Drishyam 3: ദൃശ്യം പത്താംഭാഗം വന്നാലും ഞാന്‍ ലാല്‍ അങ്കിളിന്റെ കൂടെ അഭിനയിക്കും: എസ്തര്‍ അനില്‍
Drishyam Movie Update and Release News: മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് ദൃശ്യം മൂന്ന് തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ താരങ്ങള്‍. ദൃശ്യത്തിന്റെ ആദ്യഭാഗം മുതല്‍ ഉണ്ടായിരുന്ന അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരാണ് സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്‍കുന്നത്.
ദൃശ്യം മൂന്നിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സിനിമാപ്രേമികള്‍. ആദ്യ രണ്ട് ഭാഗങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു. അതുതന്നെ മൂന്നാം ഭാഗത്തിലും പ്രതീക്ഷിക്കാമോ എന്ന സംശയം മോഹന്‍ലാല്‍ ആരാധകര്‍ക്കുണ്ട്. എന്നാല്‍ മൂന്നാം ഭാഗം ഒരിക്കലും ഉയര്‍ന്ന ഇന്റലിജന്റ് സിനിമയായിരിക്കില്ല എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നത്.
ദൃശ്യത്തിന്റെ ടീസര്‍ വ്യക്തമാക്കുന്നത് അനുസരിച്ച് ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥയ്ക്ക് പുറമെ മറ്റൊരു വിഷയം കൂടി സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാല്‍ അത് എന്താണെന്നോ എങ്ങനെയായിരിക്കുമെന്നോ ഉള്ള സൂചന ടീസര്‍ നല്‍കുന്നില്ല. മുമ്പുണ്ടായിരുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് എല്ലാ കഥാപാത്രങ്ങള്‍ക്കും മാറ്റം സംഭവിച്ചതായും ടീസര്‍ വ്യക്തമാക്കുന്നു.
മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് ദൃശ്യം മൂന്ന് തിയേറ്ററുകളിലെത്തുന്നത്. റിലീസിന് മുന്നോടിയായുള്ള പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ താരങ്ങള്‍. ദൃശ്യത്തിന്റെ ആദ്യഭാഗം മുതല്‍ ഉണ്ടായിരുന്ന അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍ എന്നിവരാണ് സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങള്‍ നല്‍കുന്നത്.




മോഹന്‍ലാലിന്റെ മക്കളായാണ് ഇരുവരും സിനിമയില്‍ വേഷമിടുന്നത്. അനു എന്ന കഥാപാത്രത്തെയാണ് എസ്തര്‍ അനില്‍ ദൃശ്യത്തില്‍ അവതരിപ്പിക്കുന്നത്. ദൃശ്യത്തിന്റെ പത്താം ഭാഗം വന്നാലും അതില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ താന്‍ ഒരുക്കമാണെന്ന് പറയുകയാണിപ്പോള്‍ താരം. ക്യൂ സ്റ്റുഡിയോയോടായിരുന്നു പ്രതികരണം.
ലാല്‍ അങ്കിളിന്റെ കൂടെയാണെങ്കില്‍, ദൃശ്യം ഭാഗം പത്ത് വരുന്നുണ്ടെങ്കില്‍ അതില്‍ വളരെ സന്തോഷത്തോടെ ഞാന്‍ ഭാഗമാകും. ആളുകള്‍ ഓറ എന്ന് പറയും, ഞാന്‍ അതിനെ എനര്‍ജി എന്നാണ് പറയുന്നത്. അങ്കിളിന് ഈ എഐയും ടെക്‌നോളജിയുമെല്ലാം വളരെ എക്‌സൈറ്റ്‌മെന്റ് നല്‍കുന്ന കാര്യമാണ്. അങ്ങനെയാണ് എന്റെ ആ ഫോട്ടോ എഡിറ്റ് ചെയ്തത്.
നമ്മളെ ട്രോളാന്‍ എന്തെങ്കിലും ഒരു സാധനം കൊണ്ടുവരും, നമ്മളെ ഇങ്ങനെ എന്തെങ്കിലുമൊക്കെ പറഞ്ഞ് ഇങ്ങനെ എപ്പോഴും കളിയാക്കും, അതിലാണ് അദ്ദേഹത്തിന്റെ എനര്‍ജി മുഴുവനും. നമ്മള്‍ സുഹൃത്തുക്കള്‍ക്കിടയിലുള്ള ഒരു എനര്‍ജിയാണുള്ളത്. അദ്ദേഹത്തിന്റെ ഈ സ്വഭാവം എല്ലാവരും എന്‍ജോയ് ചെയ്യും. പൂച്ചയുടെ ആനിമേഷന്‍ വീഡിയോ ഒക്കെ ലാല്‍ അങ്കിളിന് വലിയ ഇഷ്ടമാണ്, എസ്തര്‍ പറയുന്നു.
Also Read: Drishyam 3 Teaser: ഇതുവരെ കണ്ടതൊന്നുമല്ല കഥ, രണ്ടുംകല്‍പിച്ച് ജോര്‍ജുകുട്ടി ഇറങ്ങുന്നു
ദൃശ്യം മൂന്ന് ഉടന്‍ തിയേറ്ററുകളിലേക്ക്
ഒരു മിനിറ്റും അന്‍പത് സെക്കന്‍ഡുമുള്ള ടീസറാണ് ദിവസങ്ങള്‍ക്ക് മുമ്പ് വന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലെ ചില സീനുകളിലും മൂന്നാം ഭാഗത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തുന്നവരെയെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു ടീസറിന്റെ വരവ്. 2013ലാണ് ദൃശ്യത്തിന്റെ ഒന്നാം ഭാഗം റിലീസ് ചെയ്തത്. ശേഷം 2021ല്‍ രണ്ടാം ഭാഗം ഒടിടി റിലീസായും എത്തി.
ആശിര്‍വാദ് സിനിമാസിന്റെ ബാനറലില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദൃശ്യം മൂന്ന്. സിനിമയുടെ രചന നിര്‍വഹിച്ചതും അദ്ദേഹം തന്നെ. മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, മുരളി ഗോപി, കലാഭവന്‍ ഷാജോണ്‍, ആശ ശരത്, സിദ്ദിഖ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
English Summary
Actress Esther Anil has expressed her willingness to continue acting alongside Mohanlal in the Drishyam franchise, stating that she would be happy to be part of the series even if it reaches a tenth installment.