AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Bengaluru Weather Update: മഴ നേരത്തെയെത്തി; ബെംഗളൂരുവില്‍ ആലിപ്പഴം വീഴുന്നു

Heavy Pre-Monsoon Rain and Hailstorm Reported in Bengaluru: കൊണനകുണ്ടെ, കനകപുര റോഡ്, ആര്‍ആര്‍ നഗര്‍, ബനശങ്കരി, സാമ്പിഗെഹള്ളി, കത്രിഗുപ്പെ, ഹൊറമാവ്, സിബിഡി തുടങ്ങിയ മേഖലകളിലും മിതമായ അളവില്‍ മഴ രേഖപ്പെടുത്തി. ശക്തമായ മഴയും...

Bengaluru Weather Update: മഴ നേരത്തെയെത്തി; ബെംഗളൂരുവില്‍ ആലിപ്പഴം വീഴുന്നു
പ്രതീകാത്മക ചിത്രം Image Credit source: PTI
Shiji M K
Shiji M K | Published: 18 Mar 2026 | 07:21 AM

വേനല്‍ച്ചൂടില്‍ ആശ്വാസമായി കര്‍ണാടകയില്‍ അതിശക്തമായ മഴ. ബെംഗളൂരുവിലെ സഞ്ജയ്‌നഗര്‍, യെലഹങ്ക, ദേവനഹള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു. കനത്ത മഴയ്ക്ക് പിന്നാലെ നഗരത്തില്‍ ആലിപ്പഴ വീഴ്ചയുമുണ്ടായി. വരും ദിവസങ്ങളിലും നഗരത്തില്‍ ശക്തമായ മഴ തുടരുമെനന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കൊണനകുണ്ടെ, കനകപുര റോഡ്, ആര്‍ആര്‍ നഗര്‍, ബനശങ്കരി, സാമ്പിഗെഹള്ളി, കത്രിഗുപ്പെ, ഹൊറമാവ്, സിബിഡി തുടങ്ങിയ മേഖലകളിലും മിതമായ അളവില്‍ മഴ രേഖപ്പെടുത്തി. ശക്തമായ മഴയും കാറ്റുമുള്ളപ്പോള്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മഴയില്‍ ജാഗ്രത തുടരാം

ശക്തമായ കാറ്റും മഴയുമുള്ളപ്പോള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, വൈദ്യുതി തൂണുകള്‍ക്ക് സമീപം നില്‍ക്കരുത്, വെള്ളം കെട്ടിക്കിടക്കുന്ന അണ്ടര്‍പാസുകള്‍ വഴി പോകരുതെന്നും ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയിലെ ദുരന്ത നിവാരണ സംഘം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അടിയന്തര സാഹചര്യങ്ങളില്‍ 1533 എന്ന ഹെല്‍പ് ലൈനില്‍ വിളിക്കുകയോ അല്ലെങ്കില്‍ 9480685700 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Also Read: Bengaluru Weather: ചൂടിന് വിട, ബെംഗളൂരുവില്‍ ഇനി മഴക്കാലം; നാളെ മുതല്‍ നഗരത്തില്‍ കനത്ത മഴ പെയ്യും

മാര്‍ച്ച് 18ലെ കാലാവസ്ഥ

മാര്‍ച്ച് 18ന് ബുധനാഴ്ച ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, രാമനഗര, തുമകുരു, മാണ്ഡ്യ, ചിക്കമംഗളൂരു, ശിവമോഗ, ഹാസന്‍, കുടക്, ദാവന്‍ഗെരെ, മൈസൂരു, ചാമരാജനഗര്‍, ഉഡുപ്പി, ദക്ഷിണ കന്നഡ, യഹൂര്‍ഗവി, ബിദാര്‍, ബേലായിഗ്, ധാര്‍വാഡ് എന്നിവിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

Follow Us