AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KEAM 2026: എംബിബിഎസ്, ബിഡിഎസ് പ്രവേശനം; താത്കാലിക എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റ് പുറത്ത്‌

KEAM 2026 Medical NRI Category List: അപേക്ഷകര്‍ക്ക് 'കീം 2026 പോര്‍ട്ടല്‍; വഴി കാറ്റഗറി ലിസ്റ്റ് പരിശോധിക്കാം. ഈ ലിസ്റ്റുമായി ബന്ധപ്പെട്ട് സാധുവായ പരാതികളുണ്ടെങ്കില്‍ അത് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെയാകണം പരാതികള്‍ അറിയിക്കേണ്ടത്.

KEAM 2026: എംബിബിഎസ്, ബിഡിഎസ് പ്രവേശനം; താത്കാലിക എന്‍ആര്‍ഐ കാറ്റഗറി ലിസ്റ്റ് പുറത്ത്‌
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 02 Sep 2026 | 05:21 PM

സംസ്ഥാനത്തെ ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളില്‍ എന്‍ആര്‍ഐ സംവരണത്തിന് അര്‍ഹരായവരുടെ താത്കാലിക കാറ്റഗറി ലിസ്റ്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.cee.kerala.gov.in -ല്‍ ലിസ്റ്റ് പരിശോധിക്കാം. നിശ്ചിത സമയപരിധിക്കകം എന്‍ആര്‍ഐ സ്റ്റാറ്റസ് തെളിയിക്കുന്നതിനുള്ള ആധികാരിക രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്.

അപേക്ഷകര്‍ക്ക് ‘കീം 2026 പോര്‍ട്ടല്‍; വഴി കാറ്റഗറി ലിസ്റ്റ് പരിശോധിക്കാം. ഈ ലിസ്റ്റുമായി ബന്ധപ്പെട്ട് സാധുവായ പരാതികളുണ്ടെങ്കില്‍ അത് അറിയിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്. കീം ആപ്ലിക്കേഷന്‍ നമ്പര്‍, പേര് എന്നിവ ഉള്‍പ്പെടെയാകണം പരാതികള്‍ അറിയിക്കേണ്ടത്. സെപ്തംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12 മണിക്കകം എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in ഇ-മെയില്‍ വഴിയാണ് പരാതികള്‍ അറിയിക്കേണ്ടത്.

ഒന്നാം ഘട്ട അലോട്ട്‌മെന്റ്

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ വിവിധ ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് ഫലം പ്രവേശന പരീക്ഷാ കമ്മീഷണര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്ത് 29 ന് അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികള്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം നാലു മണിക്കുള്ളില്‍ അഡ്മിഷന്‍ നേടേണ്ടതാണ്.

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത ഹോം പേജില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും എടുക്കേണ്ടതാണ്. ഈ അലോട്ട്‌മെന്റ് മെമ്മോയില്‍ അപേക്ഷകന്റെ പേര്, റോള്‍ നമ്പര്‍, സീറ്റ് ലഭിച്ച കോളേജ്, കാറ്റഗറി, അടയ്‌ക്കേണ്ട ഫീസ് തുടങ്ങിയ എല്ലാ പ്രധാന വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

Also Read: KEAM 2026: എംബിബിഎസ്, ബിഡിഎസ് അഡ്മിഷന്‍; ഈ തീയതികള്‍ മറക്കേണ്ട

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക്‌ ഹോം പേജില്‍ നിന്നും അലോട്ട്‌മെന്റ് മെമ്മോയും അതോടൊപ്പം ഡാറ്റാ ഷീറ്റും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, കൂടാതെ ആവശ്യമായ മറ്റു രേഖകളും കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ വ്യക്തമാക്കിയിട്ടുള്ളതും പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്ക്കേണ്ടതുമായ ഫീസ് പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം മുഖാന്തിരം അടയ്ക്കണം. സ്വാശ്രയ കോളേജുകളിലാണ് അഡ്മിഷന്‍ ലഭിച്ചതെങ്കില്‍ മെമ്മോയില്‍ രേഖപ്പെടുത്തിയിരിക്കുന്ന തുക കോളേജുകളില്‍ ഒടുക്കണം.

English Summary

The provisional NRI category list of those eligible for reservation among those who have submitted applications for admission to MBBS/BDS courses in 2026 has been released. Valid complaints regarding the category list should be informed by 03.09.2026 at 12:00 noon.

Follow Us