Kerala SSLC Result 2026: മണിക്കൂറുകൾ മാത്രം ബാക്കി; കാത്തിരുന്ന എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, എങ്ങനെ പരിശോധിക്കാം?

Kerala SSLC 10th Class Results 2026: ഫലപ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് വൈകിട്ട് 3.30 മണി മുതൽ സർക്കാരിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ വഴിയും, നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം.

Kerala SSLC Result 2026: മണിക്കൂറുകൾ മാത്രം ബാക്കി; കാത്തിരുന്ന എസ്എസ്എൽസി ഫലം ഇന്ന് പ്രഖ്യാപിക്കും, എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Published: 

15 May 2026 | 06:47 AM

തിരുവനന്തപുരം: കാത്തിരിപ്പിന് അന്ത്യംക്കുറിച്ച് സംസ്ഥാനത്തെ എസ്എസ്എൽസി ഫല പ്രഖ്യാപനം ഇന്ന്. മാർച്ചിൽ നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം 3.00 മണിയ്ക്ക് പ്രഖ്യാപിക്കുന്നത്. പിആർഡി ചേംബറിൽ വച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം തന്നെ ടിഎചഎസ് എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.

ഫലപ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് വൈകിട്ട് 3.30 മണി മുതൽ സർക്കാരിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ വഴിയും, നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികൾക്ക് അവരവരുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. ഔദ്യോഗിക വെബ്സൈറ്റുകളിലെ തിരക്ക് ഒഴിവാക്കി ഫലം പരിശോധിക്കാൻ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ALSO READ: പ്രാർത്ഥനയോടെ വിദ്യാർത്ഥികൾ; എസ്എസ്എൽസി ഫലം ഇന്നറിയാം

സഫലം (Saphalam) മൊബൈൽ ആപ്പിലൂടെ കുട്ടികൾക്ക് ഫലം പരിശോധിക്കാം. കൂടാതെ ഡിജിലോക്കർ വഴിയും, എസ്എംഎസ് സംവിധാനത്തിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാനാകും. പരീക്ഷാഫലത്തിന്റെ തത്സമയ വിവരങ്ങൾക്കും ഉടനടിയുള്ള അപ്ഡേറ്റുകൾക്കുമായി TV9 മലയാളം വെബ്സൈറ്റിലെ ലൈവ് ബ്ലോഗും ഒപ്പം TV9 മലയാളം യൂട്യൂബ് ചാനലിലെ തത്സമയ സ്ട്രീമിംഗും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്. ഫലം പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വെബ്സൈറ്റുകളിൽ നിന്ന് കുട്ടികൾക്ക് അവരവരുടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്. തിരക്കില്ലാതെയും ടെൻഷനില്ലാതെയും നിങ്ങളുടെ പരീക്ഷാഫലം സെക്കന്റുകൾക്കുള്ളിൽ അറിയാൻ ഏത് ലിങ്കുകളിലും വെബ്സൈറ്റുകളിലും കയറണം എന്നത് മുൻകൂട്ടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പല വ്യാജ ലിങ്കുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ സാധ്യതയുള്ളതിനാൽ സർക്കാർ അംഗീകരിച്ച വെബ്സൈറ്റുകളിൽ നിന്ന് മാത്രം മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യേണ്ടതാണ്.

ഫലം പരിശോധിക്കാനുള്ള ലിങ്കുകൾ

1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://sslcexam.kerala.gov.in/
4. https://thslcexam.kerala.gov.in/thslc/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in

ഫലം എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ results.kite.kerala.gov.in , pareekshabhavan.kerala.gov.in ഇവയിൽ ഏതെങ്കിലും ഒരു വെബ്സൈറ്റ് സന്ദർശിക്കുക.

2. ഹോം പേജിലെ ‘SSLC Result 2026’ എന്ന ലിങ്ക് നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്യുക.

3. ശേഷം നിങ്ങളുടെ രജിസ്റ്റർ നമ്പറും (Register Number) ജനനത്തീയതിയും (Date of Birth) കൃത്യമായി നൽകുക.

4. ഇതിന് താഴെ ‘Get Result’ അല്ലെങ്കിൽ ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

5. ഇപ്പോൾ നിങ്ങളുടെ ഫലം സ്ക്രീനിൽ കാണാൻ സാധിക്കും. ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

2026 Kerala SSLC results will publish on May 15th Today 3pm. Check the result after it published through official website. To avoid technical glitches due to heavy traffic, here is the simple steps to access your marksheet. The Kerala Pareeksha Bhavan is set to officially announce the SSLC Result 2026. The long-awaited moment for over four lakh students has arrived.

Follow Us
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്