Kerala SSLC Result 2026 Live: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ജയിച്ചു
Kerala SSLC 10th Class Results 2026 Live Updates In Malayalam: 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം.
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലംപ്രഖ്യാപിച്ചു. 99.07 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പുറത്തുവിട്ടത്. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിച്ചില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചെങ്കിലും പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തിട്ടില്ല. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം ലഭ്യമാകും. ഈ മാസം അവസാനം മുതൽ സേ പരീക്ഷ എഴുതാനുള്ള സംവിധാനവും ഒരുങ്ങിത്തുടങ്ങും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞ വർഷം 99.5 ശതമാനമായിരുന്നു വിജയം.
English Summary
Kerala SSLC Exam Result Publish On Today May 15th Friday. Lakh Of Students Are Awaiting For This Moment. Today 3PM Educational Principal Will Announce The Result Through Press Meet. Check Here Is The Direct Link And All Details For Result Checking.
LIVE NEWS & UPDATES
-
Kerala Plus One Admission: പ്ലസ് വൺ അപേക്ഷ ഈ മാസം മുതൽ
ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാർഥികൾക്ക് പ്ലസ് വൺ അഡ്മിഷനായി മെയ് 25 മുതൽ അപേക്ഷ സമർപ്പിക്കാം
-
Kerala SSLC Result 2026 Mark Sheet : ഫലം ലഭിച്ച് തുടങ്ങി
ഫലപ്രഖ്യാപനത്തിന് ശേഷമുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം. എസ്എസ്എൽസി ഫലം അടങ്ങി മാർക്ക് ഷീറ്റ് വിദ്യാർഥികൾക്ക് ലഭിച്ച് തുടങ്ങി
-
Kerala SSLC SAY Exam Date : തോറ്റവർ വിഷമിക്കേണ്ട
എസ്എസ്എൽസി പരീക്ഷയിൽ പാസാകാൻ സാധിക്കാത്തവർ വിഷമിക്കേണ്ട. പരീക്ഷ പാസാകാൻ സാധിക്കവർക്ക് വീണ്ടും ഒരു അവസരം ലഭിക്കുന്ന സേ പരീക്ഷ, ജൂൺ ആദ്യ വാരം നടക്കും.
-
Kerala SSLC Result 2026 Revaluation Date : നാളെ മുതൽ റിവാല്യുവേഷന് അപേക്ഷിക്കാം
എസ്എസ്എൽസി ഫലത്തിൻ്റെ പുനർമൂല്യനിർണയത്തിനായി നാളെ മെയ് 16 മുതൽ അപേക്ഷിക്കാം. മെയ് 21-ാം തീയതിയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
-
SSLC Result 2026 Full A+ Students : 30,000ത്തിൽ അധികം പേർക്ക് ഫുൾ എ+
30,514 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമായത്. കഴിഞ്ഞ വർഷത്തെ കണക്കിനെക്കാൾ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
-
Kerala SSLC Result Update : 4,14,290 വിദ്യാർഥികൾ പാസായി
4,14,290 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. ഇത്തവണ നേരിയ തോതിൽ വിജയശതമാനത്തിൽ കുറവ് രേഖപ്പെടുത്തിട്ടുണ്ട്.
-
Kerala SSLC Lakshadweep Result 2026 : ലക്ഷദ്വീപിൽ 97.67 ശതമാനം
ലക്ഷദ്വീപിൽ രേഖപ്പെടുത്തിയ എസ്എസ്എൽസി പരീക്ഷയുടെ വിജയശതമാനം 97.67 ശതമാനമാണ്
-
Kerala SSLC Result Winning Percentage : വിജയശതമാനത്തിൽ നേരിയ കുറവ്
ഇത്തവണത്തെ സംസ്ഥാന എസ്എസ്എൽസി പരീക്ഷയുടെ വിജയശതമാനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. 99.09 ശതമാനമാണ് ഇത്തവണതേത്. കഴിഞ്ഞ വർഷം 99.50% ആയിരുന്നു
-
Kerala SSLC Result 2026 Out: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 3.30 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. Read More
-
Kerala SSLC Result Announcement : എസ്എസ്എൽസി ഫലപ്രഖ്യാപനം ആരംഭിച്ചു
എസ്എസ്എൽസി ഫലപ്രഖ്യാപനം ആരംഭിച്ചു. വിദ്യാഭ്യാസ മന്ത്രി ഇല്ലാത്തതിനാൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് ഇത്തവണ പ്രഖ്യാപിനം നടത്തുന്നത്
-
Kerala SSLC Result 2026 Updates : മാർക്ക് ഷീറ്റ് എപ്പോൾ കിട്ടും
എസ്എസ്എൽസി ഫലം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. 3.30 ഓടെ വിദ്യാർഥികൾക്ക് സ്കോർഷീറ്റ് ലഭിക്കുക
-
Kerala SSLC Result Update : വിജയശതമാനം സെഞ്ചുറി അടിക്കുമോ?
സംസ്ഥാന എസ്എസ്എൽസി പരീക്ഷ ഫലം അൽസമയത്തിനകം പ്രഖ്യാപിക്കും. ഇത്തവണ വിജയശതമാനം എത്രയാകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എല്ലാവരും. കഴിഞ്ഞ തവണ 99.5 ശതമാനമായിരുന്നു എസ്എസ്എൽസി വിജയശതമാനം.
-
Kerala SSLC Result Announcement Live Streaming : എസ്എസ്എൽസി ഫലപ്രഖ്യാപനം തത്സമയം
എസ്എസ്എൽസി ഫലപ്രഖ്യാപനം ടിവി9 യുട്യൂബിൽ പേജിലൂടെ കാണാം
-
Kerala SSLC Result Updates : മൂന്ന് ക്ലിക്കിൽ ഫലം അറിയാം
എസ്എസ്എൽസി ഫലം മൂന്ന് ക്ലിക്കിൽ അറിയാം, ചെയ്യേണ്ടത് ഇത് മാത്രം Read More
-
Kerala SSLC Result Update : എസ്എസ്എൽസി ഫലം ഉടൻ
എസ്എസ്എൽസി ഫലപ്രഖ്യാപനം അൽപസമയത്തിനകം. മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കും. 3.30 ഓടെ വിദ്യാർഥികൾക്ക് ഫലം ലഭിക്കുന്നതാണ്.
-
Kerala SSLC Result 2026: ഫലമറിയാൻ മിനിറ്റുകൾ മാത്രം
ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലം അരമണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുന്നതാണ്. പിആർഡി ചേംബറിൽ വച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫ് ഐഎഎസ് ആണ് ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ വർഷം മെയ് 16നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവിട്ടത്.
-
എ പ്ലസ് കിട്ടാൻ എത്ര മാർക്ക് വേണം?
90 ശതമാനം മുതൽ 100 ശതമാനം വരെയുള്ള പെർസെന്റേജിന് ഗ്രേഡ് പോയിൻ്റ് ഒമ്പതാണ് ലഭിക്കുന്നത്. ഇതിനിടയിൽ മാർകുള്ളവർക്ക് എ പ്ലസ് ഗ്രേഡ് ലഭിക്കുന്നതാണ്. 80 ശതമാനം മുതൽ 89 ശതമാനം വരെ പെർസെന്റേജുള്ളവർക്ക് എട്ട് ഗ്രേഡ് പോയിൻ്റായും എ ഗ്രേഡും ലഭിക്കും. കൂടുതലറിയാൻ Read More…
-
സേ പരീക്ഷ ആർക്കെല്ലാം എഴുതാം?
പരമാവധി മൂന്ന് വിഷയങ്ങളിൽ മാത്രം ഡി പ്ലസ് ഗ്രേഡിൽ കുറവ് ലഭിച്ച (തോറ്റ) വിദ്യാർത്ഥികൾക്ക് ആ വിഷയങ്ങളിൽ സേ പരീക്ഷ എഴുതാവുന്നതാണ്. മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ തോറ്റവരെ സേ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർ അടുത്ത വർഷം നടക്കുന്ന വാർഷിക പരീക്ഷ എഴുതേണ്ടതാണ്.
-
കൃത്യമായ ലിങ്കുകൾ ഏതെല്ലാം
ഫലം പുറത്തുവന്നു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന വെബ്സൈറ്റ്കളിലൂടെ ഫലം പരിശോധിക്കാം. sslcexam.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, pareekshabhavan.kerala.gov.in, prd.kerala.gov.in, sslcexam.kerala.gov.in, results.kite.kerala.gov.in, keralaresults.nic.in എന്നിവയിൽ ഫലം മൂന്ന് മണിക്ക് ശേഷം ലഭ്യമാകും.
-
Kerala SSLC Result 2026: വാട്സ്ആപ്പിലും എസ്എസ്എൽസി ഫലമറിയാം
സംസ്ഥാന ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തിരവും ഫലമറിയാവുന്നതാണ്. ഈ നമ്പറിൽ ‘RESULT’ എന്ന് മെസേജ് അയച്ച ശേഷം രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ ഫലം പിഡിഎഫ് രൂപത്തിൽ അയച്ച് നൽകുന്നതാണ്.
-
എസ്എസ്എൽസി സേ പരീക്ഷ എപ്പോൾ?
ഫലം പുറത്തുവന്ന് ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ സേ പരീക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിക്കുന്നതാണ്. എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവർക്കും സ്കോർ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും സേ പരീക്ഷ എഴുതാവുന്നതാണ്.
-
എ പ്ലസ് കുറയാൻ സാധ്യത?
പുതിയ പാഠപുസ്തകങ്ങൾ വന്നതിന് ശേഷമുളള ആദ്യത്തെ എസ്എസ്എൽസി പരീക്ഷയുടെ ഫലമാണ് ഇന്ന് പുറത്തുവരുന്നത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയവും നേടുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
-
SSLC Result 2026 Update: മാർക്ക്ഷീറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
റിസൾട്ട് പോലെ തന്നെ പ്രധാനമാണ് മാർക്ക് ഷീറ്റും. പ്ലസ് വൺ പ്രവേശനത്തിനടക്കം ആവശ്യമുള്ളതാണ് മാർക്ക് ഷീറ്റ്. ഫലം വന്നശേഷം നിങ്ങൾ ഏത് വെബ്സൈറ്റിലാണോ അവ പരിശോധിക്കുന്നത് അതിൽ നിന്ന് തന്നെ മാർക്ക് ഷീറ്റും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
-
എസ്എസ്എൽസി മാർക്ക് ശതമാനം എങ്ങനെ അറിയാം?
ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് എസ്എസ്എൽസി ഫലം പുറത്തുവരും. ഗ്രേഡ് അടിസ്ഥാനത്തിലാണ് എസ്എസ്എൽസി റിസൾട്ട് പുറത്തുവിടുന്നത്. എന്നാൽ വിദ്യാർത്ഥികൾക്ക് ഭാവിയിൽ പല ആവശ്യങ്ങൾക്കും ശതമാനം ആവശ്യമായി വരും. ഗ്രേഡ് പോയിന്റുകൾ ഉപയോഗിച്ച് ലളിതമായി ശതമാനം കണക്കാക്കുന്നത് ഇങ്ങനെ Read More…
-
എസ്എസ്എൽസി ഗ്രേഡിംഗ് സിസ്റ്റം
നിലവിൽ കേരള എസ്എസ്എൽസി പരീക്ഷാ ഗ്രേഡിംഗ് രീതിയിൽ ഇക്കൊല്ലം മാറ്റങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുൻവർഷങ്ങളിലേതു പോലെ അബ്സല്യൂട്ട് ഗ്രേഡിംഗ് രീതി തന്നെയാണ് ഇത്തവണയും തുടരുന്നത്.
-
Kerala SSLC Result 2026: ഫലം കാത്തിരിക്കുന്നത് നാല് ലക്ഷം കുട്ടികൾ
4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും.
-
ഫലം എങ്ങനെ പരിശോധിക്കാം?
എസ്എസ്എൽസി ഫലം പുറത്തുവന്നാലുടൻ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം. ഫലം പരിശോധിക്കേണ്ടത് എങ്ങനെയെന്ന് വായിച്ചറിയാം. Read More…
-
SSLC Result 2026: ഫലം എങ്ങനെ പരിശോധിക്കാം?
ഫലപ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് വൈകിട്ട് 3.30 മണി മുതൽ സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും കേരളാ സ്റ്റേറ്റ് ഐടി മിഷൻ്റെ 9188619958 എന്ന വാട്സാപ് നമ്പർ വഴിയും, നമ്മുടെ കേരളം മൊബൈൽ ആപ്പിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്. കൂടുതൽ ലിങ്കുകൾ അറിയാൻ Read More…
-
നമ്മുടെ കേരളം ആപ്പ്
വിദ്യാർത്ഥികൾക്ക് ഫലമറിയാൻ ‘നമ്മുടെ കേരളം’ എന്ന പേരിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഒരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.
-
Kerala SSLC Result 2026: എസ്എസ്എൽസി ഫലം എപ്പോൾ?
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പുറത്തുവിടുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
Published On - May 15,2026 5:56 AM