KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം

How to verify KEAM 2026 engineering marks online : കീം എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതും, റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ പരിഗണിക്കുന്നതുമായ മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തി.

KEAM 2026: എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഉടന്‍ തന്നെ? യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് പരിശോധിക്കാന്‍ അവസരം

പ്രതീകാത്മക ചിത്രം

Published: 

15 Jun 2026 | 09:24 PM

എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന് മുന്നോടിയായി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചതും, റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ പരിഗണിക്കുന്നതുമായ മാര്‍ക്ക് സംബന്ധിച്ച വിവരങ്ങള്‍ പരിശോധനയ്ക്കായി പ്രസിദ്ധപ്പെടുത്തി. ജൂണ്‍ 17-ന് വൈകുന്നേരം ആറു മണിക്കുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് പരിശോധിക്കാം. http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് പരിശോധിക്കേണ്ടത്. നേരത്തെ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് സമര്‍പ്പിക്കാന്‍ ജൂണ്‍ 14 വരെ സാവകാശം അനുവദിച്ചിരുന്നു. ആദ്യം ജൂണ്‍ ഏഴു വരെയാണ് സമയപരിധി നിശ്ചയിച്ചത്. ഇതിന് പിന്നാലെയാണ് നീട്ടിനല്‍കിയത്. തുടര്‍ന്നാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി മാര്‍ക്ക് പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കിയത്.

രണ്ടാം വര്‍ഷ യോഗ്യതാ പരീക്ഷയില്‍ നിശ്ചിത വിഷയങ്ങള്‍ക്ക് ലഭിച്ച മാര്‍ക്ക്, പരമാവധി മാര്‍ക്ക്, പഠിച്ച ബോര്‍ഡ്, പാസായ വര്‍ഷം എന്നിവ വെബ്‌പേജില്‍ കാണിച്ചിട്ടുള്ള പ്രകാരം ശരിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

മാര്‍ക്ക് പരിശോധിക്കേണ്ട വിധം:

  • http://www.cee.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
  • ‘KEAM 2026-Candidate portal’ എന്ന ലിങ്കിലൂടെ അപേക്ഷാ നമ്പര്‍, പാസ്‌വേഡ് എന്നിവ നല്‍കി ഹോം പേജില്‍ പ്രവേശിക്കുക
  • ‘+2 Mark Verification for Engg’ എന്ന മെനു ക്ലിക്ക് ചെയ്ത് മാര്‍ക്ക് പരിശോധിക്കുക

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  1. വെബ്‌പേജില്‍ കാണിച്ച മാര്‍ക്ക് വിവരങ്ങള്‍ ശരിയാണെങ്കില്‍ ഓരോന്നിനും നേരെയുള്ള ‘No Change’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന്‌ ‘Verified and Found correct’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പിക്കാം.
  2. തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ ‘No Change’ ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ‘Verified and found Mismatch’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം തിരുത്തലുകളെ സാധൂകരിക്കുന്ന മാര്‍ക്ക് ലിസ്റ്റുകള്‍ പിഡിഎഫ് ആയി അപ്‌ലോഡ് ചെയ്യണം.
  3. മാര്‍ക്കില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് തപാലിലോ, നേരിട്ടോ, ഇമെയില്‍, ഫാക്‌സ് മാര്‍ഗങ്ങളിലൂടെയോ അപേക്ഷിക്കരുത്. മുന്‍ വിജ്ഞാപനപ്രകാരം, അപ്‌ലോഡ് ചെയ്ത മാര്‍ക്ക് ലിസ്റ്റുകളില്‍ അപാകതകളുണ്ടെങ്കില്‍ അവരുടെ മാര്‍ക്കുകള്‍ പരിശോധനാസമയത്ത് ദൃശ്യമാകില്ല.

Also Read: NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഇത്തരം വിദ്യാര്‍ത്ഥികള്‍ അപാകതയില്ലാത്ത വ്യക്തമായ മാര്‍ക്ക് ലിസ്റ്റുകള്‍ വെബ്‌പേജിലൂടെ നിശ്ചിത സമയത്തിനകം അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ നിലവില്‍ ലഭ്യമായ മാര്‍ക്കുകള്‍ അതേപടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. എന്നാല്‍ ഇത്തരം വിദ്യാര്‍ത്ഥികളുടെ റാങ്ക് തടഞ്ഞുവെയ്ക്കും.

ജൂണ്‍ 17-ന് വൈകുന്നേരം ആറു മണിക്കുള്ളില്‍ ലഭിക്കുന്ന മാര്‍ക്ക് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കും. മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിച്ച് ഉറപ്പു വരുത്താത്തവരുടെയും, തിരുത്തലുകള്‍ ആവശ്യമായിട്ടും അത് ചെയ്യാത്തവരുടെയും നിലവിലെ മാര്‍ക്കുകള്‍ അതേപടി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി പരിഗണിക്കും.

ഒന്നിലേറെ രേഖകള്‍ അപ്‌ലോഡ് ചെയ്യണമെങ്കില്‍ അത് സ്‌കാന്‍ ചെയ്ത് ഒരു പിഡിഎഫ് ആക്കി അപ്‌ലോഡ് ചെയ്യണം. മാര്‍ക്കുകള്‍, പാസായ വര്‍ഷം, പഠിച്ച ബോര്‍ഡ് എന്നിവ അഡ്മിഷന്‍ സമയത്ത് കോളേജ് അധികാരികള്‍ പരിശോധിക്കും. വിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ അഡ്മിഷന് അയോഗ്യരാകും. സംശയങ്ങള്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ വിളിക്കാം.

English Summary

The online portal is open to verify plus-two marks for the KEAM 2026 engineering rank list. Students must check their marks on the official CEE website before June 17 at 6:00 PM. If the data is incorrect, students must upload the correct mark list as a single PDF. Failing to verify or correct errors within the deadline will result in your rank being withheld.

Follow Us
Related Stories
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം