Namma Metro: ബെംഗളൂരു-തുംകുരു യാത്ര വെറും 45 മിനിറ്റില്‍; നമ്മ മെട്രോ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കും
Namma Metro to Connect Bengaluru Madavara and Tumakuru in 45 Minutes by 2030: ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന പദ്ധതിയാണ് മഡവര-തുംകുരു പാത. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. പദ്ധതി നടപ്പായാല്‍ കര്‍ണാടകയിലെ ആദ്യ അന്തര്‍ജില്ല മെട്രോ ഇടനാഴി കൂടിയായിരിക്കും മഡവര-തുംകുരു പാത.
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവിലേക്ക് യാത്ര നടത്താത്തവര്‍ വിരളമാണ്. ജോലി, വിദ്യാഭ്യാസം, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി എത്തി ഇവിടെ സ്ഥിരതാമസമാക്കുന്നവരും ധാരാളം. നഗരത്തിലെ ഗതാഗതം വളരെ സുഗമമായി നടക്കുന്നതിന് ആളുകളെ സഹായിക്കുന്ന സംവിധാനങ്ങളിലൊന്നാണ് ബെംഗളൂരു നമ്മ മെട്രോ. അനുദിനം വളരുന്ന നമ്മ മെട്രോ ഇപ്പോഴിതാ ബെംഗളൂരു വിട്ട് മറ്റൊരു ജില്ലയിലേക്ക് കൂടി വ്യാപിക്കാനുള്ള ഒരുക്കത്തിലാണ്.
ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഏറെ അഭിമാനത്തോടെ അവതരിപ്പിക്കുന്ന പദ്ധതിയാണ് മഡവര-തുംകുരു പാത. പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് മുമ്പില്‍ സമര്‍പ്പിച്ചത്. പദ്ധതി നടപ്പായാല്‍ കര്‍ണാടകയിലെ ആദ്യ അന്തര്‍ജില്ല മെട്രോ ഇടനാഴി കൂടിയായിരിക്കും മഡവര-തുംകുരു പാത.
മഡവര-തുംകുരു പാതയുടെ റൂട്ട് മാപ്പ്
നിലവിലുള്ള നമ്മ മെട്രോ ഗ്രീന്‍ ലൈന്‍ ദീര്‍ഘിപ്പിച്ചാണ് തുംകുരു വരെ പാത എത്തിക്കുന്നത്. ഗ്രീന്‍ ലൈന്‍ നിലവില്‍ മഡവര വരെയാണുള്ളത്. ഇത് തുംകുരു വരെ നീട്ടും. സിറ ഗേറ്റിന് സമീപമോ അല്ലെങ്കില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് (നഗ്നപാളയ) സമീപമോ വെച്ച് പാത അവസാനിപ്പിക്കാനാണ് തീരുമാാനം. ഏകദേശം 59.6 കിലോമീറ്ററാണ് പാതയുടെ നീളം. വലിയ എലിവേറ്റഡ് റൂട്ട് കൂടിയായിരിക്കും ഇത്.
സ്റ്റേഷനുകള്‍ എവിടെയെല്ലാം?
നെലമംഗല, ദബസ്‌പേട്ട്, ക്യാത്സാന്ദ്ര എന്നിവയുള്‍പ്പെടെ പ്രധാന സ്റ്റേഷനുകളാകും. ഇത്തരത്തില്‍ 16 സ്റ്റേഷനുകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ച ഡിപിആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രഖ്യാപിച്ച സമയത്ത് 25 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിവേഗ യാത്ര സാധ്യമാക്കുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളുടെ എണ്ണത്തില്‍ കുറവ് വരുത്തുകയായിരുന്നു.
എത്ര ദൂരം
ഓരോ സ്‌റ്റേഷനുകളും തമ്മില്‍ 4 മുതല്‍ 5 കിലോമീറ്റര്‍ വരെ ദൂരമാണ് നിലവിലുള്ള ഡിപിആറില്‍ പറയുന്നത്. ഇത് ട്രെയിനുകളുടെ പരമാവധി വേഗത കൈവരിക്കാന്‍ സഹായിക്കും. മാത്രമല്ല വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനും സാധിക്കുന്നതാണ്.
Also Read: Namma Metro: തുംകുരു നമ്മ മെട്രോ പാതയില്‍ 25 സ്റ്റേഷനുകളില്ല; എണ്ണം കുറച്ച് ബിഎംആര്‍സിഎല്‍
യാത്ര പൂര്‍ത്തിയാക്കാന്‍ ഇത്ര സമയം
വേണ്ടിവന്നാല്‍ ഇനിയും സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് ബിഎംആര്‍സിഎല്‍ പറയുന്നത്. നിലവിലെ സ്‌റ്റേഷനുകള്‍ പ്രകാരം മഡവരയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനിന് തുംകുരുവില്‍ എത്തിച്ചേരാന്‍ ഏകദേശം 60 മിനിറ്റോളം സമയമെടുക്കും. എന്നാല്‍ സ്‌റ്റേഷനുകളുടെ എണ്ണം ഇനിയും കുറയ്ക്കുകയാണെങ്കില്‍ വെറും 40-45 മിനിറ്റിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതാണ്.
ആദ്യ അന്തര്‍ജില്ലാ പാത
രാജ്യം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണ് ബെംഗളൂരുവിന്റെ മഡവര-തുംകുരു മെട്രോ പാത വികസനം. കര്‍ണാടകയിലെ ആദ്യ അന്തര്‍ജില്ലാ മെട്രോ പാതയായിരിക്കും ഇത്. സര്‍ക്കാരിന് സമര്‍പ്പിച്ച വിശദമായ പദ്ധതി രേഖ ഉടന്‍ തന്നെ മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഹൈദരാബാദ് ആസ്ഥാനമായുള്ള ആര്‍വി എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ആണ് 1.26 കോടി രൂപ ചെലവില്‍ ഡിപിആര്‍ തയാറാക്കിയത്. പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏകദേശെ 20,000 കോടിക്കടുത്ത് ചെലവ് പ്രതീക്ഷിക്കുന്നു.
English Title
The proposed Namma Metro extension from Madavara in Bengaluru to Tumakuru is expected to reduce travel time to just 45 minutes, significantly improving regional connectivity and daily commuting.