AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ

Kerala Plus One Improvement Exam Time Table Details: പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്. ഒക്ടോബര്‍ 12-നാണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യ ദിനം രാവിലെ ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളി എന്നീ മൂന്ന് വിഷയങ്ങളില്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടക്കും.

Kerala Plus One Improvement Exam 2026: ഇനി പഠിച്ച് തുടങ്ങാം! പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ ഇതാ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 25 Aug 2026 | 12:36 PM

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ പുറത്ത്. ഒക്ടോബര്‍ 12-നാണ് പരീക്ഷ ആരംഭിക്കുന്നത്. ആദ്യ ദിനം രാവിലെ ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപ്പോളി എന്നീ മൂന്ന് വിഷയങ്ങളില്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടക്കും. അന്ന് ഉച്ചകഴിഞ്ഞ് ജോഗ്രഫി, മ്യൂസിക്, സോഷ്യല്‍ വര്‍ക്ക്, ജിയോളജി, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളില്‍ പരീക്ഷയുണ്ടായിരിക്കും. ഒക്ടോബര്‍ 13-ന് രാവിലെയാണ് പാര്‍ട്ട് 1 ഇംഗ്ലീഷ് പരീക്ഷ. ഒക്ടോബര്‍ 14-ന് രാവിലെ നടക്കുന്നത് മാത്തമാറ്റിക്‌സ്, പാര്‍ട്ട് 3 ലാഗ്വേജസ്, സംസ്‌കൃത് ശാസ്ത്ര, സൈക്കോളജി എന്നീ വിഷയങ്ങളിലെ പരീക്ഷയാണ്.

ഇക്കോണമിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റംസ് എന്നീ വിഷയങ്ങളിലെ പരീക്ഷ നടക്കുന്നത് ഒക്ടോബര്‍ 14-ന് ഉച്ചകഴിഞ്ഞാണ്‌. ഒക്ടോബര്‍ 15-ന് രാവിലെ നടക്കുന്നത് പാര്‍ട്ട് 3 ലാംഗ്വേജസ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഷയങ്ങളിലെ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയും.

ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ പരീക്ഷ ഒക്ടോബര്‍ 15-ന് ഉച്ചകഴിഞ്ഞ് നടക്കും. ഒക്ടോബര്‍ 16-ന് രാവിലെ കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലും, ഒക്ടോബര്‍ 17-ന് രാവിലെ ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃത സാഹിത്യം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എന്നീ വിഷയങ്ങളിലും പരീക്ഷ നടത്തും.

ആര്‍ട്ട് വിഷയങ്ങള്‍

  • ഒക്ടോബര്‍ 12: മെയിന്‍
  • ഒക്ടോബര്‍ 13 രാവിലെ: പാര്‍ട്ട് 1 ഇംഗ്ലീഷ്
  • ഒക്ടോബര്‍ 13 ഉച്ചകഴിഞ്ഞ്: സബ്‌സിഡിയറി
  • ഒക്ടോബര്‍ 14 രാവിലെ: സംസ്‌കൃതം
  • ഒക്ടോബര്‍ 15 രാവിലെ: പാര്‍ട്ട് 2 ലാംഗ്വേജസ്
  • ഒക്ടോബര്‍ 16 രാവിലെ: ലിറ്ററേച്ചര്‍
  • ഒക്ടോബര്‍ 17 രാവിലെ: ഏസ്‌തെറ്റിക്‌

മന്ത്രിയുടെ നിര്‍ദ്ദേശം

പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍ 17 വരെ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കിയ നിവേദനങ്ങള്‍ പരിഗണിച്ചാണ് ഒക്ടോബര്‍ 12 മുതല്‍ 17 വരെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

Also Read: Plus One Improvement Exam: സമാധാനത്തോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബര്‍ 12 മുതല്‍

വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മാനസിക സംഘര്‍ഷമില്ലാതെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇമ്പ്രൂവ്‌മെന്റ് പരീക്ഷ എഴുതാമെന്നും മന്ത്രി കുറിച്ചു. നേരത്തെ പ്ലസ്ടു പരീക്ഷയോടൊപ്പം മാര്‍ച്ചിലാണ് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടത്തിയിരുന്നത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു വിലയിരുത്തല്‍.

ഈ മാറ്റം വിദ്യാർത്ഥികൾക്ക് മാനസിക സമ്മര്‍ദ്ദവും, പഠനഭാരവും ഉണ്ടാക്കുന്നുവെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. പ്ലസ് വൺ ഇപ്രൂവമെൻറ് സപ്ലിമെൻ്ററി പരീക്ഷകള്‍ അക്കാദമിക വർഷാന്ത്യത്തിൽ നടത്താതെ ഒക്ടോബര്‍ മാസത്തില്‍ നടത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും സംഘനകളുടെയും ആവശ്യം.

English Summary

The Plus One improvement exam schedule has been released, with tests running from October 12 to 17. The Education Minister noted that this schedule addresses student petitions to reduce mental stress and workload. Exams were previously held in March alongside Plus Two tests, creating significant difficulty for students. Moving the exams to October allows students to prepare for their first-year subjects with better focus.

Follow Us