AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Drishyam 3: ‘രണ്ടാം ഭാഗം പോലെയല്ല ‘ദൃശ്യം 3’; ആ പ്രത്യേകത സംവിധായകൻ പറയുന്നു

Jeethu Joseph About ‘Drishyam 3’: സിനിമയുടെ രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് 'ദൃശ്യം 3' ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.

Drishyam 3: ‘രണ്ടാം ഭാഗം പോലെയല്ല ‘ദൃശ്യം 3’; ആ പ്രത്യേകത സംവിധായകൻ പറയുന്നു
Jeethu JosephImage Credit source: Social Media
Sarika KP
Sarika KP | Updated On: 27 Dec 2025 | 05:19 PM

മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം 3. ചിത്രവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റും ആരാധകർ ഏറെ സ്വീകാര്യതയാണ് നൽകാറുള്ളത്. ഇപ്പോഴിതാ. ചിത്രത്തെക്കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സിനിമയുടെ രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് ‘ദൃശ്യം 3’ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു. മൂന്നാം ഭാ​ഗം കുറച്ചുകൂടി ഇമോഷണൽ ആയാണ് ഒരുക്കിയതെന്നും ജീത്തു ജോസഫ് പറഞ്ഞു. റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:ലാലേട്ടനും മമ്മൂക്കയും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ മുതൽ ‘ജോർജുകുട്ടിയുടെ ദൃശ്യം 3 വരെ; 2026-ൽ പുറത്തിറങ്ങുന്ന വമ്പൻ റിലീസുകൾ!

ഒന്നാം ഭാ​ഗം പോലെ അല്ലായിരുന്നു രണ്ടാം ഭാ​ഗമെന്നും ഇനി രണ്ടാം ഭാഗം പോലെയേ അല്ല മൂന്നാം ഭാഗമെന്നാണ് സംവിധായകൻ പറയുന്നത്. മൂന്നാം ഭാ​ഗം കുറച്ചുകൂടി ഇമോഷണൽ ആയിരിക്കും. ജോർജുകുട്ടിയുടെ കുടുംബത്തിൽ ഇനി എന്തൊക്കെ സംഭവിക്കാം എന്ന കാര്യങ്ങൾ ആണ് മൂന്നാം ഭാ​ഗത്തിൽ കാണിക്കുന്നതെന്നും ആ കഥാപാത്രങ്ങളുടെ ഐഡന്റിറ്റി നിലനിർത്തുന്നുണ്ടെന്നും സംവിധായകൻ പറയുന്നു. രണ്ടാം ഭാഗത്തിൽ ഒരു നരേറ്റിവ് പാറ്റേൺ ഉണ്ടായിരുന്നു എന്നാൽ മൂന്നാം ഭാഗം അങ്ങനെയല്ല. ഒന്നാം ഭാഗത്തിന്റെ പാറ്റേർണിൽ ആണ് ദൃശ്യം 3 ഒരുങ്ങുന്നത് എന്ന് വേണമെങ്കിൽ പറയാമെന്നാണ് ജീത്തു ജോസഫ് പറയുന്നത്.

അതേസമയം മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമാണ് ദൃശ്യം. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങളിലും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയിരുന്നു. ചിത്രം ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.