AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5

P V Anvar S/O Shoukathali

പി വി അൻവർ
Beypore INDIND
Lost 74,362 Votes
പേര് P V Anvar S/O Shoukathali
വയസ് 58 വയസ്
ലിംഗം പുരുഷൻ
നിയമസഭ മണ്ഡലം Beypore
ക്രിമനൽ കേസുകൾ Yes (11)
വരുമാനം ₹ 65.4Crore
ബാധ്യതകൾ ₹ 40.1Crore
വിദ്യാഭ്യാസ യോഗ്യത 12th Pass
All the information available on this page has been provided by Association for Democratic Reforms (ADR) | MyNeta and sourced from election affidavits available in the public domain of Election Commission of India ADRMy Neta

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ് പി വി അൻവർ. 2016, 2021 തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഇടത് സ്വതന്ത്രനായി മത്സരിച്ച് എൽഡിഎഫിൻ്റെ ഭാഗമായിരുന്നു പി വി അൻവർ. തുടർന്ന് എൽഡിഎഫുമായി തെറ്റി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള എന്ന പാർട്ടി രൂപീകരിച്ചു. ശേഷം പാർട്ടി ത്രിണമൂൽ കോൺഗ്രസുമായി ലയിച്ചു. അവസാനം തദ്ദേശസ്വയംഭരണം തിരഞ്ഞെടുപ്പോടെ അൻവർ യൂഡിഎഫിൻ്റെ അസോസിയേറ്റ് കക്ഷിയായി. തുടർന്നാണ് ബേപ്പുരിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ സ്ഥാനാർഥിയായി പി വി അൻവറിൻ്റെ പേര് കോൺഗ്രസ് നിർദേശിക്കുന്നത്.

കെ എസ് യുവിലൂടെയാണ് അൻവർ രാഷ്ട്രീയത്തിലേക്കെത്തുന്നത്. പിന്നീട് ഏറനാട് യുഡിഎഫ് വിമതനായി മത്സരിക്കുകയും വയനാട്ടിലും നിലമ്പൂരിലും എൽഡിഎഫ് പിന്തുണയോടെ അൻവർ മത്സരിച്ചിരുന്നു. രാഷ്ട്രീയത്തിന് പുറമെ അൻവറിൻ്റെ കേരളത്തിലും വിദേശത്തുമായി ബിസിനെസുകളുണ്ട്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം പി വി അൻവറിന് ഏകദേശം 52.21 കോടി രൂപ ആസ്തിയും 20.60 കോടി രൂപ ബാധ്യതയുമുണ്ട്.

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പതിനായിരങ്ങളാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് ഉള്‍പ്പെടെ വേദിയില്‍ ഇരിപ്പിടം നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സാധാരണയായി സദസിലായിരിക്കും പ്രതിപക്ഷത്തിന് സീറ്റ് ഉണ്ടാകാറുള്ളത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിനും തുല്യ പ്രാധിനിത്യം ഉണ്ടാകുമെന്ന് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കുന്നു.

  • Shiji M K
  • Updated on: May 18, 2026
  • 12:14 PM

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം

Kerala UDF Government Formation Sees Strong KC Venugopal Influence in Cabinet: ഈ മന്ത്രിസഭയില്‍ കൂടുതലുള്ളത് കെസി വേണുഗോപാല്‍ അനുകൂലികളായ എംഎല്‍എമാരാണെന്ന് പറയാം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കിലും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത് പോലെ ആയിരിക്കാം മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വിലയിരുത്താം. കെസി അനുകൂലികളായ മന്ത്രിമാര്‍ ചുവടെ.

Election News 2026