത്തറിയാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 11 Jan 2026 | 03:44 PM

കീം 2026 അപേക്ഷാ നടപടികള്‍ പുരോഗമിക്കുകയാണ്. ഏപ്രിലിലാണ് എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷ. പരീക്ഷയ്ക്ക് ഇനി മൂന്ന് മാസത്തോളം ബാക്കിയുണ്ടെങ്കിലും തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കണം. പരീക്ഷാ രീതിയെക്കുറിച്ച് നന്നായി മനസിലാക്കുക എന്നതാണ് പ്രധാനം. കീം 2026 എക്‌സാം സ്‌കീം എങ്ങനെയെന്ന് പരിശോധിക്കാം.

ഒബ്ജക്ടീവ് രീതിയിലാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നടത്തുന്നത്. ഓരോ ചോദ്യത്തിനും അഞ്ച് ചോയ്‌സുണ്ടാകും. ഇതില്‍ അനുയോജ്യമായവ കണ്ടെത്തണം. എഞ്ചിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് മാത്തമാറ്റിക്‌സിന് 75 ചോദ്യങ്ങളും, ഫിസിക്‌സിന് 45 ചോദ്യങ്ങളും, കെമിസ്ട്രിക്ക് 30 ചോദ്യങ്ങളുമുണ്ടാകും. 180 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം.

ബിഫാം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് കെമിസ്ട്രിക്ക് 45 ചോദ്യങ്ങളും, ഫിസിക്‌സിന് 30 ചോദ്യങ്ങളും ഉണ്ടായിരിക്കും. 90 മിനിറ്റിനുള്ളില്‍ ഉത്തരം നല്‍കണം.

Also Read: KEAM 2026: കീമിന് അപേക്ഷിക്കേണ്ടത് എങ്ങനെ? രജിസ്‌ട്രേഷനില്‍ ശ്രദ്ധിക്കേണ്ടത് ഈ അഞ്ച് കാര്യങ്ങള്‍

നെഗറ്റീവ് മാര്‍ക്കുണ്ടോ?

എഞ്ചിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയിലെ ഓരോ ശരിയായ ഉത്തരത്തിനും നാല് മാര്‍ക്ക് ലഭിക്കും. ഓരോ തെറ്റായ ഉത്തരത്തിനും മൊത്തം സ്‌കോറില്‍ നിന്നു ഒരു മാര്‍ക്ക് വീതം കുറയും. ഉത്തരം കൃത്യമായി അറിയില്ലെങ്കില്‍ ആ ചോദ്യം ഒഴിവാക്കുന്നതാണ് നല്ലത്. ഊഹിച്ച് ഉത്തരം അടയാളപ്പെടുത്തുന്നത് നെഗറ്റീവ് മാര്‍ക്കിന് കാരണമായേക്കാം. എന്നാല്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം രേഖപ്പെടുത്തിയില്ലെങ്കില്‍, അത്തരം വിദ്യാര്‍ത്ഥികളെ അയോഗ്യരായി കണക്കാക്കും.

ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയുടെ നിലവാരത്തിലായിരിക്കും എന്‍ട്രന്‍സ് പരീക്ഷ. ഉയര്‍ന്ന് നിലവാരത്തിലുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. എന്‍സിഇആര്‍ടി ടെക്സ്റ്റ്ബുക്കോ മറ്റേതെങ്കിലും പാഠപുസ്തകമോ മാത്രം ആധാരമാക്കിയായിരിക്കുകയില്ല ചോദ്യങ്ങള്‍.

എന്നുവരെ അപേക്ഷിക്കാം?

ജനുവരി 31ന് വൈകുന്നേരം അഞ്ച് മണി വരെ സംസ്ഥാനത്തെ എൻജിനീയറിംഗ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം.

എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും അപേക്ഷയോടൊപ്പം ജനുവരി 31-നകം അപ്‌ലോഡ് ചെയ്യണം. മറ്റ് സര്‍ട്ടിഫിക്കറ്റുകളും രേഖകളും ഫെബ്രുവരി ഏഴിന് വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ അപ്‌ലോഡ് ചെയ്താല്‍ മതി.