Jailer 2: ഡ്യൂപ്പല്ല, ജയിലർ 2 ലെ ക്ലൈമാക്സിൽ ആ കാറോടിച്ചത് മോഹൻലാൽ തന്നെ – ജിഷാദ് ഷംസുദ്ദീൻ
Mohanlal In Jailer 2 Climax :തിയേറ്ററുകളിൽ മുത്തുവേൽ പാണ്ഡ്യനും കൂട്ടരും വലിയ ആവേശം തീർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയിലേക്ക് എത്തുമ്പോഴേക്കും 500 കോടി ക്ലബ്ബും മറികടന്ന് മുന്നേറുകയാണ് ജയിലർ 2. കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം പാർട്ടിലും പ്രധാന കാമിയോ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
തിയേറ്ററുകളിൽ മുത്തുവേൽ പാണ്ഡ്യനും കൂട്ടരും വലിയ ആവേശം തീർത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ചയിലേക്ക് എത്തുമ്പോഴേക്കും 500 കോടി ക്ലബ്ബും മറികടന്ന് മുന്നേറുകയാണ് ജയിലർ 2. കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ ഒന്നാം ഭാഗത്തിലേത് പോലെ രണ്ടാം പാർട്ടിലും പ്രധാന കാമിയോ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ മോഹൻലാലിനെ ചുറ്റിപ്പറ്റി ചെറിയ വിവാദങ്ങളും ഉയർന്നിരുന്നു. സിനിമയിലെ സീനുകൾ വെട്ടിമാറ്റി എന്ന കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീന്റെ വെളിപ്പെടുത്തൽ ഒരുവശത്തും മോഹൻലാൽ അല്ല ഡ്യൂപ്പാണ് പ്രധാന സീനിൽ വരുന്നത് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ പാചാരണങ്ങൾ മറുവശത്തും.
ഇതിൽ ഡ്യൂപ്പ് വിഷയത്തിൽ പ്രതികരണവുമായി ജിഷാദ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മെയിൻട്രീം വൺ എന്ന യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജിഷാദ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ക്ലൈമാക്സ് സീനിൽ ശരിക്കും കാർ ഓടിച്ചത് മോഹൻലാൽ തന്നെയാണെന്നും താൻ ആ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്നുമാണ് ജിഷാദ് അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.