AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5

V Sivankutty

വി ശിവൻകുട്ടി
Nemom CPI(M)CPI(M)
Lost 52,214 Votes
പേര് V Sivankutty
വയസ് 71 വയസ്
ലിംഗം പുരുഷൻ
നിയമസഭ മണ്ഡലം Nemom
ക്രിമനൽ കേസുകൾ Yes (7)
വരുമാനം ₹ 4.8Crore
ബാധ്യതകൾ ₹ 6.7Lac
വിദ്യാഭ്യാസ യോഗ്യത Post Graduate
All the information available on this page has been provided by Association for Democratic Reforms (ADR) | MyNeta and sourced from election affidavits available in the public domain of Election Commission of India ADRMy Neta

രണ്ടാം പിണറായി വിജയൻ സർക്കാരിൽ വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് മന്ത്രിയാണ് വി ശിവൻകുട്ടി. 2021ൽ തിരുവനന്തപുരത്തെ നേമം മണ്ഡലത്തിൽ നിന്നും 3,949 വോട്ടിൻ്റെ ഭൂരപിക്ഷത്തിൽ ജയിച്ചാണ് വി ശിവൻകുട്ടി കേരള നിയമസഭയിലേക്കെത്തുന്നത്. ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് നാലാം തവണ നിയമസഭയിലേക്ക് എൽഡിഎഫിനായി ജനവിധി തേടുകയാണ് വി ശിവൻകുട്ടി

സിപിഎമ്മിൻ്റെ വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയാണ് ശിവൻകുട്ടി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻ്റായി ചുമതലയേറ്റതിന് ശേഷമാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1995ൽ തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വിജയിച്ച് വി ശിവൻകുട്ടി തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ്റെ മേയറായി. 

2006ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2011-ൽ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ച് രണ്ടാം തവണയും നിയമസഭയിലെത്തി. എന്നാൽ 2016ൽ വീണ്ടും നേമത്ത് നിന്നും മത്സരിച്ചപ്പോൾ ബിജെപിയുടെ ഒ രാജഗോപാലിനോട് പരാജയപ്പെട്ടും. കേരള നിയമസഭ ചരിത്രത്തിൽ ബിജെപി ആദ്യമായി അക്കൗണ്ട് വി ശിവൻകുട്ടിയെ പരാജയപ്പെടുത്തികൊണ്ടായിരുന്നു. ബിജെപിയുടെ അതേ അക്കൗണ്ട് പൂട്ടിച്ചുകൊണ്ട് 2021ൽ ശിവൻകുട്ടി മൂന്നാമതും നിയമസഭയിലെത്തി. ഇത്തവണ അതേ നേമം നിലനിർത്തേണ്ട വലിയ ദൗത്യമാണ് വി ശിവൻകുട്ടിക്കുള്ളത്.

ഇന്ന് നിയമസഭയുടെ നാഥൻ; തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുമ്പോൾ

Political Legacy of Thiruvanchoor Radhakrishnan: കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ അടയാളമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എത്ര വലിയ വിവാദ വിഷയമായാലും ചെറുപുഞ്ചിരിയോടെ മാത്രം പ്രതികരിക്കുന്ന നേതാവ്. 101 വോട്ടുകള്‍ക്കാണ് പതിനാറാം നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് നോക്കാം.

സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ

16th Kerala Legislative Assembly to Elect New Speaker and Deputy Speaker Today: പതിനാറാം നിയമസഭയിലെ സ്പീക്കറെ ഇന്നറിയാം. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഷാനിമോള്‍ ഉസ്മാനാണ് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. യുഡിഎഫിന്‌ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ ഇരുവരും തിരഞ്ഞെടുക്കപ്പെടും.

ആദ്യം സത്യപ്രതിജ്ഞ ചെയ്തത് അബ്ദുൽ ഗഫൂർ; പതിനാറാം കേരള നിയമസഭ

16th Kerala Legislative Assembly Session Begins: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു. ഇ അബ്ദുല്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പാറക്കല്‍ അബ്ദുല്ല രണ്ടാമതും, കെഎം അഭിജിത്ത് മൂന്നാമതും തുടര്‍ന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പ്രോടേം സ്പീക്കര്‍ ജി. സുധാകരന് മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന്‌

16th Kerala Legislative Assembly MLA Swearing-In Ceremony: പുതിയ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ ഒമ്പതിനാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. പ്രോടേം സ്പീക്കര്‍ ജി. സുധാകരന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതിനായി നാളെ സഭ വീണ്ടും ചേരും.

യുഡിഎഫ് സര്‍ക്കാരിന് പ്രധാനമന്ത്രിയുടെ ആശംസ

PM Modi congratulates VD Satheesan: വി.ഡി. സതീശന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇംഗ്ലീഷിലും മലയാളത്തിലും എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലാണ് മോദി ആശംസ അറിയിച്ചത്. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിഡി സതീശന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് മോദി.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാതെ സിപി ജോണും, ഷിബു ബേബി ജോണും

CP John and Shibu Baby John Chose Solemn Affirmation Over God’s Name in the New UDF Cabinet: യുഡിഎഫ് മന്ത്രിസഭയില്‍ 'സഗൗരവം' സത്യപ്രതിജ്ഞ ചെയ്തത് രണ്ടു പേര്‍ മാത്രം. സിപി ജോണും, ഷിബു ബേബി ജോണുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്തത്.

വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. പതിനായിരങ്ങളാണ് സത്യപ്രതിജ്ഞ വീക്ഷിക്കാനായി തിരുവനന്തപുരത്തേക്ക് എത്തിയത്. എല്ലാ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി പ്രതിപക്ഷത്തിന് ഉള്‍പ്പെടെ വേദിയില്‍ ഇരിപ്പിടം നല്‍കിയാണ് വിഡി സതീശന്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത്. സാധാരണയായി സദസിലായിരിക്കും പ്രതിപക്ഷത്തിന് സീറ്റ് ഉണ്ടാകാറുള്ളത്. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രതിപക്ഷത്തിനും തുല്യ പ്രാധിനിത്യം ഉണ്ടാകുമെന്ന് ഇതിലൂടെ യുഡിഎഫ് വ്യക്തമാക്കുന്നു.

  • Shiji M K
  • Updated on: May 18, 2026
  • 12:14 PM

തലസ്ഥാനത്ത് ജനസാഗരം; ടീം VDS സത്യപ്രതിജ്ഞ തത്സമയം

CM VD Satheesan Swearing-in Ceremony Kerala Government Formation Live News Updates in Malayalam : വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും.മുഴുവന്‍ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വകുപ്പ് വിഭജനമടക്കം ഇന്നലെ പൂര്‍ത്തിയാക്കി. 21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 14 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്.

ചാണ്ടി ഉമ്മനും, ബല്‍റാമുമില്ല; ഷാനിമോളുടെയും വഴിയടഞ്ഞു

Kerala UDF Cabinet Omissions : യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകള്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ പുറത്തുവിട്ടു. ആദ്യം മുതല്‍ പറഞ്ഞുകേട്ട ചില പേരുകള്‍ പട്ടികയിലുണ്ടായിരുന്നില്ല. ഒ.ജെ. ജെനീഷ്, ടി. സിദ്ദിഖ് തുടങ്ങിയവര്‍ അപ്രതീക്ഷിതമായി അവസാന നിമിഷം ഇടം പിടിച്ചു.

മന്ത്രിസഭയില്‍ കെസി വേണുഗോപാല്‍ പക്ഷത്തിന് മുന്‍തൂക്കം

Kerala UDF Government Formation Sees Strong KC Venugopal Influence in Cabinet: ഈ മന്ത്രിസഭയില്‍ കൂടുതലുള്ളത് കെസി വേണുഗോപാല്‍ അനുകൂലികളായ എംഎല്‍എമാരാണെന്ന് പറയാം. മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കിലും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടത് പോലെ ആയിരിക്കാം മന്ത്രിമാരെ നിര്‍ണയിച്ചതെന്ന് വിലയിരുത്താം. കെസി അനുകൂലികളായ മന്ത്രിമാര്‍ ചുവടെ.

Election News 2026