AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam: ബിഗ് ബോസ് അവതാരകനായി ഒരു ദിവസമെങ്കിലും ആ മൈക്ക് കയ്യിൽ പിടിക്കണം, ആ​ഗ്രഹം തുറന്ന് പറ‍ഞ്ഞ് ഷെഫ് നളൻ

Chef Nalan Expresses Desire to Host Bigg Boss: ബിഗ് ബോസ് മലയാളം സീസൺ 8 നിലവിൽ പുരോഗമിച്ചു വരികയാണ്. മത്സരദിനങ്ങൾ പകുതി എത്തിയതോടെ ഷോ കുറച്ച് സജീവമായിട്ടുണ്ട് ഇപ്പോൾ. ഇപ്പോഴും ബിഗ് ബോസിനെ സംബന്ധിച്ചിടത്തോളം പലവിധ അഭിപ്രായങ്ങൾ പുറത്തുള്ളവർ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ യൂട്യൂബറും പാചകവിദഗ്ധനുമായ ഷെഫ് നളൻ ബിഗ് ബോസുമായി ബന്ധപ്പെട്ട തന്റെ ഒരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. കേൾക്കുമ്പോൾ ഒരല്പം കൗതുകം ഉണർത്തുന്ന ആഗ്രഹമാണ് നളൻ പങ്കുവെച്ചിരിക്കുന്നത്.

Bigg Boss Malayalam: ബിഗ് ബോസ് അവതാരകനായി ഒരു ദിവസമെങ്കിലും ആ മൈക്ക് കയ്യിൽ പിടിക്കണം, ആ​ഗ്രഹം തുറന്ന് പറ‍ഞ്ഞ് ഷെഫ് നളൻ
Chef NalanImage Credit source: Social Media
Amal KV
Amal KV | Published: 23 Oct 2026 | 06:16 PM

ബിഗ് ബോസ് മലയാളം സീസൺ 8 നിലവിൽ പുരോഗമിച്ചു വരികയാണ്. മത്സരദിനങ്ങൾ പകുതി എത്തിയതോടെ ഷോ കുറച്ച് സജീവമായിട്ടുണ്ട് ഇപ്പോൾ. ഇപ്പോഴും ബിഗ് ബോസിനെ സംബന്ധിച്ചിടത്തോളം പലവിധ അഭിപ്രായങ്ങൾ പുറത്തുള്ളവർ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ യൂട്യൂബറും പാചകവിദഗ്ധനുമായ ഷെഫ് നളൻ ബിഗ് ബോസുമായി ബന്ധപ്പെട്ട തന്റെ ഒരു ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ്. കേൾക്കുമ്പോൾ ഒരല്പം കൗതുകം ഉണർത്തുന്ന ആഗ്രഹമാണ് നളൻ പങ്കുവെച്ചിരിക്കുന്നത്.

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനാവുക എന്നത് തന്റെ ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെഫ് നളൻ. നിലവിൽ മലയാളികളുടെ സ്വന്തം മോഹൻലാൽ വളരെ മനോഹരമായി അവതാരകന്റെ റോൾ ചെയ്യുന്നുണ്ട് എങ്കിലും തനിക്ക് ആ വേദിയിൽ അവതാരകനായി നിൽക്കാൻ ആഗ്രഹമുണ്ട് എന്നാണ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെഫ് നളൻ പറഞ്ഞത്. ഈ വർഷം അല്ലെങ്കിൽ അടുത്തവർഷം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യണമെന്നാണ് തന്റെ ആഗ്രഹം.

Also Read: രാഹുലും വേദാം​ഗിയും നോബിയും കാരണം ലക്ഷ്വറി ബജറ്റ് റദ്ദാക്കി, കട്ട കലിപ്പിൽ ബാക്കി മത്സരാർത്ഥികൾ

അത് തനിക്ക് സാധിക്കുമെന്നാണ് വിശ്വസിക്കുന്നത് എന്നും ഓവർ പവർ ചെയ്യാതെയും ആവശ്യമില്ലാത്ത നാടകങ്ങൾ ഇല്ലാതെയും വളരെ സ്റ്റൈലിഷ് ആയി ചെയ്യാൻ പറ്റുന്ന ഷോയാണ് ബിഗ് ബോസ്. മോഹൻലാൽ വളരെ മനോഹരമായി ഇപ്പോൾ ചെയ്യുന്നുണ്ട്. അദ്ദേഹം ഒരു ലെജൻഡ് ആണ് എന്നും പക്ഷേ തനിക്ക് ആ മൈക്ക് ഒരു ദിവസമെങ്കിൽ ഒരു ദിവസം കിട്ടണം എന്നുള്ളതാണ് പ്രാർത്ഥന എന്നും ഷെഫ് നളൻ അഭിമുഖത്തിൽ തുറന്നു പറഞ്ഞു.

ബിഗ് ബോസിൽ പോകാനുള്ള മൂന്ന് കാരണങ്ങൾ തന്നോട് ചോദിച്ചാൽ – ഇന്ത്യയിലെ തന്നെ വലിയൊരു ലെജൻഡ് കൈകാര്യം ചെയ്യുന്ന ഷോ ആണ് അത്. മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും നല്ല ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മൂന്നാമത്തേത് നാളെ ഷൈൻ എന്ന വ്യക്തിത്വം ഒരു വേദി കിട്ടുമ്പോൾ എന്ത് കാണിക്കാം എന്ത് കാണിക്കണം എന്നതാണ്. ആ വേദിയിൽ ആടാനും അഴിഞ്ഞാടാനും തനിക്ക് ആഗ്രഹമുണ്ട് എന്നും അവതാരകയുടെ ചോദ്യത്തിന് നളൻ മറുപടി നൽകി.

English Summary

Big Boss Malayalam Season 8 is currently underway. With the competition reaching its halfway point, the show has become somewhat more lively. People outside the house continue to share various opinions regarding Big Boss. Now, YouTuber and culinary expert Chef Nalan has revealed a wish he has concerning the show.

Follow Us