AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Weather: കുടയില്ലാതെ പുറത്തുപോകല്ലേ; ബെംഗളൂരു നഗരം ചുട്ടുപൊള്ളുന്നു

38°C Heat Hits Bengaluru: വേനല്‍ച്ചൂടിന് ആശ്വാസം നല്‍കി ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. മഴയോടൊപ്പം എത്തിയ ആലിപ്പഴ വീഴ്ച ബെംഗളൂരു നിവാസികളില്‍ ആശങ്ക വിതച്ചു. ചൂടും മഴയും മാറിമാറി വരുന്നതിനൊപ്പം ബെംഗളൂരുവിലെ വായുഗുണനിലവാരവും പ്രതിദിനം മോശമാകുന്നു. ചൂട് കൂടുകയാണെങ്കില്‍ നഗരത്തില്‍ ഇനിയും മഴ പെയ്യാന്‍ സാധ്യതയുണ്ട്.

Bengaluru Weather: കുടയില്ലാതെ പുറത്തുപോകല്ലേ; ബെംഗളൂരു നഗരം ചുട്ടുപൊള്ളുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Updated On: 22 Mar 2026 | 04:07 PM

ബെംഗളൂരു: കര്‍ണാടകയില്‍ വേനല്‍ കടുക്കുന്നു. ബെംഗളൂരു നഗരത്തില്‍ താപനില റെക്കോഡ് ഉയരത്തിലേക്ക്. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലാണ് നിലവില്‍ ബെംഗളൂരുവില്‍ അനുഭവപ്പെടുന്നത്. മാര്‍ച്ച് മാസത്തില്‍ 36 മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ താപനില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

ബെംഗളൂരുവിലെ താപനില

ബെംഗളൂരുവിന്റെ പല ഭാഗങ്ങളിലും ഇതിനോടകം 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ 31 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഏറ്റവും കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസായിരിക്കും. എന്നാല്‍ ചിലയിടങ്ങളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയര്‍ന്നേക്കാം.

ബെംഗളൂരുവില്‍ മഴ പെയ്യുമോ?

വേനല്‍ച്ചൂടിന് ആശ്വാസം നല്‍കി ബെംഗളൂരുവില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തിരുന്നു. മഴയോടൊപ്പം എത്തിയ ആലിപ്പഴ വീഴ്ച ബെംഗളൂരു നിവാസികളില്‍ ആശങ്ക വിതച്ചു. ചൂടും മഴയും മാറിമാറി വരുന്നതിനൊപ്പം ബെംഗളൂരുവിലെ വായുഗുണനിലവാരവും പ്രതിദിനം മോശമാകുന്നു. ചൂട് കൂടുകയാണെങ്കില്‍ നഗരത്തില്‍ ഇനിയും മഴ പെയ്യാന്‍ സാധ്യതയുണ്ട്.

Also Read: Bengaluru Weather: ബെംഗളൂരുവില്‍ ജാഗ്രതാ നിര്‍ദേശം; മഴ പോയി താപനില റെക്കോഡിടും

വിവിധ നഗരങ്ങളിലെ താപനില

ബെംഗളൂരു- 31-21
മംഗളൂരു- 32-24
ശിവമോഗ- 33-20
ബെല്‍ഗ- 32-19
മൈസൂര്‍- 33-21
മാണ്ഡ്യ- 33-21
മടിക്കേരി- 30-18
രാമനഗര- 32-21
ഹാസന്‍- 31-18
ചാമരാജനഗര്‍- 32-20
ചെറുബള്ളാപുരം- 31-20

 

Follow Us