Kerala CM VD Satheesan Oath Ceremony LIVE : തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം
CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.
തിരുവനന്തപുരം: വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി ഉൾപ്പെടെ ടീം യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു. 1982-ലെ കരുണാകരന്‍ സര്‍ക്കാരിനുശേഷം ഇതാദ്യമായാണ് യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നലെ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. ബിന്ദു കൃഷ്ണയും, കെഎ തുളസിയുമാണ് മന്ത്രിസഭയിലെ വനിതകള്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍. കേരള കോണ്‍ഗ്രസിനാണ് ചീഫ് വിപ്പ് സ്ഥാനം. അപു ജോണ്‍ ജോസഫ് ചീഫ് വിപ്പാകും. സത്യപ്രതിജ്ഞയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം നാലു വരെ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞയുടെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തില്‍ വായിക്കാം.
English Summary
The UDF government led by V.D. Satheesan Oath Ceremony Live Update Starts From 10 AM at the Central Stadium in Thiruvananthapuram. Governor Rajendra Arlekar will administer the oath of office to the team. Notably, 14 out of the 21 cabinet ministers are taking office for the first time.
LIVE NEWS & UPDATES
-
ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
വിഡി സതീശന്‍ സര്‍ക്കാരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു Read More
-
വിഡി സതീശൻ സർക്കാരിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രിയായി അധികാരമേറ്റ വിഡി സതീശൻ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലും ഇംഗ്ലീഷിലും പോസ്റ്റ് കുറിച്ചാണ് പ്രധാനമന്ത്രി ആശംസ പകർന്നത്.
കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ ജി ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ ഭരണകാലത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും…
— Narendra Modi (@narendramodi) May 18, 2026
-
OJ Janeesh Takes Oath : മന്ത്രിസഭയിലെ ബേബി, ഒജെ ജനീഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ഒജെ ജനീഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. കൊടുങ്ങലൂരിൽ അട്ടിമറി വിജയം സ്വന്തമാക്കി ഇതാദ്യമായിട്ടാണ് ജനീഷ് നിയമസഭയിലേക്കെത്തുന്നത്. 36 വയസ് മാത്രമുള്ള ജനീഷ് വിഡിഎസ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ്.
-
T Siddhique Oath Taking Ceremony : ടി സിദ്ദിഖ് സത്യപ്രതിജ്ഞ ചെയ്യുന്നു
വിഡിഎസ് മന്ത്രിസഭയിലെ മറ്റൊരു പുതുമുഖമാണ് കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ് സത്യപ്രതിജ്ഞ ചെയ്യുന്നു.
-
KA Thulasi Oath Taking Ceremony : മന്ത്രിസഭയിലെ രണ്ടാമത്തെ സ്ത്രീമുഖം, കെഎ തുളസി സത്യപ്രതിജ്ഞ ചെയ്യുന്നു
വിഡിഎസ് മന്ത്രിസഭയിലെ രണ്ടാമത്തെ സ്ത്രീമുഖം കെഎ തുളസി സത്യപ്രതിജ്ഞ ചെയ്യുന്നു. പാലക്കാട് കോങ്ങാട് നിന്നുള്ള നിയമസഭ അംഗമാണ് തുളസി. പാലക്കാട് നിന്നുള്ള ആദ്യ വനിത മന്ത്രിയാണ് തുളസി. പാലക്കാട് ലോക്സഭ എംപി വികെ ശ്രീകണ്ഠൻ ഭർത്താവാണ്.
-
VE Abdul Gafoor Oath Ceremony : ലീഗിൻ്റെ യുവമുഖം വിഇ അബ്ദുൽ ഗഫൂർ സത്യപ്രതിജ്ഞ ചെയ്യുന്നു
മുസ്ലീം ലീഗിൻ്റെ യുവനേതാവ് വിഇ അബ്ദുൽ ഗഫൂർ സത്യപ്രതിജ്ഞ ചെയ്യുന്നു. എറണാകുളം കളമശ്ശേരിയിൽ നിന്നുള്ള നിയമസഭ അംഗമാണ്. ഇതാദ്യമായിട്ടാണ് അബ്ദുൽ ഗഫൂർ നിയമസഭയിലേക്കും മന്ത്രിസ്ഥാനത്തേക്കുമെത്തുന്നത്.
-
PK Basheer Oath Taking : മന്ത്രിസഭയിലെ പുതുമുഖം, പി കെ ബഷീർ സത്യപ്രതിജ്ഞ ചെയ്യുന്നു
മുസ്ലീം ലീഗ് സീനിയർ നേതാവ് പികെ ബഷീർ സത്യപ്രതിജ്ഞ ചെയ്യുന്നു. ഏറനാട്ടിൽ നിന്നുള്ള നിയമസഭ അംഗമാണ് പി കെ ബഷീർ.
-
M Liju Oath Taking : ആദ്യ അവസരത്തിൽ തന്നെ മന്ത്രിയായി എം ലിജു
കായംകുളം എംഎൽഎ എം ലിജു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. നേരത്തെ മൂന്ന് തവണ തോൽവി നേരിട്ട ലിജു ഇത്തവണ ആദ്യമായിട്ടാണ് നിയമസഭയിലേക്കെത്തുന്നത്.
-
സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് സിപി ജോണും, ഷിബു ബേബി ജോണും
സിപി ജോണും, ഷിബു ബേബി ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തു Read More
-
Bindu Krishna Oath Taking : വിഡിഎസ് മന്ത്രിസഭയിലെ സ്ത്രീമുഖം
വിഡി സതീശൻ മന്ത്രിസഭ വനിതപ്രാനിധ്യമായി കൊല്ലത്ത് നിന്നുള്ള എംഎൽഎ ബിന്ദു കൃഷ്ണ സത്യപ്രതിജ്ഞ ചെയ്യുന്നു.
-
Roji M John Oath Taking Ceremony : വിഡിഎസ് മന്ത്രിസഭയിലെ യുവമുഖം റോജി എം ജോൺ
വിഡി സതീശൻ മന്ത്രിസഭയിലെ യുവമുഖം റോജി എം ജോൺ സത്യപ്രതിജ്ഞ ചെയ്യുന്നു. അങ്കമാലിയിൽ നിന്നുള്ള നിയമസഭ അംഗമാണ് റോജി എം ജോൺ
-
ദൈവനാമത്തില്‍ ഇല്ല സഗൗരവത്തില്‍ മാത്രം
ദൈവനാമത്തിന് പകരം സഗൗരവത്തിലുള്ള സത്യപ്രതിജ്ഞയും വിഡി സതീശന്‍ സര്‍ക്കാരില്‍ ഉണ്ടായിരിക്കുകയാണ്, എന്താണ് സഗൗരവം എന്ന വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് അറിയാമോ? Read More
-
PC Vishnunath Oath Taking Live : മന്ത്രിസഭയിലേക്കെത്തുന്ന മറ്റൊരു പുതുമുഖം- പി എസ് വിഷ്ണുനാഥ്
വിഡിഎസ് മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പി സി വിഷ്ണുനാഥ്. കുണ്ടറയിൽ നിന്നും വിജയിച്ചെത്തിയ അദ്ദേഹം ആദ്യമായിട്ടാണ് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. ഇത് നാലാം തവണയാണ് എംഎൽഎ ആകുന്നത്. കഴിഞ്ഞ തവണ കുണ്ടറയിൽ നിന്നും വിജയിച്ച പി സി വിഷ്ണുനാഥ് 2006-ലും 2011-ലും ചെങ്ങന്നൂരിൽ നിന്നുമാണ് നിയമസഭയിലേക്കെത്തുന്നത്.
-
ആദ്യമായി മന്ത്രിപദത്തിലേക്ക് എൻ ഷംസുദ്ദീൻ
മുസ്ലീം ലീഗ് നേതാവ് എൻ ഷംസുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇതാദ്യമായിട്ടാണ് അദ്ദേഹം മന്ത്രിയാകുന്നത്. പാലക്കാട് മണ്ണാർകാട് നിന്നുള്ള നിയമസഭ അംഗമാണ് അദ്ദേഹം
-
K A Thulasi Oath Taking: പാലക്കാട് നിന്നുള്ള ആദ്യ വനിതാമന്ത്രി
മൂന്ന് വനിതാനേതാക്കൾ കളത്തിലിറങ്ങിയ സംസ്ഥാനത്തെ ഏകമണ്ഡലമായ കോങ്ങാട് ചരിത്രനേട്ടവുമായാണ് കെ എ തുളസി മന്ത്രിസ്ഥാനത്തേക്ക് എത്തിയത്. പാലക്കാട് ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രി എന്ന സുവർണ്ണ റെക്കോർഡോടെയാണ് തുളസി ടീച്ചർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുന്നത്. Read More….
-
AP Anilkumar Oath Taking : എപി അനിൽകുമാർ മന്ത്രിയായി
വണ്ടൂരിൽ നിന്നുള്ള എംഎൽഎ എ പി അനിൽകുമാർ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇത് മൂന്നാം തവണയാണ് അനിൽകുമാർ മന്ത്രിയാകുന്നത്.
-
CP John Oath Taking : മന്ത്രിപദത്തിലേക്ക് ആദ്യമായി സിപി ജോൺ
വിഡിഎസ് മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത സിഎംപി നേതാവ് സിപി ജോൺ. 80കളിൽ എസ്എഫ്ഐ സംസ്ഥാന അധ്യക്ഷനായിരുന്ന നേതാവാണ് സിപി ജോൺ. തിരുവനന്തപുരം സെൻട്രലിൽ നിന്നും അദ്ദേഹം നിയമസഭയിലേക്കെത്തുന്നത്. ആദ്യമായിട്ടാണ് നിയമസഭയിലേക്കെത്തുന്നത്.
-
Anoop Jacob Oath Ceremony : കേരള കോൺഗ്രസ് ജേക്കബ് വിഭാഗം അനൂപ് ജേക്കബും മന്ത്രിയായി
കേരള കോൺഗ്രസിൻ്റെ ജേക്കബ് വിഭാഗത്തിൻ്റേതായി നിയമസഭയിലേക്കെത്തിയ ഒറ്റയാൾ അംഗ അനൂപ് ജേക്കബ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2012 ടിഎം ജേക്കബ് അന്തരിച്ചതിന് പിന്നാലെയാണ് അനൂപ് പിറവത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തുന്നത്. ഇത് രണ്ടാം തവണയാണ് അനൂപ് ജേക്കബ് മന്ത്രിയാകുന്നത്.
-
Shibu Baby John Oath Taking : മന്ത്രിയായി ഷിബു ബേബി ജോൺ
ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഗൗരവമാണ് ഷിബു ബേബി ജോൺ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നേരത്തെ ഉമ്മൻ ചാണ്ടി സർക്കാരിൽ തൊഴിൽ മന്ത്രിയായിരുന്നു ഷിബു ബേബി ജോൺ. ചവറയിൽ നിന്നുള്ള നിയമസഭ അംഗമാണ് അദ്ദേഹം.
-
Mons Joseph Oath Taking : കേരള കോൺഗ്രസിൻ്റെ മന്ത്രിയായി മോൻസ് ജോശപ്
കേരള കോൺഗ്രസിൻ്റെ ഏക മന്ത്രിയായി മോൻസ് ജോസഫ് സത്യപ്രതിജ്ഞ ചെയ്തു. ആറ് തവണ നിയമസഭയിലേക്കെത്തിട്ടുള്ള മോൻസ് ജോസഫ് രണ്ട് തവണ മന്ത്രിയായിട്ടുണ്ട്. കടുത്തുരിത്തി മണ്ഡലത്തിൽ നിന്നുള്ള നിയമസഭ അംഗമാണ് മോൻസ് ജോസഫ്.
-
K Mualidharan Oath Taking Live : കെ മുരളീധരൻ സത്യപ്രതിജ്ഞ ചെയ്യുന്നു
വിഡി സതീശൻ മന്ത്രിസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കെ മുരളീധരൻ. മുൻ കെപിസിസി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായിരുന്നു അദ്ദേഹം. വട്ടിയൂർക്കാവിൽ നിന്നുമാണ് മുരളീധരൻ നിയമസഭയിലേക്കെത്തിയത്. മുൻ മുഖ്യമന്ത്രി കെ കരുണാകരൻ്റെ മകനാണ് മുരളീധരൻ
-
Sunny Joseph Oath Taking : സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്യുന്നു
വിഡിഎസ് മന്ത്രിസഭയിലേക്ക് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂരിലെ ഇരിക്കൂറിൽ നിന്നും രാഷ്ട്രീയ നേതാവണ് സണ്ണി ജോസഫ്.
-
Ramesh Chennithala : സത്യപ്രതിജ്ഞ ചെയ്ത് ആർസി
വിഡി സതീശൻ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശൻ വെല്ലുവിളി സൃഷ്ടിച്ചിരുന്ന സീനിയർ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഹരിപ്പാട് നിന്നുള്ള നിയമസഭ അംഗമാണ് അദ്ദേഹം. ആഭ്യന്തരത്തിനൊപ്പം വിജിലൻസ് ചെന്നിത്തലയ്ക്ക് ലഭിക്കും.
-
PK Kunhalikutty Oath Taking : പി കെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു
മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി സത്യപ്രതിജ്ഞ ചെയ്യുന്നു. മലപ്പുറത്ത് നിന്നും വിജയിച്ചെത്തിയ നേതാവ് മന്ത്രിസഭയിലേക്ക് രണ്ടമനായിട്ടാണ് സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചത്. നേരത്തെ പല മന്ത്രിസഭയുടെ ഭാഗമായിട്ടുള്ള സീനിയർ മുസ്ലീം ലീഗ് നേതാവാണ് പി കെ കുഞ്ഞാലിക്കുട്ടി
-
VD Satheesan Oath Taking Live : ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റ് വിഡി സതീശൻ. കേരളത്തിൻ്റെ 13-ാം മുഖ്യമന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
-
സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കം
മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നു
-
VD Satheesan Oath Taking Live : വിഡി സതീശന സത്യപ്രതിജ്ഞ ചെയ്യുന്നു
കേരളത്തിൻ്റെ 13-ാം മുഖ്യമന്ത്രിയായി കോൺഗ്രസിൻ്റെ വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നു
-
VD Satheesan Oath Ceremony Live Updates : ദേശീയ ഗാനം ആലപിക്കുന്നു
സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് തുടക്കമായി. ദേശീയ ഗാനം അലപിക്കുന്നു.
-
VD Satheesan Oath Ceremony : ഗവർണർ എത്തി
സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വേദിയിലെത്തി. സത്യപ്രതിജ്ഞ ചടങ്ങുകൾ ഔദ്യോഗികമായി ഉടൻ ആരംഭിക്കും.
-
VD Satheesan Oath Taking Live : വേദിയിൽ പിണറായിയും ഗോവിന്ദനും
വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കാവൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വേദിയിൽ എത്തി.
-
VD Satheesan Oath Ceremony : രാഹുലും പ്രിയങ്കയും എത്തി
വിഡി സതീശൻ ക്യാബിനെറ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിനായി കോൺഗ്രസിൻ്റെ കേന്ദ്ര നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെയുമെത്തി.
-
VD Satheesan Swearing Live: സത്യപ്രതിജ്ഞ തത്സമയം കാണാം
-
സത്യപ്രതിജ്ഞ എവിടെ കാണാം?
സത്യപ്രതിജ്ഞ തത്സമയം കാണാം
-
മതേതര കേരളത്തിന് സ്‌നേഹാഭിവാദ്യങ്ങള്‍.
-
VD Satheesan Cabinet: ജനക്കൂട്ടം ഒഴുകുന്നു
വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിഞ്ജ കാണാൻ ജനക്കൂട്ടം ഒഴുകുന്നു
-
വിവിഐപികള്‍ക്ക് വേദിയില്‍ ഇടം ഉണ്ടാകുമോ? അനുമതി തേടി
വിവിഐപികള്‍ക്ക് വേദിയില്‍ ഇടം അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോക്ഭവനോട് സര്‍ക്കാര്‍ അനുമതി തേടി. മുഖ്യമന്ത്രിയും, മന്ത്രിമാരും മാത്രം വേദിയില്‍ മതിയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
-
പ്രമുഖരടക്കം പങ്കെടുക്കും
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്കാ ഗാന്ധി അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. പതിനയ്യായിരത്തോളം പേർക്ക് ഇരിക്കാൻ സൗകര്യമുള്ള സ്റ്റേഡിയമാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10 മണിയ്ക്ക് മുഖ്യമന്ത്രിയടക്കം 21പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും.
-
14 പേര്‍ പുതുമുഖങ്ങള്‍
മുഖ്യമന്ത്രി ഉള്‍പ്പെടെ 14 പേരാണ് വിഡി സതീശന്‍ മന്ത്രിസഭയിലെ പുതുമുഖങ്ങള്‍. മന്ത്രിമാരുടെ പ്രവര്‍ത്തന മികവില്‍ യുഡിഎഫ് സര്‍ക്കാരില്‍ മുന്നിലായിരിക്കുമെന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസം വിഡി സതീശന്‍ പട്ടിക പുറത്തുവിട്ടത്. സര്‍ക്കാരില്‍ നിന്ന് ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം.
-
K Muraleedharan: ഒടുവില്‍ കെ. മുരളീധരനെ അനുനയിപ്പിച്ചു, ആരോഗ്യവകുപ്പ് കൊടുക്കും
വൈദ്യുതി വകുപ്പ് ലഭിച്ചതില്‍ അമര്‍ഷത്തിലായിരുന്ന കെ. മുരളീധരനെ അനുനയിപ്പിച്ചു. അദ്ദേഹം ആഗ്രഹിച്ചതുപോലെ ആരോഗ്യവകുപ്പ് കൊടുക്കാന്‍ തീരുമാനിച്ചു. ദേവസ്വം വകുപ്പും മുരളീധരന് കൊടുക്കും.
-
തലസ്ഥാനം അതീവ സുരക്ഷയിൽ
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേൽക്കുന്നതിൻ്റെ ഭാഗമായി, ഇന്ന് തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗത ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി നഗരത്തിൽ രാവിലെ ഏഴ് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
-
മന്ത്രിസഭയില്‍ രണ്ട് വനിതകള്‍
വിഡി സതീശന്‍ മന്ത്രിസഭയില്‍ രണ്ട് വനിതകളാണ് ഇടം നേടിയിരിക്കുന്നത്. കെഎ തുളസി, ബിന്ദു കൃഷ്ണ എന്നിവര്‍ക്കാണ് നറുക്കുവീണത്. ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറാകും. മന്ത്രി സ്ഥാനം ലഭിക്കുമെന്നായിരുന്നു ഷാനിമോളുടെ പ്രതീക്ഷ, എന്നാല്‍ അതുണ്ടായില്ല.
-
Kerala UDF Cabinet: ഇവര്‍ ടീം യുഡിഎഫിലെ മന്ത്രിമാര്‍
വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, സിപി ജോണ്‍, ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ്, കെ മുരളീധരന്‍, പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോണ്‍, പികെ ബഷീര്‍, ഒജെ ജനീഷ്, കെഎം ഷാജി, വിഇ അബ്ദുള്‍ ഗഫൂര്‍, എന്‍ ഷംസുദ്ദീന്‍, അനൂപ് ജേക്കബ്, കെഎ തുളസി.
Published On - May 18,2026 6:05 AM