AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala School Reopening: ഓണാവധി കഴിഞ്ഞ് സ്കൂളുകൾ 31ന് തുറക്കും; മാറ്റിവച്ച പരീക്ഷ എപ്പോൾ?

Kerala School Reopen After Onam Holiday: ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവച്ചിരുന്നു. 21-ാം തീയതിയിൽ നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് അന്നി തീരുമാനിച്ചത്. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

Kerala School Reopening: ഓണാവധി കഴിഞ്ഞ് സ്കൂളുകൾ 31ന് തുറക്കും; മാറ്റിവച്ച പരീക്ഷ എപ്പോൾ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 29 Aug 2026 | 08:38 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാവധിക്ക് ശേഷം സ്കൂളുകൾ ഓഗസ്റ്റ് 31 തിങ്കളാഴ്ച വീണ്ടും തുറക്കും. സ്കൂൾ തുറക്കുന്നതോടൊപ്പം, നേരത്തെ മാറ്റിവച്ച ഒന്നാം പാദവാർഷിക (ഓണപ്പരീക്ഷ) പരീക്ഷയും നടത്തുന്നതാണ്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓഗസ്റ്റ് 13 മുതലാണ് ഇക്കൊല്ലത്തെ ഓണപ്പരീക്ഷ നടന്നത്. എൽപി, യുപി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികളുടെ പരീക്ഷയാണ് നടത്തിയത്. ഓ​ഗസ്റ്റ് 21നാണ് ഓണാഘോഷവും കഴിഞ്ഞ് സ്കൂൾ അടച്ചത്.

എന്നാൽ അതിനിടെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവച്ചിരുന്നു. 21-ാം തീയതിയിൽ നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ അവധിക്ക് ശേഷം നടത്താനാണ് അന്നി തീരുമാനിച്ചത്. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതി ഉന്നയിച്ചിരുന്നു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കുകയും ചെയ്തു. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് തീരുമാനം.

ALSO READ: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മറ്റ് ഓണപ്പരീക്ഷ മാറ്റമില്ലാതെ നിശ്ചയിച്ച തീയിതയിൽ തന്നെ നടന്നിരുന്നു. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഓണപ്പരീക്ഷ മാറ്റിവയ്ക്കണമെന്ന തരത്തിൽ ആവശ്യമുയർന്നിരുന്നു. ഓണപ്പരീക്ഷ മാറ്റിവച്ചാൽ രണ്ടാം പാദത്തിലെ അധ്യയനത്തെ ഇത് ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നമായി വിദ്യാഭ്യാസ വകുപ്പ് ഉയർത്തികാട്ടിയത്.

കലാ, കായിക, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെ രണ്ടാം പാദത്തിലാണ് നടക്കുന്നത്. അതുകൊണ്ട്, ഒന്നാംപാദ പരീക്ഷ ഓണത്തിന് ശേഷം നിശ്ചയിച്ചാൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് വകുപ്പ് ചൂണ്ടികാട്ടി. ഓഗസ്റ്റ് 31 വരെയുള്ള പാഠ ഭാഗങ്ങളാണ് പഠിപ്പിച്ചു തീർക്കേണ്ടിയിരുന്നത്. എന്നാൽ സെൻസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം ക്ലാസുകൾ മുടങ്ങിയതിനാൽ അധ്യാപകർക്ക് ഇതു സാധിച്ചിരുന്നില്ല. അതിനാൽ, ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു.

ക്രിസ്മസ് പരീക്ഷ എപ്പോൾ?

ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. മറ്റെന്തെങ്കിലും കാരണത്താൽ ഇതിൽ മാറ്റം വന്നാൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.

English Summary:

Kerala school Onam holidays are officially scheduled from August 22 to 30, with institutions reopening on August 31. Class 8 exam postponed from the 21st will now be conducted after the school holidays.

Follow Us