Kerala Plus One Admission 2026: എ പ്ലസ് കിട്ടി, പ്ലസ് വണ്ണിലേക്ക്; അപേക്ഷിക്കാൻ എന്തെല്ലാം വേണം?
Kerala Plus One Admission 2026: കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും ശ്രദ്ധിക്കണം.
എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവരുമ്പോൾ എല്ലാ വിദ്യാർത്ഥികളും ആഗ്രഹിക്കുന്നത് മികച്ച വിജയാണ് (Kerala SSLC Result 2026) വിജയമാണ്. ഇനി ദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് മുന്നിലുള്ളത്. എസ്എസ്എൽസി ഫലം മെയ് 15-നാണ് പ്രഖ്യാപിക്കുക. ഏപ്രിൽ 16 മുതൽ ആരംഭിച്ച മൂല്യനിർണ്ണയ ക്യാമ്പുകളിൽ അവസാനവട്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഫലപ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ തന്നെ പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ സ്വീകരിച്ച് തുടങ്ങുന്നതാണ്.
കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനും ശ്രദ്ധിക്കണം.
ALSO READ: എസ്എസ്എൽസി പരീക്ഷയിൽ തോറ്റാൽ? അടുത്തത് എന്ത്; കുട്ടികൾ ഇതൂടെ അറിയണം
പ്ലസ് വൺ അഡ്മിഷൻ
പത്താം ക്ലാസ് ഫലം പുറത്തുവന്നാൽ അടുത്ത ലക്ഷ്യം പ്ലസ് വൺ അഡ്മിഷനാണ്. കേരളത്തിൽ ഹയർ സെക്കൻഡറി പ്രവേശനം ഏകജാലക സംവിധാനം വഴിയാണ് നടത്തുന്നത്. അതിനാൽ പത്താം ക്ലാസ് പരീക്ഷാ ഫലം വന്നയുടൻ അപേക്ഷിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. പ്ലസ് വൺ സീറ്റ് ഉറപ്പാക്കുന്നതിനും അപേക്ഷാ നടപടികൾ സുഗമമാക്കുന്നതിനും ഓരോ വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾ കൈയ്യിൽ കരുതേണ്ടവ
- എസ്എസ്എൽസി മാർക്ക് ലിസ്റ്റ്: രജിസ്റ്റർ നമ്പർ, പാസ്സായ വർഷം, മാസം എന്നിവ കൃത്യമായി നൽകുന്നതിനാൽ നിങ്ങളുടെ കൈവശം എസ്എസ്എൽസിയുടെ മാർക്ക് ലിസ്റ്റ് ഉണ്ടായിരിക്കണം.
- ആധാർ കാർഡ്: അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥിയുടെ ആധാർ നമ്പർ നിർബന്ധമാണ്.
- ഫോട്ടോ: ഓൺലൈൻ അപേക്ഷയിൽ അപ്‌ലോഡ് ചെയ്യാൻ പാകത്തിൽ ഡിജിറ്റൽ രൂപത്തിലുള്ള പാസ്‌പോർട്ട് സൈസ് ഫോട്ടോ കൈവശം സൂക്ഷിക്കുക. ഏറ്റവും പുതിയ ഫോട്ടോ തന്നെ കൈയ്യിൽ കരുതുക.
- സർട്ടിഫിക്കറ്റുകൾ (സംവരണം ഉള്ളവർക്ക്): ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് (EWS അല്ലെങ്കിൽ ഫീസിളവ് ആഗ്രഹിക്കുന്നവർക്ക്) ആവശ്യപ്പെടുന്ന സർട്ടിഫിക്കറ്റുകൾ കൈയ്യിൽ കരുതണം.
കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ അഭിരുചിയും ഭാവിയിൽ ആരാകണമെന്നും മനസ്സിൽ ഉറപ്പിച്ചുവേണം പ്ലസ് വണ്ണിലേക്കുള്ള ഗ്രൂപ്പ് തിരഞ്ഞെടുക്കാൻ. പ്രധാനമായും സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ മൂന്ന് സ്ട്രീമുകളാണുള്ളത്.
സയൻസ്: എഞ്ചിനീയറിംഗ്, മെഡിക്കൽ എന്നീ മേഖലകളിൽ താല്പര്യമുള്ളവർ സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കണം.
കൊമേഴ്സ്: സിഎ, ബാങ്കിംഗ്, ബിസിനസ് മാനേജ്‌മെന്റ് എന്നിവ ലക്ഷ്യം വെക്കുന്നവർക്ക് കൊമേഴ്സ് എടുത്ത് പഠിക്കുന്നതാണ് ഉചിതം.
ഹ്യുമാനിറ്റീസ്: സിവിൽ സർവീസ്, സോഷ്യൽ വർക്ക്, ഭാഷാ പഠനം, നിയമം, ജേർണലിസ്റ്റ് തുടങ്ങിയ മേഖലയാണ് നിങ്ങൾ ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ഹ്യുമാനിറ്റീസ് എടുത്ത് പഠിക്കുക.
പത്താം ക്ലാസ് റിസൾട്ട് എവിടെ പരിശോധിക്കാം
1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.
3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും കൃത്യമായി നൽകുക.
4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
English Summary:
Kerala SSLC Result Published On May 15th. After Result Published Plus One Admission 2026 Begins. Here Is How To Apply For Plus One And Documents Required. Check The Plus One Groups And All Details Here.