AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026 : മൂന്ന് ക്ലിക്ക് മതി, എസ്എസ്എൽസി ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

Tips To Get Kerala SSLC Result 2026 With In Seconds : ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം. 3.30 ഓടെ വിദ്യാർഥികൾക്ക് തങ്ങളുടെ നിർദേശിച്ചിട്ടുള്ള വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. നാല് ലക്ഷത്തിൽ അധികം വിദ്യാർഥികളാണ് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്.

Kerala SSLC Result 2026 : മൂന്ന് ക്ലിക്ക് മതി, എസ്എസ്എൽസി ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
Kerala Sslc Result 2026Image Credit source: PTI
Jenish Thomas
Jenish Thomas | Published: 15 May 2026 | 01:34 PM

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഫലം (Kerala SSLC Result 2026) ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മെയ് 15-ാം തീയതി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലപ്രഖ്യാപനം. മന്ത്രിസഭ രൂപീകരണം ഉണ്ടാകാത്തതിനാൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമ്മിള മേരി ജോസഫാണ് ഇത്തവണ എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുക. എസ്എസ്എൽസി ഫലത്തിനൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്),എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുന്നതാണ്.

ഫലം എവിടെ അറിയാം

മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ എസ്എസ്എൽസി പരീക്ഷ ഫലം അറിയാൻ സാധിക്കും. വെബ്സൈറ്റ്, വാട്സ്ആപ്പ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിങ്ങനെ മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെ വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം വേഗത്തിൽ അറിയാൻ ,സാധിക്കും. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്),എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലങ്ങൾ അറിയാനായി 12 വെബ്സൈറ്റുകളാണ് വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയിരിക്കുന്നത്.

ALSO READ : Kerala SSLC Percentage Calculation 2026: എസ്എസ്എൽസി ഗ്രേഡ് നോക്കി മാർക്ക് ശതമാനം അറിയണോ? ഇതാ ലളിതമായ വഴി

ഫലം അറിയാനുള്ള വെബ്സൈറ്റുകൾ

1. https://kbpe.kerala.gov.in/
2. https://results.digilocker.gov.in/
3. https://sslcexam.kerala.gov.in/
4. https://thslcexam.kerala.gov.in/thslc/
5. https://sslchiexam.kerala.gov.in/
6. https://thslchiexam.kerala.gov.in/
7. https://ahslcexam.kerala.gov.in/
8. www.prd.kerala.gov.in
9. https://results.kite.kerala.gov.in
10. results.kerala.gov.in
11. examresults.kerala.gov.in
12. result.kerala.gov.in

മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റുകളുടെ പട്ടികയിൽ 4, 5, 6, 7 എന്നീ നാല് വെബ്സൈറ്റുകൾ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപേർഡ്),എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലങ്ങൾ അറിയുന്നതിന് വേണ്ടിയാണ് സജ്ജമാക്കിട്ടുള്ളത്.

മൂന്ന് ക്ലിക്കിൽ ഫലം അറിയാം

  1. മുകളിൽ നിർദേശിച്ചിരിക്കുന്ന വെബ്സൈറ്റിൽ പ്രവേശിക്കുക (പരമാവധി പട്ടികയിൽ അവസാനത്തെ വെബ്സൈറ്റുകളിൽ പ്രവേശിക്കുക)
  2. ശേഷം തുറന്ന് വരുന്ന പേജിൽ അഡ്മിറ്റ് കാർഡ് നമ്പരും ജനനതീയതി നൽകു
  3. തുടർന്ന് സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക, ഫലം അപ്പോൾ ലഭിക്കും. (ഭാവി ആവശ്യങ്ങൾക്കായി ഇത് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്)

ശ്രദ്ധിക്കുക, ഫോണിലെയും ബ്രൗസറിലെയും (Google Chrome, Safari, Mozilla Firefox) ക്യാഷ് ക്ലിയർ ചെയ്താൽ ഫലം തിരയുന്നത് കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും

ഫലം വാട്സ്ആപ്പിലും ആപ്ലിക്കേഷനിലൂടെയും അറിയാം

ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30നാണ് വിദ്യാർഥികൾക്ക് തങ്ങളുടെ എസ്എസ്എൽസി ഫലം ലഭിച്ച് തുടങ്ങുന്നത്. 3.30ന് ശേഷം കേരള സ്റ്റേറ്റ് ഐടി മിഷൻ്റെ വാട്സ്ആപ്പ് നമ്പരായ 9188619958 ൽ മെസേജ് അയച്ചാൽ വിദ്യാർഥികൾക്ക് അതിവേഗത്തിൽ ഫലം തങ്ങളുടെ ഫോണിൽ ലഭിക്കുന്നതാണ്. 91886 19958 നമ്പറിലേക്ക് ‘Result’ എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കുക. തുടർന്ന് രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്യുക
തുടർന്ന് ജനനത്തീയതിയും നൽകുക. ഫലം അപ്പോൾ തന്നെ ലഭിക്കും. നമ്മുടെ കേരളം മൊബൈൽ ആപ്ലിക്കേഷനിലും സമാനമായ സൗകര്യം ഐടി മിഷൻ ഏർപ്പെടുത്തിട്ടുണ്ട്.

English Summary

Students Get Their Kerala SSLC Result 2026 Score Sheet In A Just 3 Clicks. Follow These Simple Steps Without Wasting Timing. Here is Direct Link to Get Most Awaiting SSLC Result 2026

Follow Us