AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5

Adv.V.D.Satheesan

വി ഡി സതീശൻ
Paravur INCINC
Won 78,658 Votes
പേര് Adv.V.D.Satheesan
വയസ് 61 വയസ്
ലിംഗം പുരുഷൻ
നിയമസഭ മണ്ഡലം Paravur
ക്രിമനൽ കേസുകൾ Yes (18)
വരുമാനം ₹ 6.7Crore
ബാധ്യതകൾ ₹ 41.5Lac
വിദ്യാഭ്യാസ യോഗ്യത Graduate Professional
All the information available on this page has been provided by Association for Democratic Reforms (ADR) | MyNeta and sourced from election affidavits available in the public domain of Election Commission of India ADRMy Neta

കേരള നിയമസഭയുടെ 11-ാമത്തെ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. കേരളത്തിൽ ദുർബലപ്പെട്ട കോൺഗ്രസിന് ശക്തിപ്പെടുത്താനും പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിനെ താഴെ ഇറക്കുക എന്ന വലിയ ദൗത്യത്തോടെയാണ് വി ഡി സതീശൻ 2026 നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇറങ്ങുന്നത്. തിരഞ്ഞെടുപ്പിൽ ഒന്നടങ്കം കോൺഗ്രസിന് നയിക്കുന്ന എന്ന ദൗത്യത്തോടൊപ്പം എറണാകുളം ജില്ലയിലെ പറവൂരിൽ നിന്നുമാണ് വിഡി സതീശൻ ജനവിധി നേടുന്നത്.

കോൺഗ്രസിൻ്റെ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് വി ഡി സതീശൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. വിദ്യാർഥി രാഷ്ട്രീയ കാലത്ത് എംജി യൂണിവേഴ്സിറ്റിയുടെ ചെയർമാൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിയമത്തിൽ ബിരുദവും ബിരാനന്തര ബിരുദവുമുള്ള വിഡി സതീശൻ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചികൊണ്ടിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്.

1996ലാണ് വിഡി സതീശൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സിപിഐയുടെ സിറ്റിങ് സീറ്റായിരുന്ന പറവൂർ പിടിച്ചടിക്കിയാണ് സതീശൻ തൻ്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തുടക്കമിട്ടത്. പിന്നീട് നടന്ന ഒരോ നിയമസഭ തിരഞ്ഞെടുപ്പിൽ പറവൂർ വിഡി സതീശനൊപ്പം നിന്നും. 1996ന് ശേഷം 2001, 2006, 2011, 2016 ഏറ്റവും അവസാനം 2021ലും പറവൂർ പ്രതിനിധീകരിച്ച് വിഡി സതീശൻ സംസ്ഥാന നിയമസഭയിലേക്കെത്തി. കോൺഗ്രസ് ഇതുവരെ മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും, ആ സ്ഥാനത്തേക്ക് കോൺഗ്രസിൽ നിന്നും ഏറ്റവും കൂടുതൽ ജനപിന്തുണയുള്ള നേതാവാണ് വിഡി സതീശൻ

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പതിനായിരങ്ങളാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് ഉള്‍പ്പെടെ വേദിയില്‍ ഇരിപ്പിടം നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സാധാരണയായി സദസിലായിരിക്കും പ്രതിപക്ഷത്തിന് സീറ്റ് ഉണ്ടാകാറുള്ളത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിനും തുല്യ പ്രാധിനിത്യം ഉണ്ടാകുമെന്ന് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കുന്നു.

  • Shiji M K
  • Updated on: May 18, 2026
  • 12:14 PM

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം

Kerala UDF Government Formation Sees Strong KC Venugopal Influence in Cabinet: ഈ മന്ത്രിസഭയില്‍ കൂടുതലുള്ളത് കെസി വേണുഗോപാല്‍ അനുകൂലികളായ എംഎല്‍എമാരാണെന്ന് പറയാം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കിലും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത് പോലെ ആയിരിക്കാം മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വിലയിരുത്താം. കെസി അനുകൂലികളായ മന്ത്രിമാര്‍ ചുവടെ.

Election News 2026