AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KEAM 2026: എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ അഞ്ച് വരെ

KEAM 2026 Medical Allotment: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം.

KEAM 2026: എംബിബിഎസ്, ബിഡിഎസ് ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്ത്; പ്രവേശനം സെപ്തംബര്‍ അഞ്ച് വരെ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 27 Aug 2026 | 08:14 PM

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെയും ഈ വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. ഓഗസ്ത് 25-ന് പ്രസിദ്ധീകരിച്ച താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച സാധുവായ പരാതികള്‍ പരിഹരിച്ചശേഷമാണ് ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് പുറത്തുവിട്ടത്.

അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഹോം പേജില്‍ ലഭിക്കും. ഹോം പേജില്‍ നിന്ന് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. ഈ മെമ്മോയില്‍ വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കാറ്റഗറി, ഫീസ് തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹോം പേജില്‍ നിന്ന് മെമ്മോയും, ഡാറ്റാ ഷീറ്റും പ്രിന്റ് എടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ രേഖകള്‍ എന്നിവ കോളേജ് അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കണം.

അഡ്മിഷന്‍ ഓഗസ്ത് 29 മുതല്‍

സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്‌ക്കേണ്ടതുമായ ഫീസ് ഓണ്‍ലൈന്‍ പേയ്‌മെന്റ് മുഖാന്തിരം ഒടുക്കണം.

സ്വാശ്രയ കോളേജുകളില്‍ അഡ്മിഷന്‍ നേടുന്നവര്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ള തുക കോളേജുകളില്‍ ഒടുക്കണം. അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ ഓഗസ്ത് 29 മുതല്‍ സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം നാലു മണിക്കുള്ളില്‍ പ്രവേശനം നേടണം.

Also Read: Federal Bank Recruitment: ബാങ്കിംഗ് മേഖലയിൽ തിളങ്ങാം; ഫെഡറൽ ബാങ്ക് സെയിൽസ് ഓഫീസർ അപേക്ഷ ക്ഷണിച്ചു

സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജുകളിലെ 2026-27 വര്‍ഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള ഫീസ് നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ ഇത്തരം കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ചവര്‍ 2025-26 വര്‍ഷത്തെ ഫീസ് താല്‍ക്കാലികമായി അടയ്ക്കണം. കൂടാതെ, അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റി/സര്‍ക്കാര്‍/ഹൈക്കോടതി ഉത്തരവ് പ്രകാരം നിശ്ചയിക്കപ്പെടുന്ന 2026-27 വര്‍ഷത്തെ അധിക ഫീസ് അനുസരിച്ച് അധിക തുക അടയ്‌ക്കേണ്ടി വന്നാല്‍ പ്രസ്തുത തുക പിന്നീട് അടയ്ക്കണം.

രണ്ടാം അലോട്ട്‌മെന്റ് എപ്പോള്‍?

എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട അലോട്ട്‌മെന്റിന് മുമ്പ് അര്‍ഹതയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും, നിലവിലെ ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും സൗകര്യം ലഭ്യമാകും.

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്‌

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്ത എല്ലാവരുടെയും അലോട്ട്‌മെന്റും, ബന്ധപ്പെട്ട സ്ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെയും, അഡ്മിഷന്‍ എടുത്ത ശേഷം ടിവി വാങ്ങുന്നവരുടെയും രജിസ്‌ട്രേഷന്‍ ഫീസ് തിരികെ നല്‍കില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. സംശയങ്ങളുള്ളവര്‍ക്ക് 0471 2332120, 2338487 എന്നീ ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

English Summary

The first phase of allotment for state quota seats in MBBS/BDS courses has been published on the website of the Commissioner of Entrance Examinations. The allotment has been published after resolving the valid complaints received from students regarding the provisional allotment published on 25.08.2026.

Follow Us