AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala PSC: മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതിയെത്തി; അറിയിപ്പുമായി പിഎസ്‌സി

Kerala PSC Latest Announcement: പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 561/2025, 595/2025.എസ്‌സിസിസി, 596/2025-എസ്‌ഐയുസി നാടാര്‍) തസ്തികയുടെ ഓഗസ്ത് 19-ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 19-ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ മാസത്തെ പരീക്ഷാ കലണ്ടറില്‍ ലഭിക്കുമെന്ന് കമ്മീഷന്‍.

Kerala PSC: മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതിയെത്തി; അറിയിപ്പുമായി പിഎസ്‌സി
PSC KeralaImage Credit source: Kerala Public Service Commission/ Facebook
Jayadevan AM
Jayadevan AM | Updated On: 06 Sep 2026 | 03:52 PM

മാറ്റിവെച്ച ഓണ്‍ലൈന്‍ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ച് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി. പൊതുവിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 561/2025, 595/2025.എസ്‌സിസിസി, 596/2025-എസ്‌ഐയുസി നാടാര്‍) തസ്തികയുടെ ഓഗസ്ത് 19-ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷ നവംബര്‍ 19-ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ നവംബര്‍ മാസത്തെ പരീക്ഷാ കലണ്ടറില്‍ ലഭിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. അതേസമയം, ഭൂജല വകുപ്പില്‍ ജൂനിയര്‍ ജിയോഫിസിസ്റ്റ് (കാറ്റഗറി നമ്പര്‍ 468/2024) തസ്തികയിലേക്ക് സെപ്തംബര്‍ 9, 10 തീയതികളില്‍ കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.

അഭിമുഖവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2546440 എന്ന നമ്പറില്‍ ജിആര്‍ 8 വിഭാഗവുമായി ബന്ധപ്പെടണം. വയനാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 167/.2025-ഹിന്ദു നാടാര്‍, വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ഹൈസ്‌കൂള്‍) (കാറ്റഗറി നമ്പര്‍ 589/2025-എസ്‌ഐയുസി നാടാര്‍, പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നമ്പര്‍ 607/.2025-മുസ്ലീം) തസ്തികകളിലേക്ക് സെപ്തംബര്‍ 10-ന് പിഎസ്‌സിയുടെ വയനാട് ജില്ലാ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.

കാസര്‍കോട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) (കാറ്റഗറി നമ്പര്‍ 587/2025-മുസ്ലീം) തസ്തികയിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 11-നും ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) മലയാളം മാധ്യമം (കാറ്റഗറി നമ്പര്‍ 24/2025) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബര്‍ 9, 10, 11 തീയതികളിലും കമ്മീഷന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ വെച്ച് നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.

Also Read: Kerala PSC: സംസ്ഥാനതലത്തില്‍ മൂന്നെണ്ണം; ആകെ 21 തസ്തികകള്‍; സെപ്തംബറില്‍ അയക്കാവുന്ന പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍

പ്രമാണപരിശോധന

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ബോട്ടണി (കാറ്റഗറി നമ്പര്‍ 716/2025) തസ്തികയിലേക്ക് സെപ്തംബര്‍ എട്ടിന് പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാന ഓഫീസില്‍ വെച്ച് പ്രമാണ പരിശോധന നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2546439 എന്ന നമ്പറില്‍ ജിആര്‍ 5 വിഭാഗവുമായി ബന്ധപ്പെടണം. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശവും, എസ്എംഎസും നല്‍കിയിട്ടുണ്ട്.

ഒഎംആര്‍ പരീക്ഷ

വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 629/2025) തസ്തികയിലേക്ക് സെപ്തംബര്‍ 12-ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.20 വരെ ഒഎംആര്‍ പരീക്ഷ നടത്തും. വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ (കാറ്റഗറി നമ്പര്‍ 706/2025) തസ്തികയിലേക്ക് സെപ്തംബര്‍ 16-ന് രാവിലെ ഏഴ് മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും.

English Summary

The Kerala Public Service Commission (PSC) has rescheduled the postponed Online Exam for Sewing Teacher (High School) to November 19. Interviews for various posts across districts, including Junior Geophysicist, Health Inspector, and High School Teachers, will take place between September 9 and 11. Document verification for the School Teacher (Junior) Botany post is scheduled for September 8 at the PSC Headquarters. Additionally, OMR exams for Treatment Organizer Grade 2 and Water Authority Assistant Engineer will be held on September 12 and 16, respectively.

Follow Us